കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന.

2024-ൽ ബെംഗളൂരു വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം 40 ദശലക്ഷം കടന്നു.

ഇതോടെ ആഗോളതലത്തിൽ ലാർജ് എയർപോർട്ട് (40 ദശലക്ഷത്തിലധികം പേർ യാത്ര ചെയ്യുന്ന വിമാനത്താവളത്തിന്റെ വിഭാഗം) എന്ന പദവിയിലെത്തി.

പുതിയ ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങൾ ഇവിടെനിന്നും സർവീസ് ആരംഭിച്ചതോടെ ദിവസേനയുള്ള വിമാന സർവീസുകളുടെ എണ്ണം വർധിച്ചതാണ് ഈ നേട്ടത്തിലെത്താനായതെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

40.73 ദശലക്ഷം യാത്രക്കാരാണ് 2024-ൽ ബെംഗളൂരു വിമാനത്താവളം വഴി യാത്ര ചെയ്തത്. 2023-ൽ ഇത് 37.2 ദശലക്ഷമായിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 20-നാണ് ഏറ്റവുമധികം പേർ യാത്ര ചെയ്തത്. 1,26,532 യാത്രക്കാർ ഇതുവഴി കടന്നു പോയി.

ഒക്ടോബർ 17-നാണ് ഏറ്റവും കൂടുതൽ എയർ ട്രാഫിക് മൂവ്‌മെന്റ് (വിമാനങ്ങളുടെ ലാൻഡിങ്ങും ടേക്ക് ഓഫും) രേഖപ്പെടുത്തിയത്. 782 എണ്ണം.

കഴിഞ്ഞ വർഷം ദിവസേന ശരാശരി 723 എയർ ട്രാഫിക് മൂവ്‌മെന്റുകൾ വിമാനത്താവളത്തിലുണ്ടായതായാണ് കണക്ക്. നിലവിൽ 75 ആഭ്യന്തര വിമാന സർവീസുകളും 30 അന്താരാഷ്ട്ര സർവീസുകളുമാണ് ബെംഗളൂരു വിമാനത്താവളത്തിൽനിന്നുള്ളത്.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

അന്താരാഷ്ട്ര വിമാനങ്ങളുടെ എയർ ട്രാഫിക് മൂവ്‌മെന്റൽ 21 ശതമാനം വർധനയുണ്ടായി. ഡൽഹി, മുംബെ, കൊൽക്കത്ത, ഹൈദരാബാദ്, പുണെ എന്നിവയാണ് ഇവിടെനിന്ന്‌ കൂടുതൽ പേർ യാത്ര ചെയ്യുന്ന ആഭ്യന്തര റൂട്ടുകൾ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts