പുതിയ ഓഫീസ് കെട്ടിടത്തിൽ പൂജകളും ഹോമങ്ങളും നടത്തി പുതിയ അധ്യക്ഷൻ;കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റ് സതീഷ് ജാർക്കിഹോളി വിട്ടുനിന്നു.

ബെംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കുന്നതിന് മുൻപായി നിർമാണം പൂർത്തിയാകാത്ത പുതിയ കെ.പി.സി.സി. ഓഫീസ് കെട്ടിടത്തിൽ പൂജനടത്തി ഡി.കെ. ശിവകുമാർ.

ഈ കെട്ടിടത്തിൻ്റെ പണികൾ അന്തിമ ഘട്ടത്തിലാണ്.

നിലവിലുള്ള കെ.പി.സി.സി. ആസ്ഥാനത്തിന് സമീപത്താണ് പുതിയ കെ.പി.സി.സി. ഓഫീസ്.

ഞായറാഴ്ച രാവിലെ അഞ്ചിന് പൂജ ആരംഭിച്ചു.

വിശേഷാൽ പൂജയുടെ ഭാഗമായുള്ള എട്ടു ഹോമങ്ങളിലും ഡി.കെ. ശിവകുമാർ പങ്കെടുത്തു.

ഗണപതിഹോമം, നവഗ്രഹഹോമം, മൃത്യുഞ്ജയഹോമം തുടങ്ങിയ എട്ടു ഹോമങ്ങളാണ് നടന്നത്.

  തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത

പാർട്ടി പ്രവർത്തകരുടെ ക്ഷേമത്തിനായിട്ടാണ് പുതിയ ഓഫീസിൽ പൂജ നടത്തിയതെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു.

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

അതേസമയം, പുതിയ കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് സതീഷ് ജാർക്കിഹോളി പങ്കെടുത്തില്ല.

സർക്കാർ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് ഡി.കെ. ശിവകുമാറിന്റെ സ്ഥാനാരോഹണ ചടങ്ങ് മൂന്നു തവണ മാറ്റിവെച്ചിരുന്നു.

പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് അനുമതി ലഭ്യമാക്കിയിരുന്നു.

സത്യപ്രതിജ്ഞ നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിനുശേഷം നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "സെന്റിമെന്റ്സ് വേണ്ട, മീം മതി; ബെം​ഗളൂരു ഇൻഫോസിസിലെ പടിയിറക്കം കളറാക്കി യുവാവ്, മറുപടിയുമായി 'സിമ്രാനും' 'അനിൽ കപൂറും'!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പോലീസിനെ വട്ടംചുറ്റിച്ച് യുവാവിന്റെ താക്കോൽ വിഴുങ്ങൽ; 17 കാരനെ കൊണ്ട് തീറ്റിച്ചത് 10 കിലോ പഴം
[masterslider id="10"]

Related posts

Click Here to Follow Us