ജയ് ശ്രീറാം വിളിക്കാത്തതിന് ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതായി പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷാ ഡ്രൈവറെ “ജയ് ശ്രീ റാം” വിളിക്കാത്തതിന് ആക്രമിച്ചതായി പരാതി. എന്നാൽ ആക്രമണത്തിനുള്ള കാരണം ഇതു തന്നെയാണോ എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ,അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

വസീം അഹമ്മദിൻ്റെ വിശദീകരണം അനുസരിച്ച്, ജൂൺ 22-ാം തീയതി വൈകുന്നേരം 6.30-ന് സമ്പിഗെഹള്ലിയിൽ ഹെഗ്ഡെ നഗറിലെ ഒരു ഒഴിഞ്ഞ പ്ലോട്ടിനടുത്ത് അയാളും സുഹൃത്തും എത്തിയപ്പോൾ, ഏകദേശം എട്ടോളം ആളുകളെത്തി “ജയ് ശ്രീ റാം” വിളിക്കാൻ ആവശ്യപ്പെട്ടു.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

ജയ് ശ്രീറാം വിളിക്കാൻ അഹമ്മദ് വിസമ്മതിച്ചതോടെ സംഘം തന്നെ മർദിച്ചതായി പറഞ്ഞു . അതെസമയം തൻ്റെ സുഹൃത്തിന് രക്ഷപ്പെടാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts