കാന്താ ഞാനും വരാം… മലയാളിയായ പ്രിയതമക്കായ് മലയാള ഗാനം പാടി ഞെട്ടിച്ച് കന്നഡ സൂപ്പർ താരം കിച്ചാ സുദീപ്.

ബെംഗളൂരു : കന്നഡ സിനിമ ശ്രദ്ധിക്കുന്നവർക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് സാൻഡൽ വുഡിലെ സൂപ്പർ താരമാണ് കിച്ചാ സുദീപ് എന്ന കാര്യം.

“ഈഗ”എന്ന തെലുഗു സിനിമയുടെ മൊഴിമാറ്റപ്പതിപ്പിലൂടെ മറ്റു ഭാഷക്കാർക്കും സുദീപ് പരിചതനാണ്. രാജമൗലി സംവിധാനം ചെയ്ത് ഗ്രാഫിക്സിന് പ്രാധാന്യം നൽകിയ ചിത്രം മലയാളത്തിൽ ഈച്ച എന്ന പേരിൽ ആണ് റിലീസ് ചെയ്തത്.

സീ കന്നഡ ചാനലിലെ സംഗീത റിയാലിറ്റി പരിപാടിയായ സാ രീ ഗാ മ യിൽ ആണ് കിച്ചാ സുദീപ് മലയാള ഗാനം ആലപിച്ചത്.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

മലയാളത്തിലെ പ്രശസ്തമായ കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ എന്ന പാട്ടാണ് സുദീപ് ആലപിച്ചത്.

തനിക്ക് മലയാളം അറിയില്ല എന്നും താരം പറയുന്നുണ്ട് തുടർന്ന് സംസാരിക്കുന്ന പ്രിയ സുദീപ് പറയുന്നത് , അദ്ദേഹത്തിന് മലയാളം പഠിക്കാൻ ആഗ്രഹമുണ്ട് എന്നാൽ ഈ പാട്ട് കേട്ടതോടെ വേണ്ട എന്ന് തന്നെയാണ് ഞാൻ പറയുന്നത്.

ബെംഗളൂരുവിൽ ജനിച്ച് വളർന്ന മലയാളിയായ പ്രിയ രാധാകൃഷ്ണനെ 2001 ൽ ആണ് സുദീപ് വിവാഹം ചെയ്തത്. അവർക്ക് ഒരു പെൺകുട്ടി ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
[masterslider id="10"]

Related posts