ന്യൂഡൽഹി: ഡൽഹിയിൽ പഴയ വാഹനങ്ങളെ തുടർന്നുണ്ടാകുന്ന മലിനീകരണം കുറക്കാൻ രാജ്യ തലസ്ഥാനത്ത് നിയന്ത്രണവുമായി സർക്കാർ. പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും, 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ജൂലൈ ഒന്ന് മുതൽ ഡൽഹിയിൽ ഇന്ധനം നൽകില്ല. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പുതിയ നടപടി. എന്‍ഡ്-ഓഫ്-ലൈഫ് വാഹനങ്ങള്‍ക്ക് ഇന്ധനം നൽകുന്ന രീതി 2025 ജൂലൈ ഒന്ന് മുതല്‍ പൂര്‍ണമായും നിര്‍ത്തിവെക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഡൽഹിയിൽ മാത്രമല്ല, നിയന്ത്രണം ഘട്ടം, ഘട്ടമായി നവംബര്‍ ഒന്നുമുതല്‍ ഗുരുഗ്രാം, ഫരീദാബാദ്,…
Read MoreMonth: June 2025
സ്വകാര്യ – ധനകാര്യ ഏജൻസികളുടെ പീഡനം; കർണാടകയിൽ രണ്ട് വർഷത്തിൽ 32 മരണം
ബെംഗളൂരു : കർണാടകയിൽ സ്വകാര്യ ധനകാര്യ കമ്പനികളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പീഡന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഉത്തര കന്നടയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഇതുവരെ രജിസ്റ്റർ ചെയ്‌തത് 26 കേസുകളാണ്. ഹാവേരി, തുമകുരു ജില്ലകളിൽ 12 കേസുകൾ, ഗഡഗ് ജില്ലയിൽ ഒമ്പത് കേസുകൾ, ഉഡുപ്പിയിൽ ആറും മാണ്ഡ്യ, ബെലഗാവി എന്നിവിടങ്ങളിൽ അഞ്ച് കേസുകളും നിലവിൽ റിപ്പോർട്ട് ചെയ്തു. പൊലീസ് സമർപ്പിച്ച കണക്കുകൾ പ്രകാരം 2023നും 2025നും ഇടയിൽ സംസ്ഥാനത്തുടനീളം ആകെ 111 സാമ്പത്തിക പീഡന കേസുകൾ റിപ്പോർട്ട് ചെയ്തു. 272 പ്രതികളെയാണ് പൊലീസ് പിടികൂടിയത്.…
Read Moreകാറിൽ സഞ്ചരിച്ച കുടുംബത്തെ വളഞ്ഞിട്ട് ആക്രമിച്ചു ; മുൻ ബി.ജെ.പി എം.പി അനന്ത് കുമാർ ഹെഗ്ഡേക്ക് എതിരെ കേസ്
ബെംഗളൂരു : ബി.ജെ.പി മുൻ എം.പി അനന്ത് കുമാർ ഹെഗ്ഡെ ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പൊലീസ്. അനന്ത് കുമാർ ഹെഗ്ഡെ, അദ്ദേഹത്തിൻ്റെ ഗൺമാൻ, ഡ്രൈവർ, അജ്ഞാതൻ എന്നിവർക്കെതിരെയാണ് കേസ്. കുടുംബത്തെ അക്രമിച്ചതിനും കുടുംബത്തെ ഭീഷണിപ്പെടുത്തിയതിനുമാണ് കേസെന്ന് പൊലീസ് വ്യക്തമാക്കി. ബംഗളൂരു ഹലേനഹള്ളി നിവാസിയായ സെയ്ഫ് ഖാൻ നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ഹെഗ്ഡെ ഉൾപ്പെടെ കാറിൽ സഞ്ചരിച്ച നാലുപേർ തുംകുരു-ബംഗളൂരു ദേശീയപാതയിലെ സുട്ടാരിയ കോളജിന് സമീപം സെയ്ഫ് ഖാന്റെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചെന്നാണ് പരാതി. തുമകുരുവിലെ ഒരു വിവാഹത്തിൽ…
Read Moreവിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്ചുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ. ആരോഗ്യനില തല്‍സ്ഥിതിയില്‍ തുടരുകയാണെന്നും വിദഗ്ധസംഘം ആരോഗ്യനില വിലയിരുത്തുകയാണെന്നും പുതിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. നേരത്തെ, ആരോഗ്യനില മെച്ചപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ്. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് വിഎസ് കഴിയുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നേരിയ പുരോഗതി ഉണ്ടെന്നും ഇന്നലെ ചേർന്ന മെഡിക്കല്‍ ബോർഡ് വിലയിരുത്തിയിരുന്നു. ആരോഗ്യ സ്ഥിതി…
Read Moreസലൂണിൻ്റെ മറവിൽ പെൺവാണിഭം ; കേസെടുത്ത് പൊലീസ്
ബെംഗളൂരു : സലൂണിൻ്റെ മറവിൽ പെൺവാണിഭം നടത്തുന്നതായി പരാതി. ബെജായിലെ സലൂണിൽ റെയ്‌ഡ് നടത്തി പൊലീസ്. ഉഡുപ്പി സ്വദേശി സുദർശനാണ് സലൂണിൻ്റെ ഉടമ. ഉർവ പൊലീസ് സ്റ്റേഷനിൽ സദാചാരം തടയൽ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്. റെയ്ഡിന് പിന്നാലെ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മംഗളൂരു സിറ്റി കോർപറേഷൻ സലൂണിൻ്റെ വ്യാപാര ലൈസൻസ് റദ്ദാക്കി. അതെസമയം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാ സ്ഥാപനങ്ങൾക്കെതിരെയും നടപടി തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.
Read Moreരാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യയും ബോളിവുഡ് നടൻ ആമിർ ഖാനും
ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ബോളിവുഡ് നടൻ ആമിർ ഖാനും ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തി. ആമിർഖാനെ കണ്ടപ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തിന് നേരെ കൈവീശി. അമീർ ഖാൻ ഓടിവന്ന് കൈകൂപ്പി മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. പിന്നാലെ ഇരുവരും ഹസ്തദാനം ചെയ്ത് സന്തോഷകരമായ സംഭാഷണങ്ങളിൽ ഏർപ്പെട്ടു. ഔദോഗികമല്ലാത്തൊരു കൂടിക്കാഴ്ചയാണ് ഇതെന്നാണ് ഇരുവരും പ്രതികരിച്ചത്. അതെസമയം മുഖ്യമന്ത്രി സിദ്ധരാമയ്യയും ആമിർ ഖാനും പരസ്പരം ആശംസകൾ അർപ്പിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങനിമിഷൻ നേരത്തിനുള്ളിൽ തന്നെ വൈറലായി.
Read Moreയുഎസ് മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് ഇസ്രായേൽ ചാരന്മാരെ തൂക്കിലേറ്റി ഇറാൻ; 700 പേരെ അറസ്റ്റ് ചെയ്തു
തെഹ്റാൻ: ഇസ്രായേലിന്റെ ചാര ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരെ ഇറാൻ വധിച്ചതായി ജുഡീഷ്യറിയുടെ മിസാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 12 ദിവസത്തെ രൂക്ഷമായ സംഘർഷത്തിനൊടുവിൽ, അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ നിർദ്ദേശത്തിന് ഇസ്രായേലും ഇറാനും സമ്മതിച്ചതിന്റെ ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവവികാസങ്ങൾ. തൂക്കിലേറ്റപ്പെട്ട മൂന്ന് പേർ ഇസ്രായേലിന്റെ മൊസാദുമായി സഹകരിച്ചതിനും പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തിയുടെ കൊലപാതകത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ കടത്തിയതിനും ശിക്ഷിക്കപ്പെട്ടവരാണെന്ന് കൂടുതൽ വിവരങ്ങൾ പങ്കുവെക്കാതെ മിസാൻ റിപ്പോർട്ട് ചെയ്തു. കൂടാതെ, ഇസ്രായേലുമായുള്ള ബന്ധത്തിന്റെ പേരിൽ…
Read Moreറീൽസ് എടുക്കുന്നതിനിടെ ലിഫ്റ്റ് ഡക്റ്റിൽ വീണ് യുവതിക്ക് ദാരുണാന്ത്യം
ബെംഗളൂരു: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ലിഫ്റ്റ് ഡക്റ്റില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. ബെംഗളൂരു പരപ്പന അഗ്രഹാരയ്ക്ക് സമീപം റായസന്ദ്രയിലാണ് അപകടം. പണി തീരാതെ കിടക്കുന്ന കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്നാണ് യുവതി താഴേക്ക് വീണത്. തിങ്കളാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു. ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ നന്ദിനി (21) ആണ് മരിച്ചത്. സൗത്ത് ബംഗളുരുവില്‍ പോയിങ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു. സൂപ്പർ മാർക്കറ്റില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന നന്ദിനി തിങ്കളാഴ്ച ജോലി സമയം കഴിഞ്ഞ് സുഹൃത്തായ മറ്റൊരു യുവതിക്കും രണ്ട് യുവാക്കള്‍ക്കുമൊപ്പം പുറത്തുപോയി.…
Read Moreജയ് ശ്രീറാം വിളിക്കാത്തതിന് ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതായി പരാതി
ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷാ ഡ്രൈവറെ “ജയ് ശ്രീ റാം” വിളിക്കാത്തതിന് ആക്രമിച്ചതായി പരാതി. എന്നാൽ ആക്രമണത്തിനുള്ള കാരണം ഇതു തന്നെയാണോ എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ,അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. വസീം അഹമ്മദിൻ്റെ വിശദീകരണം അനുസരിച്ച്, ജൂൺ 22-ാം തീയതി വൈകുന്നേരം 6.30-ന് സമ്പിഗെഹള്ലിയിൽ ഹെഗ്ഡെ നഗറിലെ ഒരു ഒഴിഞ്ഞ പ്ലോട്ടിനടുത്ത് അയാളും സുഹൃത്തും എത്തിയപ്പോൾ, ഏകദേശം എട്ടോളം ആളുകളെത്തി “ജയ് ശ്രീ റാം” വിളിക്കാൻ ആവശ്യപ്പെട്ടു. ജയ് ശ്രീറാം വിളിക്കാൻ അഹമ്മദ് വിസമ്മതിച്ചതോടെ സംഘം തന്നെ മർദിച്ചതായി പറഞ്ഞു . അതെസമയം തൻ്റെ…
Read Moreകെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കേരളത്തിലേക്കുള്ള രണ്ട് പ്രധാന തീവണ്ടികൾക്ക് എസ്എംവിടി ടെർമിനലിലേക്ക് സ്ഥലം മാറ്റം
ബെംഗളൂരു: ബെംഗളൂരു നഗരഹൃദയത്തിലെ കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ(എസ്ബിസി) നിന്ന് കേരളത്തിലേക്കുള്ള രണ്ട് പ്രധാന തീവണ്ടികൾക്ക് വരുന്ന ഓഗസ്റ്റ് 16 മുതൽ എസ്എംവിടി ടെർമിനലിലേക്ക് സ്ഥലം മാറ്റം. രാവിലെ 6.10-ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസും(ഇന്റർ സിറ്റി എക്‌സ്പ്രസ്-12677) രാത്രി എട്ടുമണിക്ക് പുറപ്പെടുന്ന എസ്ബിസി-കണ്ണൂർ എക്സ്പ്രസും(16511)ആണ് സ്റ്റേഷൻ മാറുന്നത്. രണ്ടു വണ്ടികളും (എറണാകുളം-എസ്ബിസി എക്സ്പ്രസ്-12678, കണ്ണൂർ-എസ്ബിസി എക്സ്പ്രസ്-16512) ഓഗസ്റ്റ് 15 മുതൽ എസ്ബിസിയിലേക്ക് യാത്ര അവസാനിപ്പിക്കാൻ എത്തില്ല. വണ്ടികൾ യാത്ര അവസാനിപ്പിക്കുന്നതും യാത്ര തുടങ്ങുന്നതും എസ്എംവിടി(സർ എം.വിശ്വേശ്വരയ്യ ടെർമിനൽ ബെംഗളൂരു)യിൽനിന്നായിരിക്കും. അടുത്തവർഷം ജനുവരി 16 വരെയാണ് മാറ്റം.…
Read More