ബെംഗളൂരു ചലച്ചിത്രോത്സവം: മലയാള ചിത്രം ‘സൗദി വെള്ളക്ക’യുടെ പ്രദർശനം ഇന്ന്

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാള ചിത്രം സൗദി വെള്ളക്കയുടെ പ്രദർശനം ഇന്ന് വൈകീട്ട് നാലിന് ബനശങ്കരി സുചിത്ര ഫിലിം സൊസൈറ്റിയിൽ നടക്കും.

ഐഎഫ്എഫ്ഐ ഇന്ത്യൻ പനോരമ, ചെന്നൈ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗോവ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ (ഐസിഎഫ്ടി യുനെസ്കോ ഗാന്ധി മെഡൽ അവാർഡ് കോംപറ്റീഷൻ), പൂനെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നീ ചലച്ചിത്ര മേളകളിൽ ചിത്രം ഇതിനകം പ്രദർശിപ്പിച്ചിട്ടുണ്ട്.

  നഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ

തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം രാജ്യത്തെ കോടതി വ്യവഹാരങ്ങളുടെ കാലതാമസം സാധാരണക്കാരൻ്റെ ജീവിതത്തെ ബാധിക്കുന്നതെങ്ങനെയെന്ന് ഹൃദയസ്പർശിയായി കാട്ടിത്തരുന്ന ചിത്രം കൂടിയാണ് സൗദി വെള്ളക്ക.

കൂടാതെ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് ഒഫീഷ്യൽ സെലക്ഷനായി സൗദി വെള്ളക്ക പ്രദര്‍ശിപ്പിക്കുന്നുണ്ട്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാടിനെ നടുക്കി വൻ ദുരന്തം; കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us