നഗരത്തിൽ കണ്ടെത്തിയ 185 ജീർണിച്ച കെട്ടിടങ്ങളിൽ അകെ പൊളിച്ചുമാറ്റിയത് 10 എണ്ണം മാത്രം

ബെംഗളൂരു: രണ്ട് വർഷം മുമ്പ് നഗരവ്യാപകമായി നടത്തിയ സർവേയിൽ കണ്ടെത്തിയ താമസയോഗ്യമല്ലാത്ത 185 ജീർണിച്ച കെട്ടിടങ്ങളിൽ 10 എണ്ണം മാത്രമാണ് ഇതുവരെ പൊളിച്ചുമാറ്റിയതെന്ന് ബിബിഎംപി അറിയിച്ചു.

2019 ൽ ദക്ഷിണ ബെംഗളൂരുവിലെ ജെപി നഗറിലുള്ള ജീർണാവസ്ഥയിലായ ഒരു കെട്ടിടം തകർന്നതിനെ തുടർന്നാണ് സർവേ നടത്തിയത്.

അടുത്ത 15 ദിവസത്തിനുള്ളിൽ നഗരത്തിലുടനീളമുള്ള ജീർണിച്ച കെട്ടിടങ്ങളുടെ ഒരു പുതിയ സർവേ നടത്തുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പ്രഖ്യാപിച്ചു.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

ഈ ആഴ്ച നഗരത്തിൽ തകർന്ന് വീണ കെട്ടിടങ്ങളിൽ രണ്ടെണ്ണം 2019 ലെ സർവേയിൽ കണ്ടെത്തിയിരുന്നില്ല. സെപ്തംബർ 27 ന് ലക്കസാന്ദ്രയിൽ തകർന്നുവീണ മൂന്ന് നിലകളുള്ള കെട്ടിടവും സർവേയിൽ കണ്ടെത്തിയിരുന്നില്ല.

സ്വകാര്യ കെട്ടിടങ്ങൾ മാത്രമാണ് സർവേയിൽ ഉൾപ്പെടുത്തിയിരുന്നത്. അതിനാൽ സെപ്റ്റംബർ 28 ന് ഒരു ഭാഗം തകർന്നുവീണ ഡയറി സർക്കിളിനടുത്തുള്ള സർക്കാർ വക കെട്ടിടമായ ബമുൽ സ്റ്റാഫ് ക്വാർട്ടേഴ്സിനെ സംബന്ധിച്ച വിവരങ്ങളും സർവേയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
[masterslider id="10"]

Related posts