ഈവർഷം മൈസൂരു ദസറയ്ക്ക് 11 ദിവസത്തേ ആഘോഷങ്ങൾ

ബെംഗളൂരു : മൈസൂരു ദസറ ഈവർഷം ഒരുദിവസം കൂടുതൽ ആഘോഷിക്കും. പരമ്പരാഗതമായി പത്തുദിവസമാണ് മൈസൂരു ദസറ ആഘോഷിക്കുന്നത്.

എന്നാൽ, ഇത്തവണ 11 ദിവസത്തേക്ക് ആഘോഷങ്ങൾ നീട്ടിയതായി സംസ്ഥാനസർക്കാരും മൈസൂരു വോഡയാർ രാജകുടുംബവും പ്രഖ്യാപിച്ചു.

ഇതനുസരിച്ച് ഈവർഷത്തെ ദസറ ആഘോഷം സെപ്റ്റംബർ 22 മുതൽ ഒക്‌ടോബർ രണ്ടുവരെ നടക്കും. നവരാത്രിവേളയിൽ വിജയദശമിദിനംവരെ പത്തുദിവസമാണ് ദസറ ആഘോഷം.

  ഐപിഎൽ ആവേശം ചിന്നസ്വാമിയിലേക്ക്; നഗരത്തിൽ ഗതാഗത നിയന്ത്രണം, പാർക്കിംഗ് നിരോധിച്ച ഇടങ്ങൾ അറിയാം

എന്നാൽ, ഈവർഷം തുടർച്ചയായി രണ്ടുദിവസങ്ങളിൽ (സെപ്റ്റംബർ 26, 27) നവരാത്രിയുടെ അഞ്ചാംദിവസം വരുന്നെന്നാണ് ജ്യോതിഷശാസ്ത്രപ്രകാരമുള്ള കണക്ക്.

അതുകൊണ്ടാണ് ഈവർഷം ആഘോഷം ഒരുദിവസം കൂട്ടിയതെന്നാണ് വോഡയാർ രാജവംശ പ്രതിനിധികളുടെ വിശദീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി വരി നിൽക്കേണ്ട, മദ്യം നേരിട്ട് വീട്ടിലെത്തും! ബിയറിന് വില കുറയും; പക്ഷേ, ഒരു കണ്ടീഷൻ; സർക്കാരിന്റെ വമ്പൻ മാറ്റം വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us