ചെഗുവേരയുടെ സ്മരണയിൽ നഗരത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ-സി.ഐ.ടി.യു.

ബെംഗളൂരു : അനശ്വര രക്തസാക്ഷി ചെഗുവേരയുടെ ജന്മദിനത്തിൽ ബംഗളൂരിലെ ഡി.വൈ.എഫ്.ഐ-സി.ഐ.ടി.യു. യുവജനപ്രവർത്തകർ രക്തദാനം നടത്തി.

ലോക രക്തദാനദിനവും ചെ ജന്മദിനവുമായ ജൂൺ 14ന് ബെംഗളൂരു ദാസറഹള്ളി കല്യാൺ നഗറിൽ ഡി.വൈ.എഫ്.ഐ-സി.ഐ.ടി.യു.നേതൃത്വത്തിൽ നടത്തിയ രക്തദാന ക്യാമ്പിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ള യുവജനങ്ങൾ പങ്കെടുത്തു.

ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രഡിഡണ്ട് കെ. എൻ.ഉമേഷ്‌ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

  വിധാൻ സൗധയ്ക്ക് മുന്നിൽ റോഡ് തകർന്ന് പോലീസ് വാഹനം കുഴിയിൽ

സി.ഐ.ടി.യു. ജില്ലാ പ്രസിഡണ്ട് ഗോപാൽ ഗൗഡ രക്തദാതാക്കളെ സ്വാഗതം ചെയ്തു.

സി.ഐ.ടി.യു.ജില്ലാ ട്രഷറർ ടി. ലീലാവതി, ജില്ലാ സെക്രട്ടറി പ്രതാപ് സിൻഹ, അഭിഭാഷക യൂണിയൻ സംസ്ഥാന നേതാവ് ഹുള്ളി ഉമേഷ്‌, ഡി.വൈ.എഫ്.ഐ. നേതാക്കളായ ജയേഷ് ആയൂർ, സൗമ്യ പാട്ടീൽ, ബിബിൻ കൊട്ടാരക്കര, ഗോപകുമാർ വെട്ടിയാർ, ജേക്കബ് റാന്നി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാട്സാപ്പ് ഓഡിയോ കേട്ട് പേടിക്കണോ? കുട്ടികൾക്കും ഇനി ജി-പേ ഗൂഗിൾ പേയിലെ 'പോക്കറ്റ് മണി'യുടെ സത്യാവസ്ഥ ഇതാണ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിന്നസ്വാമി സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 20,000 വർദ്ധിപ്പിക്കാൻ പദ്ധതി: ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts

Click Here to Follow Us