ബെംഗളൂരുവില്‍ ഇന്ന് വൈദ്യുതി മുടങ്ങും; പ്രദേശങ്ങളില്‍ അഞ്ചര മണിക്കൂര്‍ നിയന്ത്രണം

ബെംഗളൂരു: നഗരത്തിലെ വിവിധയിടങ്ങളില്‍ ഇന്ന്, ജനുവരി 10 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.

പലയിടങ്ങളിലായി അറ്റുകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തിലാണ് നഗരത്തിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിടുക.

കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (കെപിടിസിഎല്‍) നേതൃത്വത്തിലാണ് അറ്റുകുറ്റപ്പണികള്‍ നടക്കുക.

വ്യാവസായിക ഇടങ്ങളിലും താമസ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുമെന്നതിനാല്‍ താമസക്കാരും ബിസിനസ്സുകളും തങ്ങളുടെ പ്ലാനുകള്‍ ഇതിനനുസരിച്ച്‌ ക്രമീകരിക്കണം.

വിവിധ ഇടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെ 5.5 മണിക്കൂർ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു.

വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

രവീന്ദ്ര നഗർ, പ്രശാന്ത നഗർ, സന്തോഷ് നഗർ, എയർഫോഴ്സ് ജലഹള്ളി വെസ്റ്റ് എന്നിടങ്ങളില്‍ വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിടും.

വൈഷ്ണവി നകാസ്ത്ര അപ്പാർട്ട്മെന്റുകള്‍, കെഎസ്‌ആർടിസി ബസ് സ്റ്റാൻഡ്, ഗതി റോഡ് എന്നിവിടങ്ങളിലും കൃഷ്ണ ഫാബ്രിക്കേഷൻസ്, ജെമിനി ഇൻഡസ്ട്രീസ്, വിപ്രോ വെല്‍കാസ്റ്റ് ഫാക്ടറി തുടങ്ങിയ വ്യാവസായിക വാണിജ്യ സ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങും.

ത്രിവേണി, എച്ച്‌എച്ച്‌ വി, ഡിഎംജി, ജോണ്‍ ക്രെയിൻ, എംഎസ്‌ഐഎല്‍, ഐടിസി, ഹിറ്റാച്ചി ഇൻഡസ്ട്രീസ്, ഏവറി ഡെന്നിസണ്‍, ഗീത ടിംബർ എന്നിവയും അവയുടെ പരിസര പ്രദേശങ്ങളിലും വൈദ്യുതി തടസ്സപ്പെടും എന്നാണ് റിപ്പോർട്ട്.

വൈദ്യുതി വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിന് അറ്റകുറ്റപ്പണികള്‍ ഉറപ്പാക്കുന്നതിനും നവീകരിക്കുന്നതിനും ഈ ഷെഡ്യൂള്‍ ചെയ്ത ഷട്ട്ഡൗണ്‍ അത്യന്താപേക്ഷിതമാണ്.

അഞ്ചര മണിക്കൂറോളം വൈദ്യുതി മുടങ്ങുന്നതിനാല്‍ ആളുകള്‍ അതിനനുസരിച്ചുള്ള ക്രമീരണങ്ങള്‍ നടത്തേണ്ടതാണ്.

അതേസമയം അഞ്ചര മണിക്കൂറില്‍ കൂടുതല്‍ വൈദ്യുതി മുടങ്ങാനുള്ള സാധ്യതയും ആളുകള്‍ പങ്കുവയ്ക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us