ദർശനും പവിത്രയ്ക്കും നഗരത്തിന് പുറത്തേക്ക് പോകാൻ കോടതി അനുമതി 

ബെംഗളൂരു: രേണുകസ്വാമി വധക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടൻ ദർശനും കേസിലെ മറ്റൊരു പ്രതിയും , ദർശന്റെ സുഹൃത്ത് പവിത്ര ഗൗഡയ്ക്കും ബെംഗളൂരുവിന് പുറത്തേക്ക് യാത്ര ചെയ്യാൻ കോടതി അനുമതി നല്‍കി.

ഇരുവരേയും മറ്റ് പ്രതികളേയും പോലീസ് സുരക്ഷയില്‍ വെള്ളിയാഴ്ച 57-ാം CCH കോടതിയില്‍ ഹാജരാക്കിയിരുന്നു.

ജനുവരി 12 നും ജനുവരി 17 നും ഇടയില്‍ മൈസൂരുവിലേക്ക് പോകാനാണ് ദർശൻ്റെ അഭിഭാഷകർ അനുമതി തേടിയത്.

  ബെംഗളൂരുവിൽ കത്തുന്ന വെയിൽ; ചൂട് സഹിക്കാതെ പാമ്പുകൾ വീടിനുള്ളിലേക്ക്, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്! ചെയ്യേണ്ടത് എന്തൊക്കെയെന്ന് അറിയാൻ വായിക്കാം

അതേസമയം , ബിസിനസുമായി ബന്ധപ്പെട്ട് മുംബൈയിലും ഡല്‍ഹിയിലും സന്ദർശനം നടത്താനും ഒരു മാസത്തേക്ക് ക്ഷേത്രങ്ങള്‍ സന്ദർശിക്കാനും പവിത്രയുടെ അഭിഭാഷകർ കോടതിയുടെ അനുമതി തേടി.

കർണാടക ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ പ്രകാരം പ്രതികള്‍ക്ക് കോടതിയുടെ അനുമതിയില്ലാതെ ബെംഗളൂരുവിനു പുറത്തേക്ക് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു.

അവർ എല്ലാ മാസവും വിചാരണക്കോടതിയില്‍ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

കഴിഞ്ഞ വർഷം ഡിസംബർ 13നാണ് കേസിലെ 17 പ്രതികള്‍ക്കും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാഷ ഏതായാലും കൂളായി ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിൽ വരുന്നത് വിപ്ലവകരമായ മാറ്റം; ഇത് എങ്ങനെ പ്രവര്‍ത്തിക്കും?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ സംഭവം; ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us