കൽപ്പറ്റ: ശക്തമായ മഴയ്ക്കു പിന്നാലെ മുണ്ടക്കൈ മേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം. മേഖലയില്‍ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. കനത്ത മഴയില്‍ പുന്ന പുഴയില്‍ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡില്‍ വെള്ളം കയറി. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചില്‍ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ വിശദമാക്കി. മുണ്ടക്കൈ വനമേഖലയില്‍ നൂറു മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. ഫയർഫോഴ്സും പോലീസും മേഖലയിലേക്ക് തിരിച്ചു. ചൂരല്‍മരയില്‍ ശക്തമായ മഴ തുടരുകയാണ്. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും പരിശോധന നടത്താനാണ് അധികൃതർ ഒരുങ്ങുന്നത്.
Read MoreMonth: June 2025
മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച കാൻസർബാധിതയുടെ ബന്ധുക്കൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്
മുംബൈ : ഗോരേഗാവിലെ ആരേ കോളനിയിൽ ചവറുകൂനയ്ക്ക് സമീപം 60-കാരിയെ ഉപേക്ഷിച്ചനിലയിൽ പോലീസ് കണ്ടെത്തി. വീട്ടുകാരെക്കുറിച്ചുള്ള വിവരം ലഭിക്കാൻ പോലീസ് ഇവരുടെ ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട്. യശോദ നൽകിയ രണ്ടു വിലാസങ്ങളിൽ പോലീസ് അന്വേഷിച്ചെങ്കിലും ബന്ധുക്കളെ കണ്ടെത്തിയില്ല. ത്വക്‌കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിലായ യശോദ ഗായ്ക്‌വാഡിനെയാണ് പേരക്കുട്ടി ഉപേക്ഷിച്ചത്. സംഭവത്തിൽ ബന്ധുക്കളുടെപേരിൽ കേസെടുത്തു. വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പിങ്കുനിറത്തിലുള്ള നൈറ്റ് ഡ്രസും ചാരനിറത്തിലുള്ള പെറ്റിക്കോട്ടും ധരിച്ച് നിസ്സഹായയായി കിടക്കുന്ന ഇവരെ കണ്ടെത്തുകയായിരുന്നു. മുഖത്ത് കാൻസർമൂലമുണ്ടായ ഗുരുതരമായ മുറിവും കവിളിലും മൂക്കിലും അണുബാധയും പ്രകടമായിരുന്നു. മലാഡിൽ പേരക്കുട്ടിയോടൊപ്പമായിരുന്നു…
Read Moreപ്രണയിച്ച യുവതിയുടെ പീഡനം; വീഡിയോ നിർമ്മിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു : പ്രണയിച്ച യുവതിയുടെ പീഡനം സഹിക്കാനാവാതെ ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപൂർ താലൂക്കിലെ രാജ്ഘട്ട ഗ്രാമത്തിലെ ഒരു തടാകത്തിന് സമീപം ഒരു യുവാവ് ആത്മഹത്യ ചെയ്തു. ജൂൺ 13 ന് വീഡിയോ നിർമ്മിച്ച മഞ്ജുനാഥ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇപ്പോൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദൊഡ്ഡബല്ലാപൂർ റൂറൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. താൻ സ്നേഹിച്ച യുവതിയായ ഗഗനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതായി യുവാവ് പറയുന്നു. എന്നാൽ പെൺകുട്ടിക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും യുവാവ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. കുമ്പഗോഡ്…
Read Moreമാളിൽ ഉൾപ്പെടെ ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും 25th
ബെംഗളൂരു: കെപിടിസിഎൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 66/11 കെവി പൂർവങ്കര പാം ബീച്ച് സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ്, ജൂൺ 25 ബുധനാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നഗരത്തിലെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാക. ജൂൺ 25 ന് എവിടെയാണ് വൈദ്യുതി ലഭിക്കാത്തത്? 66/11 കെവി പൂർവാങ്കര പാം ബീച്ച് സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂൺ 25 ബുധനാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ബെംഗളൂരു…
Read Moreഎന്തും നേരിടാൻ തയ്യാർ; പ്രതിരോധ സംവിധാനങ്ങൾക്ക് 2,000 കോടി കരാറിൻ്റെ കേന്ദ്ര അനുമതി
ന്യൂഡൽഹി: ഇന്ത്യൻ സേനയുടെ കരുത്ത് വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാനുള്ള കരാറിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകി. 1,981.90 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് സേനക്കായി വാങ്ങുക. വ്യോമാക്രമണ പ്രതിരോധ സംവിധാനം,കേന്ദ്രീകൃത ഡ്രോൺ വേധ സംവിധാനം, വിദൂര നിയന്ത്രിത നിരീക്ഷണ ഡ്രോണുകള്‍, കവചിത വാഹനങ്ങള്‍, തോക്കുകളില്‍ ഘടിപ്പിക്കാവുന്ന രാത്രിയിലും കാഴ്ചനല്കുന്ന നൈറ്റ് സൈറ്റ് സംവിധാനം തുടങ്ങിയവയാണ് കേന്ദ്രം അടിയന്തരമായി വാങ്ങുക. ഓപറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തി മേഖലയിലെ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് സേനകൾ വിശദമായ പഠനം നടത്തി വിലയിരുത്തിയിരുന്നു. പഠനത്തിൽ സേനയെ ശക്തിപ്പെടുത്തുന്നതിനായി…
Read Moreവിമാനത്താവളങ്ങളിൽ പരിശോധന നടത്തി ഡിജിസിഎ ; ഗുരുതര വീഴ്ച കണ്ടെത്തിയതായി വ്യോമയാന മന്ത്രാലയം
ന്യൂഡൽഹി / മുംബൈ : വിമാനത്താവളങ്ങളിൽ ഡിജിസിഎ നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ച കണ്ടെത്തിയതായി വ്യോമയാന മന്ത്രാലയം. വിമാനങ്ങളിലെ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നില്ലെന്നാണ് കണ്ടെത്തിയത്. കണ്ടെത്തുന്ന വീഴ്ചകൾ ടെക്നിക്കൽ ലോഗ് ബുക്കിൽ രേഖപ്പെടുത്തുന്നില്ലെന്നും കണ്ടെത്തി. ഇവയ്ക്ക് പുറമേ സീറ്റുകൾക്കടിയിലെ ലൈഫ് വെസ്റ്റുകൾ ശരിയായി ഉറപ്പിച്ചിട്ടില്ല, ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഉപകരണങ്ങൾ ഉപയോഗശൂന്യം എന്നിവയാണ് വ്യോമയാന മന്ത്രാലയത്തിൻ്റെ കണ്ടെത്തൽ. ഇവയ്‌ക്കെല്ലാം പുറമേ ഒരു വിമാനത്താവളത്തിലെ റൺവേയിലെ സെൻട്രൽ ലൈൻ മാർക്കിംഗ് മാഞ്ഞു പോയ നിലയിൽ കണ്ടെത്തി. ഗുരുതര വീഴ്ച കണ്ടെത്തിയ സാഹചര്യത്തിൽ ന്യൂനതകൾ വേഗത്തിൽ പരിഹരിക്കാൻ നിർദേശം…
Read Moreഭക്ഷ്യ വിഷബാധ: എയര്‍ ഇന്ത്യ വിമാനത്തിൽ ആശങ്കയിൽ യാത്രക്കാര്‍ കഴിഞ്ഞത് 35000 അടി ഉയരത്തിൽ
മുംബൈ: ലണ്ടനിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിൽ കുഴഞ്ഞ് വീണ് യാത്രക്കാർ. കഴിഞ്ഞ ദിവസമാണ് സംഭവം. മുംബൈയിലേക്ക് പറന്ന എ.ഐ 130 വിമാനത്തിലാണ് യാത്രക്കാര്‍ക്ക് ആരോഗ്യ ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടി വന്നത്. വിമാനം 35000 അടി മുകളില്‍ പറക്കുന്ന സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് തലകറക്കവും, ഛർദിയും ഉണ്ടായത്. വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിലുണ്ടായ ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് പ്രാഥമികമായി കണ്ടെത്തി. അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ക്യാബിന്‍ ക്രൂവിനുമാണ് തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും പിന്നീട് അഞ്ച് യാത്രക്കാർക്കാണ്…
Read Moreവന്ദേഭാരതിൽ ജല പ്രവാഹം; സീറ്റിൽ നിന്ന് എഴുന്നേറ്റ് ഓടി യാത്രക്കാർ
ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസിൽ ഷവർ പോലെ ജല പ്രവാഹം. ഡൽഹിയിലേക്ക് പോകുന്ന വണ്ടിയിലാണ് സംഭവം. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വലിയ വിമർശനമാണ് ഉയരുന്നത്. കനത്ത മഴയുള്ള സാഹചര്യത്തിൽ സീറ്റുകളിൽ ഇരിക്കുന്ന യാത്രക്കാരുടെ ശരീരത്തിൽ വെള്ളം നനഞ്ഞിരിക്കുന്നതും, വെള്ളം തെറിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്,. സമൂഹമാധ്യമങ്ങളിലെ വീഡിയോയ്ക്ക് താഴെയുള്ള വിമർശനങ്ങൾ നിരവധിയാണ്. ‘ഡൽഹിയിലേക്ക് പോകുന്ന 22415 വന്ദേ ഭാരത് എക്‌സ്പ്രസിൽ സൗജന്യമായി ‘വെള്ളച്ചാട്ടം’ സേവനം’, വലിയ കാശും കൊടുക്കണം, വെള്ളത്തിൽ ഇരിക്കുകയോ വേണം എന്നിങ്ങനെ നീളുന്നു അഭിപ്രായങ്ങളും, വിമർശനങ്ങളും. പാസ്‌ജെഞ്ചർ സീറ്റുകളിലെ എ.സി വെന്റിലേറ്ററിലൂടെ വെള്ളം…
Read Moreനിരക്ക് വർധിപ്പിക്കനൊരുങ്ങി റെയിൽവേ ; പുതുക്കിയ നിരക്ക് ജുലായ് ഒന്ന് മുതൽ
ന്യൂഡൽഹി: പുതിയ നിരക്കുകൾ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ജുലായ് ഒന്നു മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. സ്ഥിരയാത്രക്കാരെയും,ദീർഘ ദൂര യാത്രക്കാരെയും നിരക്ക് വർധന ഒരുപോലെ വർധിക്കുമെന്നാണ് സൂചന. ജനറൽ വിഭാഗം ടിക്കറ്റുകൾക്ക് 500 കിലോമീറ്റർ വരെ ടിക്കറ്റ് നിരക്കിൽ വർധനയില്ല. അതെസമയം 500 കിലോ മീറ്റർ കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 0.01 പൈസ വീതം വർധിക്കും. എസി വിഭാഗത്തിൽ ഉൾപ്പെടാത്ത മെയിൽ അല്ലെങ്കിൽ എക്സ്പ്രസ് ‘ട്രെയിൻ യാത്രക്കാർക്ക് കിലോമീറ്ററിന് ഒരു പൈസയുടെ വർധനവുണ്ടാവും. 1000 കിലോമീറ്റർ യാത്രയ്ക്ക് മുമ്പത്തേക്കാൾ 10 രൂപയാണ് വർധിക്കുക.…
Read Moreബൈക്ക് ടാക്സി നിരോധനം; അമിത ഓട്ടോ നിരക്കിന് തടയിട്ട് പൊലീസ്
ബെംഗളൂരു : ബൈക്ക് ടാക്സി നിരോധനത്തിന് പിന്നാലെ യാത്രക്കാരിൽ നിന്ന് അമിത തുക ഈടാക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരെ പൂട്ടാൻ ട്രാഫിക് പൊലീസ്. സാധാരണ തുകയെക്കാൾ 5 ഇരട്ടി വരെ തിരക്കുള്ള സമയങ്ങളിൽ ഈടാക്കുന്നെന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഓഫീസുകളിലേയ്ക്കും മറ്റും പോകുന്നതിനായി മാർഗം ഇല്ലാതെ വരുമ്പോൾ കൂടുതൽ പണം നൽകി യാത്ര ചെയ്യാൻ പ്രയാസപ്പെടുകയാണ് പലരും. ബൈക്ക് ടാക്സികൾക്ക് സംസ്ഥാനത്ത് പൂർണ നിരോധനം കൊണ്ടുവരണമെന്ന ആവശ്യം ശക്തമാക്കിയതും ഓട്ടോ ഡ്രൈവർമാർ തന്നെയായിരുന്നു. സംസ്ഥാനത്ത് ബൈക്ക് ടാക്സികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവരിൽ മുൻനിരയിലായിരുന്നു ഓട്ടോ…
Read More