ക്ലാസ്സിൽ നേരിട്ടെത്താൻ നിർബന്ധിക്കുന്നു; സ്വകാര്യ സ്കൂളുകൾക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ

ബെംഗളൂരു: സ്വകാര്യ സ്കൂളുകൾക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ. നേരിട്ടെത്തണമെന്ന് സർക്കാർ നിർദേശമില്ലെങ്കിലും ചില സ്വകാര്യ സ്‌കൂളുകൾ വിദ്യാർഥികളെ ക്ലാസിലെത്താൻ നിർബന്ധിക്കുന്നതായി പരാതി.

സ്റ്റുഡന്റ്‌സ് ആൻഡ് പേരന്റ്‌സ് അസോസിയേഷന് ഇതുസംബന്ധിച്ച് നൂറുകണക്കിന് പരാതികളാണ് ലഭിച്ചിട്ടുള്ളത്.

സി.ബി.എസ്.ഇ. സ്‌കൂളുകളും വിദ്യാർഥികളെ ക്ലാസിലെത്താൻ നിർബന്ധിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.

ചില സ്‌കൂളുകൾ ഓൺലൈൻ ക്ലാസുകൾ ഉടൻ നിർത്തുമെന്നും വിദ്യാർഥികൾ ക്ലാസിൽ നേരിട്ട് പങ്കെടുക്കുന്നത് നിർബന്ധമാക്കുമെന്നും രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്.

മിക്ക രക്ഷിതാക്കളും രണ്ടാംഘട്ട ഫീസ് കൊടുക്കാൻ വിസമ്മതിക്കുന്നുണ്ട്. അതേസമയം, ക്ലാസുകളിൽ നേരിട്ടെത്തണമെന്ന് നിർബന്ധമില്ലെന്നും സ്‌കൂളുകൾ കുട്ടികളെ നിർബന്ധിച്ചാൽ ബന്ധപ്പെട്ട ബ്ലോക്ക് വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്ക് പരാതി നൽകാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

എസ്.എസ്.എൽ.സി. രണ്ടാംവർഷ പി.യു. ക്ലാസുകളും ആറാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി വിദ്യാഗമ പദ്ധതിയും നടത്താനാണ് സ്‌കൂളുകളെ അനുവദിച്ചിട്ടുള്ളത്.

സ്‌കൂളുകൾ വിദ്യാർഥികൾക്ക് ഓൺലൈൻ വഴിയോ നേരിട്ടുള്ള ക്ലാസിലോ പങ്കെടുക്കാനുള്ള അവസരം നൽകണമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

പരമാവധി 15 വിദ്യാർഥികളേ ക്ലാസിൽ പങ്കെടുക്കാവൂവെന്നും ഹാജർ നിർബന്ധമില്ലെന്നും ക്ലാസുകളിൽ പങ്കെടുക്കുന്നവർ മാതാപിതാക്കളുടെ സമ്മതപത്രം ഹാജരാക്കണമെന്നും സർക്കാർ നിർദേശിച്ചിരുന്നു.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

മിക്ക രക്ഷിതാക്കളും രണ്ടാംഘട്ട ഫീസ് കൊടുക്കാൻ വിസമ്മതിക്കുന്നുണ്ട്. ഫീസ് ഇളവു സംബന്ധിച്ച് രക്ഷിതാക്കളും മാനേജ്മെൻ്റും തമ്മിലുള്ള വിഷയങ്ങളിൽ ഒത്തു തീർപ്പിൽ എത്താൻ കഴിയാത്ത സാഹചര്യത്തിൽ ഈ കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാർ ഇടപെടുമെന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അജനീഷ് ലോകനാഥിന്റെ കന്നഡ സംഗീത നിശ ശനിയാഴ്ച; ബെംഗളൂരുവിൽ വൻ ഒരുക്കങ്ങൾ
[masterslider id="10"]

Related posts