ബെംഗളൂരു: നഗരത്തിലെ ആളുകള്‍ക്കിടയില്‍ വളര്‍ന്ന് വരുന്ന ശത്രുതയെക്കുറിച്ചുള്ള പോസ്റ്റുകള്‍ വൈറലാവുകയാണ്. ബെംഗളൂരു നഗരത്തിലെ ആളുകള്‍ക്ക് തമ്മില്‍ തമ്മില്‍ വെറുപ്പാണെന്നും, പരസ്പരം ശത്രുത മാത്രം കൈമാറുകയാണെന്നും ചിലര്‍ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ അഭിപ്രായപ്പെട്ടു. ബെംഗളൂരുവിനെ ഫാഷന്‍ സിറ്റി എന്ന് വിശേഷിപ്പിക്കുമ്പോഴും വസ്ത്രധാരണത്തിന്റെ പേരില്‍ പോലും അപമാനിക്കപ്പെട്ടിട്ടുണ്ടെന്ന് ചില സ്ത്രീകള്‍ വ്യക്തമാക്കി. അല്‍പ്പം മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച് പണക്കാരിയെ പോലെ നടന്നാല്‍ ആളുകള്‍ക്ക് എന്തോ അസഹിഷ്ണുതയുള്ളതായി തോന്നിയിട്ടുണ്ടെന്നും പല സ്ത്രീകളും പറഞ്ഞു. കന്നഡിഗര്‍ അല്ല എന്ന് അവിടുത്തെ ആളുകൾക്ക് മനസിലായാൽ ഇത്തരം അവഗണനകള്‍ കൂടുമെന്നും ചിലര്‍ പറയുന്നു.’ഞാന്‍…
Read MoreMonth: June 2025
നടി മീന രാഷ്ട്രീയത്തിലേക്ക്
ഡല്‍ഹി: നടി മീന രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോർട്ട്. ഉപരാഷ്ട്രപതി ജഗദീപ് ധര്‍കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നടി ബിജെപിയില്‍ പ്രവേശിച്ചേക്കുമെന്ന ചര്‍ച്ച വീണ്ടും സജീവമായിരിക്കുന്നത്. ഉപരാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ആത്മവിശ്വാസത്തോടെ ഭാവിയെ നയിക്കാന്‍ താങ്കളില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ സഹായിക്കും എന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് മീന കുറിച്ചത്. ഇതോടെയാണ് മീന രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്. ബിജെപി പ്രവേശനം സാധ്യമമായാല്‍ മീനയ്ക്ക് ഉയര്‍ന്ന ചുമതല നല്‍കിയേക്കുമെന്നും അനൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Moreസംസ്ഥാനത്ത് കനത്ത മഴ: ഈ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി
ബെംഗളൂരു: കർണാടകയുടെ പല ഭാഗങ്ങളിലും മഴ തുടരുന്നു , ഇത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. കഴിഞ്ഞ മൂന്നോ നാലോ ദിവസമായി ശമിച്ചിരുന്ന മഴ ഇന്നലെ മുതൽ വീണ്ടും ശക്തമായി പെയ്യാൻ തുടങ്ങി. ചില ജില്ലകളിൽ ഇന്ന് (ജൂൺ 26) കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. അതിനാൽ, മുൻകരുതൽ നടപടിയായി, അഞ്ച് ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. കുടക്, ചിക്കമഗളൂരു, ഉത്തര കന്നഡ, ഹാസൻ, ബെൽഗാം ജില്ലകളിൽ ഇന്ന് , അതായത് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ചില ജില്ലകളിൽ, അങ്കണവാടി, പ്രൈമറി, ഹൈസ്കൂളുകൾക്ക്…
Read More20 ലിറ്ററിന്റെ രാസവസ്തു അടങ്ങിയ ടിൻ കരയ്ക്കടിഞ്ഞു; കോഴിക്കോട് അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിൽ നിന്നുള്ളതെന്നു സംശയം
കോഴിക്കോട് : പെരിഞ്ഞനം ആറാട്ടുകടവിൽ രാസവസ്തു അടങ്ങിയ വലിയ ടിൻ കരയ്ക്കടിഞ്ഞു.രണ്ടാഴ്ച മുമ്പ് കോഴിക്കോട് അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിൽ നിന്നുള്ളതാകാം ഇതെന്നാണ് സംശയിക്കുന്നത്. ഇന്ന് രാത്രി ഏഴരയോടെയാണ് 20 ലിറ്റർ സംഭരണ ശേഷിയുള്ള രാസവസ്തു അടങ്ങിയ ടിന്ന് കരയ്ക്കടിഞ്ഞ നിലയിൽ മത്സ്യത്തൊഴിലാളികൾ കണ്ടത്. കപ്പലിലെയും മറ്റും എണ്ണ ചോർച്ചയുണ്ടായാൽ നിർവീര്യമാക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ആണിതെന്നാണ് പ്രാഥമിക നിഗമനം. വാർഡ് മെമ്പർ സ്നേഹ ദത്ത് അറിയിച്ചതിനെ തുടർന്ന് കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി രാസവസ്തു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
Read Moreമരുമകളുമായുള്ള പൊരുത്തക്കേട് കാരണം മകൻ വൃദ്ധസദനത്തിൽ ആക്കി; മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കി
ബംഗളൂരു: മകൻ വൃദ്ധസദനത്തിലേക്ക് അയച്ചതിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കി. ജെപി നഗർ എട്ടാം ഘട്ടത്തിൽ താമസിക്കുന്ന സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂർത്തി (81), ഭാര്യ രാധ (74) എന്നിവരാണ് മരിച്ചത്. മരുമകളുമായുള്ള പൊരുത്തക്കേട് കാരണം പ്രത്യേക വീട് ഒരുക്കണമെന്ന് ദമ്പതികൾ മുമ്പ് മകനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ 2021ൽ മകൻ അവരെ ബ്യാതരായണപുരയിലെ വൃദ്ധസദനത്തിൽ ചേർത്തു. 2023ൽ അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും കുടുംബ ജീവിതവുമായി പൊരുത്തപ്പെടുന്നതിൽ ബുദ്ധിമുട്ടുകൾ തുടർന്നു. കഴിഞ്ഞ മാസം മകൻ അവരെ വീണ്ടും ബനശങ്കരി നഗറിലെ വൃദ്ധസദനത്തിൽ ചേർത്തു. ഇതിൽ മനംനൊന്ത് ദമ്പതികൾ…
Read Moreഇനി മുതൽ, അഞ്ച് സ്വകാര്യ ആപ്പുകൾ വഴിയും നമ്മ മെട്രോ ടിക്കറ്റുകൾ എടുക്കാം; കൂടെ ഓഫറുകളും
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് ബിഎംആർസിഎൽ ഒരു സന്തോഷവാർത്ത, ഇനി അഞ്ച് സ്വകാര്യ ആപ്പുകൾ വഴി മെട്രോ യാത്രക്കാർക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. എട്ട് ലക്ഷം മെട്രോ യാത്രക്കാർക്ക് അഞ്ച് ആപ്പുകൾ വഴി മെട്രോ ടിക്കറ്റുകൾ വാങ്ങാം. ഇതോടെ, ടിക്കറ്റിനായി ഇനി ക്യൂ നിൽക്കേണ്ടതില്ല. മെട്രോ ഇപ്പോൾ ഒഎൻഡിസി (ഡിജിറ്റൽ കൊമേഴ്‌സിനുള്ള ഓപ്പൺ നെറ്റ്‌വർക്ക്) പ്ലാറ്റ്‌ഫോമിലേക്ക് എത്തിയതിനാലാണ് ഇത് സാധ്യമായത് . ഏതൊക്കെ ആപ്പുകളാണ് മെട്രോ ടിക്കറ്റുകൾ നൽകുന്നത്? മൈൽസ് ആൻഡ് കിലോമീറ്റേഴ്‌സ്, ടുമാകോ, റെഡ്ബസ്, ഔട്ട്‌പാത്ത്, ഹൈവേ ഡിലൈറ്റ് എന്നിവയുൾപ്പെടെ 5…
Read Moreനിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 27-ന്
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് ഈ മാസം 27-ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വെച്ച് വൈകുന്നേരം 3.30-നായിരിക്കും സത്യപ്രതിജ്ഞ നടക്കുക. 11077 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്. 77,737 വോട്ടുകളാണ് ആര്യാടന്‍ ഷൗക്കത്ത് ആകെ നേടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി വി അന്‍വര്‍ 19,760 വോട്ടുകളും നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് ലഭിച്ചത് 8,648 വോട്ടുകളായിരുന്നു. നിലമ്പൂരിലെ പരാജയത്തോടെ കേരള നിയമസഭയിലെ…
Read Moreഅറ്റക്കുറ്റപ്പണികൾ; നഗരത്തിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു: നഗരത്തിൽ മഴക്കാലത്തിനു മുന്നോടിയായുള്ള അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം 3 വരെ ദേവരബീസരഹള്ളി, സായ് ശ്രുശ്തി, മാറാത്തഹള്ളി, ബയ്യപ്പനഹള്ളി, വേവേഴ്സ് കോളനി, ഗൊട്ടിഗെരെ, രാഗിഹള്ളി, കസരഗുപ്പെ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ബേഗൂർ, അഞ്ജനാപുര, ആവലഹള്ളി, നാരായണ നഗർ, ലക്ഷ്മി ലേഔട്ട്, കമ്മനഹള്ളി എന്നിവിടങ്ങളിലും വൈദ്യുത ബന്ധം തടസ്സപ്പെടും.
Read Moreകേരളത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴ തുടരും; 3 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നിലവില്‍ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം,…
Read Moreഇസ്രയേൽ-ഇറാൻ സംഘർഷം; ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള 16 വിമാനങ്ങൾ റദ്ദാക്കി; അഞ്ച് സർവീസുകൾ വഴിതിരിച്ചുവിട്ടു
ബെംഗളൂരു : ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുന്നതും പോകുന്നതുമായ 16 അന്താരാഷ്ട്ര വിമാനസർവീസുകൾ റദ്ദാക്കി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിമാനത്താവളത്തിലേക്ക് വരുന്ന ആറ് വിമാനങ്ങളും പുറപ്പെടുന്ന പത്ത് സർവീസുകളുമാണ് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. ദോഹ, അബുദാബി, ജിദ്ദ എന്നിവിടങ്ങളിൽനിന്നുള്ള ഓരോ ഇൻഡിഗോ സർവീസുകളും കുവൈത്തിൽനിന്നുള്ള ഒരു കുവൈത്ത് എയർവേസ് വിമാനവും അബുദാബിയിൽനിന്നുള്ള ഒരു ആകാശ എയർഫ്ലൈറ്റും ലണ്ടനിൽനിന്നുള്ള ഒരു എയർഇന്ത്യ വിമാനവും റദ്ദാക്കി. ജിദ്ദ, അബുദാബി, ദോഹ, ദുബായ് എന്നിവിടങ്ങളിലേക്കുള്ള ഓരോ ഇൻഡിഗോ വിമാനവും കുവൈത്തിലേക്കുള്ള ഒരു…
Read More