പോലീസ് കസ്റ്റഡി മർദനത്തിൽ യുവാവിന്റെ കൈ നഷ്‌ടപ്പെട്ടു

ബെംഗളൂരു: സംസ്ഥാനത്തിലെ വർത്തൂർ പോലീസ് സ്‌റ്റേഷനിൽ അനധികൃത തടങ്കലിനിടെ പോലീസിന്റെ ക്രൂരതയെ തുടർന്ന് തന്റെ വലതു കൈ നഷ്ടപ്പെട്ടുവെന്ന് 22 കാരനായ യുവാവ് ആരോപിച്ചു. കിഴക്കൻ ബെംഗളൂരുവിലെ വർത്തൂർ സ്വദേശിയായ സൽമാൻ, കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്‌ടപ്പെടുന്നതിന് മുമ്പ് കോഴിക്കടയിൽ ജോലി ചെയ്തിരുന്നു. ഈ വർഷം ഒക്‌ടോബർ അവസാനത്തിൽ കാർ ബാറ്ററി മോഷ്ടിച്ചതിന്റെ പേരിലാണ് സൽമാനെ പോലീസ് പിടികൂടിയത്.

വൈകുന്നേരത്തോടെ ഇയാളെ കൂട്ടിക്കൊണ്ടുപോകാനെത്തിയ പോലീസ് സാധാരണ വസ്ത്രത്തിലായിരുന്നുവെന്നും കൂടാതെ ഇവർ കേരള സംസ്ഥാന രജിസ്ട്രേഷൻ നമ്പറുള്ള സ്വകാര്യ വാഹനത്തിലാണ് വന്നതെന്നും സൽമാൻ പറഞ്ഞു. വർത്തൂർ പോലീസ് സ്‌റ്റേഷനിൽ വെച്ച് മൂന്ന് പേർ ചേർന്ന് തന്നെ “നിർദ്ദയം ആക്രമിച്ചു” എന്ന് സൽമാൻ മാധ്യമങ്ങളോട് പറഞ്ഞു.  ബാറ്ററി വിറ്റ ആളുകളുടെ അടുത്തേക്ക് തന്നെ കൊണ്ടുപോയതിന് പുറമേ, ചെയ്യാത്ത കുറ്റങ്ങൾ ഏറ്റുപറയാൻ പോലീസ് സമ്മർദ്ദം ചെലുത്തി, എന്നും സൽമാൻ പറഞ്ഞു.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

സൽമാനെതിരായ കുറ്റങ്ങൾ വ്യക്തമാക്കാതെയാണ് കസ്റ്റഡി മർദനത്തിന് വിധേയനാക്കിയതെന്നും,
താൻ നേരിട്ട പീഡനം വളരെ ഗുരുതരമായിരുന്നതിനെ തുടർന്നു അഞ്ച് ദിവസത്തിനുള്ളിൽ തന്റെ വലതു കൈയിൽ അണുബാധയുണ്ടായതായും അതുമൂലം ഇരുപതുകളുടെ തുടക്കക്കാരനായ സൽമാന് പിന്നീട് തന്റെ കൈ മുറിച്ചുമാറ്റേണ്ടി വന്നു എന്നും പറഞ്ഞു.

നിരവധി പ്രോട്ടോക്കോളുകൾ ലങ്കിച്ചാണ് ഒക്ടോബർ 27 മുതൽ 31 വരെ വർത്തൂർ പോലീസ് സ്റ്റേഷനിൽ സൽമാനെ കസ്റ്റഡിയിൽ പാർപ്പിച്ചെതെന്നു വസ്തുതാന്വേഷണ സമിതി അറിയിച്ചു. സൽമാനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല; അവന്റെ കുടുംബത്തെ അറസ്റ്റ് വിവരം അറിയിച്ചില്ല; 24 മണിക്കൂർ തടങ്കലിൽ വെച്ച അദ്ദേഹത്തെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയില്ല. കൂടാതെ തടങ്കലിൽവെച്ച് ഭക്ഷണവും വെള്ളവും നൽകിയില്ലെന്നും ആരോപണമുണ്ട്. ദരിദ്ര കുടുംബത്തിൽ നിന്നുള്ള സൽമാൻ 3.5 ലക്ഷം രൂപയാണ് ചികിത്സാ ചെലവിനായി ചിലവഴിച്ചത്.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts