പാലക്കാട്: ഇന്ത്യയുടെ ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന വിവാദ പരാമര്‍ശത്തില്‍ ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. ശിവരാജിനെതിരെ രാജ്യദ്രോഹ കുറ്റത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി, കടുത്ത ശിക്ഷാ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് സിവി സതീഷാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
Read MoreMonth: June 2025
ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയെന്നത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയെന്നത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ. ഈ വർഷം പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം പുസ്തകത്തിലെ രണ്ടാം വോള്യത്തിൽ ഉൾപ്പെടുത്താനാണ് നീക്കം. ജനാധിപത്യ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങൾ വിദ്യാലയങ്ങളാണെന്നും കുട്ടികൾ ഒരു കാര്യവും തെറ്റായി മനസിലാക്കാൻ പാടില്ല എന്നും തീരുമാനം അറിയിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികളോട് ഭാരതാംബയെ പൂജിക്കണം സ്മരിക്കണം എന്നാണ് ഗവർണർ പറഞ്ഞത്. ഭരണഘടനാ വിരുദ്ധമായ കാര്യമായതിനാൽ ആ പ്രസംഗം ഗവർണർ പിൻവലിക്കണം. ഈ അവസരത്തിൽ കുട്ടികൾ ഗവർണറുടെ അധികാരങ്ങളെക്കുറിച്ച് പഠിക്കണമെന്നും…
Read Moreവാൽപ്പാറയിൽ പുലി പിടിച്ച നാല് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി: പാതി ഭക്ഷിച്ച നിലയിൽ
കോയമ്പത്തൂർ : വാൽപ്പാറയിൽ മുറ്റത്ത് കളിക്കുന്നതിനിടെ പുലി പിടിച്ചു കൊണ്ടുപോയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. നാല് വയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് ലയത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തോട്ടം തൊഴിലാളികളായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദ – മോണിക്ക ദേവി എന്നിവരുടെ മകൾ റൂസിനയാണ് കൊല്ലപ്പെട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
Read Moreഭവന പദ്ധതി സംവരണം : ആരുടെയും അവകാശം എടുത്ത് കളയില്ല – ഡി. കെ. ശിവകുമാർ
ബെംഗളൂരു : വിവിധ ഭവന പദ്ധതികൾ ന്യൂനപക്ഷ വിഭാഗക്കാരുടെ സംവരണം 15 ശതമാനമായി ഉയർത്തുന്നത് മറ്റ് വിഭാഗക്കാരുടെ അവകാശങ്ങൾ കവർന്നുകൊണ്ടല്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാർ. മാധ്യമങ്ങളോട് സംസാരിക്കാവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. വ്യാഴാച ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുത്ത സാഹചര്യത്തിൽ ബിജെപി ഉന്നയിച്ച കാര്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതിയ നിയമം വരുമ്പോൾ ഒരു വിഭാഗത്തിന്റെ സംവരണമോ, ആനുകൂല്യമോ കുറയ്ക്കില്ലെന്നും, എടുത്തു കളയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read More15 വയസ്സുള്ള മകന്റെ ഭാവിവധുവുമായി പിതാവ് ഒളിച്ചോടി; പോയത് ഭാര്യയെയും ആറ് മക്കളെയും ഉപേക്ഷിച്ച്
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മകന്‍ വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുമായി പിതാവ് ഒളിച്ചോടി. പ്രായപൂര്‍ത്തിയാകാത്ത പതിനഞ്ചുവയസ്സുകാരന്‍ വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുമായാണ് ഉത്തര്‍പ്രദേശിലെ റാംപൂര്‍ സ്വദേശി ഷക്കീല്‍ ഒളിച്ചോടിയത്. തന്‌റെ ഭര്‍ത്താവ് മകന്‍ വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുമായി ഒളിച്ചോടിയെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ഷബാന പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പെണ്‍കുട്ടിയുമായി ഒളിച്ചോടിയത് തടഞ്ഞ തന്നെയും കുടുംബാംഗങ്ങളെയും ഷക്കീല്‍ മര്‍ദ്ദിച്ചെന്നും ഭാര്യ ഷബാന ആരോപിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത മകനെ ഷക്കീല്‍ നിര്‍ബന്ധപൂര്‍വ്വം ഷക്കീലിന്‌റെ കാമുകിയുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഷക്കീലും പെണ്‍കുട്ടിയും ദിവസം മുഴുവന്‍ വീഡിയോകോള്‍ ചെയ്യുകയും ഫോണ്‍ വഴി…
Read Moreസ്വത്ത് തർക്കം; മണ്ണാര്‍ക്കാട് ഭര്‍തൃപിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍
പാലക്കാട്: മണ്ണാര്‍ക്കാട് ഭര്‍തൃപിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. അമ്പലപ്പാറ കാപ്പുപറമ്പ് സ്വദേശിനി ഷബ്‌നയാണ്(32) മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 18 നാണ് ഷബ്‌ന ഭര്‍തൃപിതാവ് മുഹമ്മദാലിയെ വെട്ടിപരിക്കേല്‍പ്പിച്ചത്. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനിടയിലായിരുന്നു ആക്രമണം. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷബ്‌ന , ഡിസ്ചാര്‍ജ്ജ് ആയതോടെയാണ് അറസ്റ്റ്. ആക്രമണത്തില്‍ വെട്ടേറ്റ മുഹമ്മദാലിയെ മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷബ്‌നയുടെ ഭര്‍ത്താവ് ഷെരീഫ് വിദേശത്താണ്
Read Moreരാജ്ഭവനിൽ എന്തുവേണമെന്ന് ഗവർണറാണ് തീരുമാനിക്കേണ്ടത്; ഭാരതാംബ വിവാദത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ
ഗവർണറുടെ അധികാരങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. രാജ്ഭവനിൽ എന്തുവേണമെന്ന് ഗവർണറാണ് തീരുമാനിക്കേണ്ടത്. ക്ലിഫ് ഹൗസിൽ എന്ത് വേണമെന്ന് മുഖ്യമന്ത്രിയും നിയമസഭയിൽ എന്തുവേണമെന്ന് ജനങ്ങളുമാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ പഠിക്കണമെന്ന് ബിജെപി നേതാവ് എംടി രമേശും പറഞ്ഞു. സി.പി.ഐഎമ്മിന് വേണമെങ്കിൽ ദേശീയ പതാക കൈയ്യിലേന്തിയ ഭാരത മാതാവിനെ സ്വീകരിക്കാം. സി.പി.ഐ.എമ്മിന് ഇന്ത്യാ വിരുദ്ധ വികാരമെന്നും എം ടി രമേശ് കൂട്ടിച്ചേർത്തു.
Read Moreവാൽപ്പാറയിൽ പുലി പിടിച്ച ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
തമിഴ്നാട് വാൽപ്പാറയിൽ പുലി പിടിച്ച ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ലയത്തിന് സമീപത്തുള്ള തേയില തോട്ടത്തിൽ നിന്നാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഇന്നലെ വൈകിട്ടോടെയാണ് വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കവേ കുട്ടിയെ പുലി പിടികൂടുന്നത്. അമ്മയുടെ മുൻപിൽ വെച്ചായിരുന്നു സംഭവം. പിന്നീട് അമ്മയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുന്നത്. മേഖലയിൽ വ്യാപകമായ തിരച്ചിൽ വനം വകുപ്പ് നടത്തിയിരുന്നു. മഴ പെയ്തതിനാൽ തിരച്ചിൽ ദുഷ്ക്കരമായിരുന്നു. കുട്ടിയുടെ…
Read Moreകെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റിൽ
തൃശൂർ: കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വടകര സ്വദേശി സവാദ് ആണ് തൃശൂരിൽ അറസ്റ്റിലായത്. തൃശൂർ ഈസ്റ്റ് പൊലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസറ്റ്. 2023-ൽ നെടുമ്പാശേരിയിൽ വെച്ച് സമാന കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. ഇക്കഴിഞ്ഞ 14-നാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്നും നെടുമ്പാശേരിയിലേതിന് സമാനമാണ് ഈ കേസെന്നും തൃശൂര്‍ ഈസ്റ്റ് പൊലീസ് വ്യക്തമാക്കി. മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസിലായിരുന്നു അതിക്രമം. ബസ് തൃശൂരില്‍ എത്തിയതോടെ യുവതി അതിക്രമം സംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Read Moreദരിദ്രരായ കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കുന്നത് ബിജെപിക്കും ആര്‍എസ്എസിനും ഇഷ്ടമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ദരിദ്രരായ കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കുന്നത് ബിജെപിക്കും ആര്‍എസ്എസിനും ഇഷ്ടമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അവര്‍ ചോദ്യം ചോദിക്കാന്‍ പാടില്ല എന്നതിനാലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ശക്തമായ വിമര്‍ശനമാണ് രാഹുല്‍ നടത്തിയത്. ഇന്ത്യയിലെ ദരിദ്രര്‍ ഇംഗ്ലീഷ് ഭാഷയെ ഭരണാധികാരികളെ ചോദ്യം ചെയ്യാനുള്ള ഉപകരണമായി ഉപയോഗിക്കുമെന്നതിനാലും ജീവിത ഉയര്‍ച്ചക്ക് ഉള്ള അവസരങ്ങള്‍ക്ക് ഉപയോഗിക്കും എന്നതിനാലും ആണ് ബിജെപിയും ആര്‍എസ്എസും ഇംഗ്ലീഷ് ഭാഷയെ എതിര്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഇംഗ്ലീഷ് ഒരു ഡാമല്ല. പക്ഷെ ഒരു പാലമാണ്. ഇംഗ്ലീഷ് മോശപ്പെട്ടതല്ല. പക്ഷെ ശക്തിയാണ്.…
Read More