“നാളെ മുതല്‍ നഗരത്തില്‍ വീണ്ടും ലോക്ക് ഡൌണ്‍ ഉണ്ടോ”? “ഇനി ഒരു വര്‍ഷത്തേക്ക് വിദ്യാലയങ്ങള്‍ തുറക്കില്ലേ”? പ്രാദേശിക ന്യൂസ്‌ ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കുന്നതിനും പങ്കുവക്കുന്നതിനും മുന്‍പ് ഈ ലേഖനം ഒന്ന് വായിക്കുക..

ബെംഗളൂരു:”നാളെ മുതല്‍ നഗരത്തില്‍ വീണ്ടും ലോക്ക് ഡൌണ്‍ ഉണ്ടോ” ഞങ്ങള്‍ക്ക് രണ്ടു ദിവസമായി ലഭിക്കുന്ന ഫോണ്‍ വിളികളുടെയും വാട്ട്‌സ് ആപ്പ് സന്ദേശങ്ങളിലെയും പ്രധാന ചോദ്യം ഇതാണ്.

ഇങ്ങനെ ഒരു ചോദ്യം ജനങ്ങള്‍ക്കിടയില്‍ ഉയരാന്‍ ഉണ്ടായ കാരണം രണ്ടു ദിവസം മുന്‍പ് കന്നടയിലെ ഒരു പ്രമുഖ ചാനല്‍ പ്രക്ഷേപണം ചെയ്ത വാര്‍ത്താ അധിഷ്ഠിത പരിപാടി ആണ്,വീണ്ടും നഗരത്തില്‍ ലോക്ക് ഡൌണ്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്നും മറ്റും ആ പരിപാടിയില്‍ പറഞ്ഞു വക്കുന്നു,അതിന്റെ സ്ക്രീന്‍ ഷോട്ട് ആണ് കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയ കളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും സര്‍ക്കാര്‍ തലത്തില്‍ നിന്ന് വന്നിട്ടില്ല എന്ന് മാത്രമല്ല ഇന്നലെ മെഡിക്കല്‍ വിദ്യാഭ്യസ മന്ത്രി ഡോ.കെ സുധാകര്‍ കർണാടകയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്ന പ്രശ്നമുദിക്കുന്നില്ല എന്ന് അറിയിച്ചിരുന്നു.

ഇന്നു മുതൽ വീണ്ടും ലോക്സഡൗൺ  നടപ്പിലാക്കുമെന്ന വിധം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച സന്ദേശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്നലെ കലബുറഗി ജിംസ് മെഡിക്കൽ
കോളജ് സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

അപ്പോള്‍ ഈ പ്രാദേശിക ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ ഷെയര്‍ ചെയ്ത നമ്മള്‍ ആരായി ?

തീര്‍ന്നില്ല ,മറ്റൊരു ചാനെല്‍ അറിയിച്ചത് പ്രകാരം “അടുത്ത ഒരു വര്‍ഷത്തേക്ക് വിദ്യാലയങ്ങള്‍ തുറക്കുകയില്ല” എന്നാ കന്നടയില്‍ ഉള്ള സ്ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍  ഒഴുകി നടക്കുന്നുണ്ട്.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ല എന്നതാണ് ലഭ്യമായ ഔദ്യോഗിക വിവരം.

നഗരത്തില്‍ കൊറോണ ബാധിച്ചു തുടങ്ങിയ കാലഘട്ടത്തില്‍ ഇവിടത്തെ 19 വാര്‍ഡുകള്‍ ഉടന്‍ സീല്‍ ഡൌണ്‍ ചെയ്യും എന്ന് കാണിച്ചു ഒരു പ്രമുഖ വാര്‍ത്ത‍ മാധ്യമം പരിപാടി ന്യൂസ്‌ സംപ്രേക്ഷണം ചെയ്യുകയും നിരവധി ആളുകള്‍ കടകളില്‍ എത്തി സാധനങ്ങള്‍ വാങ്ങി തിരക്ക് സൃഷ്ടിച്ച കാര്യം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും.

ഇവിടത്തെ പ്രാദേശിക മാധ്യമങ്ങളില്‍ നല്ലൊരു ശതമാനത്തിനും വായനക്കാരില്‍ ആശങ്ക സൃഷ്ട്ടിച്ച് അത് റേറ്റിംഗ് കൂട്ടാന്‍ ഉള്ള ഉപാദിയാക്കി മാറ്റാന്‍ ഉള്ള ശ്രമമാണ് കൂടുതല്‍ ആയും കണ്ടുവരുന്നത്‌.ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതിനും വിശ്വസിക്കുന്നതിനും മുന്‍പ് സര്‍ക്കാര്‍ ഉത്തരവുകളുമായി ഒത്തു നോക്കാന്‍ ശ്രമിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us