4000 കോ​ടി​ വിലമതിക്കുന്ന 120 ഏ​ക്ക​ർ വ​ന​ഭൂ​മി തി​രി​ച്ചു​പി​ടി​ച്ച് കർണാടക സ​ർ​ക്കാ​ർ

ബെംഗളൂരു : ക​ടു​ഗോ​ഡി തോ​ട്ട​ത്തി​ൽ കൈ​യേ​റി​യ 4,000 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 120 ഏ​ക്ക​ർ വ​ന​ഭൂ​മി തി​രി​ച്ച് ​ പി​ടി​ച്ച് കർണാടക സർക്കാർ. വ​നം മ​ന്ത്രി ഈ​ശ്വ​ർ ഖ​ന്ദ്രെ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി. അ​തി​രു​ക​ൾ വേ​ർ​തി​രി​ച്ച് വേ​ലി​ക​ൾ സ്ഥാ​പി​ക്കുക, ആ​വാ​സ​വ്യ​വ​സ്ഥ​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നാ​യി തൈ​ക​ൾ വെച്ച് പിടിപ്പിക്കുക തുടങ്ങിയ പ്രവൃത്തികളിലൂടെ പ​ച്ച​പ്പ് സം​ര​ക്ഷി​ക്കേ​ണ്ട​തി​ൻ്റെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ക​ത മ​ന്ത്രി ഖാ​ൻ​ഡ്രെ വ്യക്തമാക്കി. ബംഗളുരുവിൽ വലിയ നഗര വികസനം ഉണ്ടാകുമ്പോൾ ന​ഗ​ര​ത്തി​ലെ പ​ച്ച​പ്പ് ദി​വ​സം ചെ​ല്ലു​ന്തോ​റും കു​റ​ഞ്ഞു​വ​രു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ടു​ക​ട്ടു. ഹരിതമേഖലകളെ പ്രധാനപ്പെട്ട വിശ്രമ ഇടങ്ങളായി സംരക്ഷിക്കാൻ ആവശ്യമായ…

Read More

ലക്ഷ്യം നഗരങ്ങളിലെ ക്രമസമാധാനം; പരിശോധന ശക്തമാക്കി ആ​ന്റി-​സ്റ്റാ​ബി​ങ് സ്ക്വാ​ഡ്

ബെംഗളൂരു : കർണാടകയിൽ വിദ്യാർത്ഥികൾ, യുവാക്കൾ, സംശയം തോന്നുന്ന ആളുകൾ എന്നിവരുടെ ബാഗുകളും, വാഹനങ്ങളും പരിശോധിക്കുന്നതിനായി സി​റ്റി പൊ​ലീ​സ് ആ​ന്റി-​സ്റ്റാ​ബി​ങ് സ്ക്വാ​ഡു​ക​ൾ രൂ​പ​ത്ക​രി​ച്ച് പ്രവർത്തനമാരംഭിച്ചു. ക​ഴി​ഞ്ഞ​ ദിവസം സി​റ്റി ബ​സി​ലെ വിൻഡോ സീറ്റിന് ​വേ​ണ്ടി​യു​ള്ള വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നാണ് പരിശോധന ശക്തമാക്കുന്നത്. പ്രായപൂർത്തിയാകാത്ത ആളുകൾ പോലും വാഹനങ്ങളിലും, ബാഗുകളിലും കൊടുവാൾ, കത്തി, വാളുകൾ തുടങ്ങിയ മാരക ആയുധങ്ങൾ സൂക്ഷിക്കുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കുന്നത്. ഗാ​ന്ധി ന​ഗ​ർ റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ​ക്ക് സ​മീ​പം കഴിഞ്ഞ ദിവസം ആ​ളു​ക​ളി​ൽ ഭീതി പരത്തുന്ന തരത്തിൽ…

Read More

ഇന്ത്യ ഇറാനൊപ്പം നിൽക്കുന്ന രാഷ്ട്രം; സാ​യു​ധ സം​ഘ​ട്ട​നം ത​ട​യാ​ൻ ഇ​ട​പെ​ട​ൽ നടത്തണം -ഖാ​ർ​ഗെ

ബെംഗളൂരു : ഇന്ത്യയെ പ്രതിസന്ധി ഘട്ടങ്ങളിൽ എപ്പോഴും പിന്തുണച്ച രാജ്യമാണ് ഇറാനെന്ന് എ.​ഐ.​സി.​സി പ്ര​സി​ഡ​ന്റും രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. രാ​ജ്യം ഇ​ന്ധ​ന​ത്തി​ൻ്റെ 50 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നത് ഇറാനിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇ​റാ​നും ഇ​സ്രാ​യേ​ലും ത​മ്മി​ൽ ന​ട​ക്കു​ന്ന സാ​യു​ധ സം​ഘ​ട്ട​നം ത​ട​യാ​ൻ ന​മ്മ​ൾ ശ്ര​മി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് റാ​യ്ച്ചൂ​രി​ൽ നടന്ന പൊ​തു​യോ​ഗ​ത്തി​ൽ ഖാ​ർ​ഗെ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇന്ത്യയും, ഇറാനും തമ്മിൽ എല്ലാകാലത്തും നല്ല ബന്ധമാണ് കാത്ത് സൂക്ഷിച്ചതെന്നും ഇനിയും മുന്നോട്ട് അതെ രീതി തന്നെ തുടരണമെന്നും ഖാർഗെ അഭിപ്രായപ്പെട്ടു. യുദ്ധം ആർക്കും സമാധാനം തരുന്നില്ലെന്നും,…

Read More

ക​ർ​ണാ​ട​ക പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സർക്കാറിനേരെ തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു – മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ

ബെംഗളൂരു : പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളാ​യ ബി.​ജെ.​പി​യും ജെ.​ഡി.​എ​സും തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. ഗാ​ര​ന്റി പ​ദ്ധ​തി​ക​ളി​ലൂ​ടെ വി​ക​സ​ന പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നി​ല്ലെ​ന്ന തെ​റ്റാ​യ വി​വ​ര​ണം അ​വ​ർ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് സിദ്ധരാമയ്യ ആരോപിച്ചു. റാ​യ്ച്ചൂ​രി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നിർവഹിച്ച് സംസാരിക്കവെയാണ് സിദ്ധരാമയ്യ ഈ കാര്യം വ്യക്തമാക്കിയത്. ബിജെപി പറയുന്ന കള്ളത്തരങ്ങൾ ജനങ്ങൾക്ക് മനസിലാകുമെന്നും, ജെഡിഎസും ഇതേ രീതി തന്നെയാണ് പിന്തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെന്നും, ജനങ്ങൾക്കൊപ്പമാണ് സർക്കാറെന്നും പറഞ്ഞ അദ്ദേഹം പ​തി​ന​ഞ്ചാം ധ​ന​കാ​ര്യ ക​മീ​ഷ​ൻ…

Read More

കത്തിയോ വാളോ കൈവശം വെച്ചാൽ ഇനി പണി ഉറപ്പ്; ബെളഗാവിയിൽ ആന്റി സ്റ്റാബിങ് സ്‌ക്വാഡുകൾക്ക് രൂപം നൽകി പോലീസ്

ബെംഗളൂരു : കത്തിയും വാളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വർധിച്ചതിനെത്തുടർന്ന് ആന്റി സ്റ്റാബിങ് സ്ക്വാഡുകൾക്ക് രൂപം നൽകി കർണാടകത്തിലെ ബെളഗാവി പോലീസ്. കത്തിയും വാളും കൊണ്ടുനടക്കുന്നവരെ പിടികൂടാനാണ് ലക്ഷ്യം. സംശയകരമായി കാണുന്ന വാഹനങ്ങളിലുൾപ്പെടെ പരിശോധന നടത്തും. വിദ്യാർഥികളുടെ ബാഗുകളിലുൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നിർദേശം. വിദ്യാർഥികൾ കീശയിൽ കത്തികൊണ്ടുനടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാണിത്. ഓരോ സ്ക്വാഡിലും ആറ് പോലീസുകാർവരെ പരിശോധനയ്ക്കുണ്ടാകും. കത്തിയോ വാളോ കൈവശം വെച്ചവരെ പിടിച്ചാൽ ആയുധനിയമപ്രകാരം ഇവരുടെ പേരിൽ കേസെടുക്കുമെന്ന് ബെളഗാവി സിറ്റി പോലീസ് കമ്മിഷണർ ഭൂഷൺ ബൊറാസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ബെളഗാവിയിൽ ബസിനകത്തുവെച്ച് പ്രായപൂർത്തിയാകാത്ത…

Read More

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും.

ബെംഗളൂരു: കെപിടിസിഎൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. ജയനഗർ ഡിവിഷനിലെ 66/11 കെവി ഐഎസ്ആർഒ ലേഔട്ട് സബ്‌സ്റ്റേഷൻ, 220/66/11 കെവി സുബ്രഹ്മണ്യപുര സബ്‌സ്റ്റേഷൻ, 66/11 കെവി ബനശങ്കരി സബ്‌സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ജൂൺ 24 ന് ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ വൈദ്യുതി മുടങ്ങുക. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: 66/11 കെവി ഐഎസ്ആർഒ ലേഔട്ട് സബ്‌സ്റ്റേഷൻ, 220/66/11 കെവി സുബ്രഹ്മണ്യപൂർ സബ്‌സ്റ്റേഷൻ, ജയനഗർ ഡിവിഷനു കീഴിലുള്ള 66/11കെവി ബനശങ്കരി സബ്‌സ്റ്റേഷൻ, കുമാരസ്വാമി ലേഔട്ട്, ഇളയസനഗർ,…

Read More

ഈവർഷം മൈസൂരു ദസറയ്ക്ക് 11 ദിവസത്തേ ആഘോഷങ്ങൾ

ബെംഗളൂരു : മൈസൂരു ദസറ ഈവർഷം ഒരുദിവസം കൂടുതൽ ആഘോഷിക്കും. പരമ്പരാഗതമായി പത്തുദിവസമാണ് മൈസൂരു ദസറ ആഘോഷിക്കുന്നത്. എന്നാൽ, ഇത്തവണ 11 ദിവസത്തേക്ക് ആഘോഷങ്ങൾ നീട്ടിയതായി സംസ്ഥാനസർക്കാരും മൈസൂരു വോഡയാർ രാജകുടുംബവും പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഈവർഷത്തെ ദസറ ആഘോഷം സെപ്റ്റംബർ 22 മുതൽ ഒക്‌ടോബർ രണ്ടുവരെ നടക്കും. നവരാത്രിവേളയിൽ വിജയദശമിദിനംവരെ പത്തുദിവസമാണ് ദസറ ആഘോഷം. എന്നാൽ, ഈവർഷം തുടർച്ചയായി രണ്ടുദിവസങ്ങളിൽ (സെപ്റ്റംബർ 26, 27) നവരാത്രിയുടെ അഞ്ചാംദിവസം വരുന്നെന്നാണ് ജ്യോതിഷശാസ്ത്രപ്രകാരമുള്ള കണക്ക്. അതുകൊണ്ടാണ് ഈവർഷം ആഘോഷം ഒരുദിവസം കൂട്ടിയതെന്നാണ് വോഡയാർ രാജവംശ പ്രതിനിധികളുടെ വിശദീകരണം.

Read More

വഴിയരികിൽ ഇരുന്ന് അലറുന്ന കടുവ: ഇതാ ഒരു അപൂർവ കാഴ്ച

ബെംഗളൂരു : എച്ച്‌ഡി കോട്ട് താലൂക്കിലെ കബനി പുഴയുടെ പരിസരത്ത് വീണ്ടും കടുവയെ കണ്ടു. ദമ്മനക്കട്ടെ സഫാരിക്കിടെയാൻ ഈ അപൂർവ കാഴ്ച കണ്ടത്, റോഡിനടുത്തുള്ള ഒരു പാലത്തിൽ ഇരുന്ന് ഉച്ചത്തിൽ അലറുകയായിരുന്നു കടുവ. ഈ അപൂർവ കാഴ്ച അമച്വർ ഫോട്ടോഗ്രാഫർ ലേഖൻ ക്യാമറയിൽ പകർത്തി. കടുവയുടെ ഗർജ്ജനം ഭയപ്പെടുത്തുന്നതാണ്. നിലവിൽ, ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്, കൂടാതെ ഇത് ഹുൻസൂർ താലൂക്കിലെ ഗുരുപൂർ ഗ്രാമത്തിലേക്കുള്ള റോഡാണെന്ന് നെറ്റിസൺമാർ പറയുന്നു. ഇക്കാരണത്താൽ, ചുറ്റുമുള്ള ഗ്രാമങ്ങളിലെ ആളുകൾ കടുവയെ ഭയപ്പെടാൻ തുടങ്ങിയിട്ടുണ്ട്, ഗ്രാമവാസികൾ വനം വകുപ്പ്…

Read More

ഇറാനിൽ കുടുങ്ങിയ കർണാടക സ്വദേശികളായ 16 പേരെ ബെംഗളൂരുവിൽ തിരിച്ചെത്തിച്ചു

ബെംഗളൂരു : യുദ്ധം നടക്കുന്ന ഇറാനിൽ കുടുങ്ങിയ കർണാടക സ്വദേശികളായ 16 പേരെ തിരിച്ചെത്തിച്ചു. കേന്ദ്രസർക്കാർ നടപടിയെത്തുടർന്ന് കഴിഞ്ഞദിവസം ഡൽഹിയിൽ എത്തിയ ഇവർ അവിടെനിന്ന് ബെംഗളൂരുവിൽ എത്തുകയായിരുന്നു. ചിക്കബല്ലാപുര ജില്ലയിലെ അലിപുർ ഗ്രാമത്തിൽനിന്നുള്ളവരാണ് എല്ലാവരും. ഈ ഗ്രാമനിവാസികളായ എൺപതോളം പേർ ഇറാനിൽ കുടുങ്ങിയിട്ടുണ്ട്. ഇവരെയും തിരിച്ചെത്തിക്കാൻ നടപടിയാരംഭിച്ചു. മെഡിക്കൽ വിദ്യാർഥികൾ അടക്കം കർണാടകയിൽനിന്ന് 120- ഓളം പേർ ഇറാനിൽ കുടുങ്ങിയിരുന്നു. ഇവരിൽ മിക്കവരും ഇറാൻ വിട്ടു. അർമേനിയയിൽ എത്തിയ ഇവരെ അവിടെനിന്ന് നാട്ടിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.

Read More

നഗരത്തിലെ നടുറോഡിൽ യുവതിക്കെതിരെ ലഹരി സംഘത്തിന്റെ ലൈംഗികാതിക്രമം നടത്തിയതായി പരാതി; 2 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: നടുറോഡിൽവച്ച് യുവതിയെ ലൈംഗികമായി അതിക്രമിച്ചതായി പരാതി. ലഹരിയുടെ പിടിയിൽപെട്ട നാലംഗസംഘമാണ് അതിക്രമംനടത്തിയത്. 2 കുട്ടികളുടെ അമ്മയും ബ്യൂട്ടീഷനുമായ 26 വയസ്സുകാരിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. മൈലസന്ദ്രയ്ക്കു സമീപം പ്രഭാകർ റെഡ്ഡി ലേഔട്ടിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ലഹരിക്കടിപ്പെട്ട് വഴക്കുകൂടുകയായിരുന്ന സംഘം യുവതിയെ കണ്ടപ്പോൾ തടഞ്ഞുനിർത്തുകയും മോശംഭാഷയിൽ സംസാരിക്കുകയുമായിരുന്നു.ശരീരത്തിൽ മോശമായി സ്പ‌ർശിക്കുകയുംചെയ്‌തു. എതിർക്കാൻ ശ്രമിച്ചപ്പോൾ ശാരീരികമായി ആക്രമിച്ചതായും യുവതി നൽകിയ പരാതിയിൽ പറഞ്ഞു. വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ യുവതിയുടെ സുഹൃത്തായ ജിം പരിശീലകനാണ് രക്ഷപ്പെടുത്തിയത്. കടയിലേക്കു പോകുകയായിരുന്ന യുവതിയെ ഒരു സംഘം തടഞ്ഞു നിർത്തി…

Read More
Click Here to Follow Us