മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ച നിലയില്‍;

ജര്‍മനിയില്‍ നഴ്‌സിങ് പഠനത്തിന് പോയ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ സ്വദേശി കാണക്കാരി കാട്ടാത്തിയേല്‍ റോയിയുടെ മകന്‍ അമല്‍ റോയി ആണ് മരിച്ചത്. ഏജന്‍സിയാണ് 22 കാരന്‍ മരിച്ച വിവരം വീട്ടുകാരെ അറിയിച്ചത്. എട്ടുമാസം മുമ്പാണ് അമല്‍ ജര്‍മനിയിലേക്ക് പഠനത്തിനായി പോയത്.ഞായറാഴ്ച്ചയാണ് അവസാനമായി വിദ്യാര്‍ഥി വീട്ടിലേക്ക് വിളിച്ചത്.തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ 22കാരനെ കാണാനില്ലെന്ന സന്ദേശമാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. രാത്രിയോടെ മരിച്ചെന്ന വിവരവും ലഭിക്കുകയായിരുന്നു. സംഭവം അറിഞ്ഞതോടെ കൃത്യമായ വിവരം ലഭിക്കാന്‍ വീട്ടുകാര്‍ ഏജന്‍സിയെയും കോളജ് അധികൃതരെയും ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും ലഭിക്കാതെ…

Read More

68,000 രൂപ കുടിശിക; നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

കോട്ടയം: നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. തലയോലപ്പറമ്പ് ജൂനിയർ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസാണ് കെഎസ്ഇബി ഊരി മാറ്റിയത്. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സെന്ററിലും ഹോസ്റ്റലിലും നിലവില്‍ വൈദ്യുതി ഇല്ലാതെ തുടരുകയാണ്. വൈദ്യുതിയില്ലാത്തത് കാരണം വിദ്യാർത്ഥികള്‍ വീടുകളിലേക്ക് മടങ്ങി. അതേസമയം നഴ്സിംഗ് സെന്റർ അധികൃതരും വിഷയത്തില്‍ പ്രതികരിച്ചു. വൈദ്യുതി ബില്ല് അടക്കാൻ ഫണ്ട്‌ ലഭിച്ചിട്ടില്ലെന്നാണ് സെന്റർ അധികൃതർ പറയുന്നത്. 68,000 രൂപയോളമാണ് കെഎസ്‌ഇബിയില്‍ കുടിശികയായി അടക്കാനുള്ളത്

Read More

വി.എസ് അച്യുതാനന്ദൻറെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

vs

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻറെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ട് എങ്കിലും കഴിഞ്ഞ ദിവസത്തിന് സമാനമായ രീതിയിൽ ആണ് ആരോഗ്യസ്ഥിതി. ഇടയ്ക്കിടെ വിഎസിന്റെ ഇസിജിയിലും നേരിയ വ്യതിയാനം ഉണ്ടാകുന്നുണ്ട്. കാർഡിയോളജി ന്യൂറോളജി നെഫ്രോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാർ വിഎസിനെ നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യനില വിലയിരുത്തിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ഐസിയുവിലാണ് 101 വയസ്സുകാരനായ വി.എസ് അച്യുതാനന്ദൻ.

Read More

മകൻ അമ്മയെ ചുട്ടുകൊന്നു

കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. അയൽവാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതി മെൽവിൻ ഒളിവിൽ ആണ്. എന്തിനാണ് അക്രമം നടത്തിയത് എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇന്ന് പുലർച്ചെയാണ് അക്രമം ഉണ്ടായത്. അയൽവാസി ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയ്ക്ക് പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. യുവതിയെയും തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.

Read More

ഹിമാചലില്‍ മേഘവിസ്‌ഫോടനത്തിന് പിന്നാലെ മിന്നല്‍ പ്രളയം: രണ്ടുപേര്‍ മരിച്ചു, പതിനഞ്ചുപേരെ കാണാതായി

ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തിന് പിന്നാലെ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ടുപേര്‍ മരിച്ചു. കാന്‍ഗ്ര ജില്ലയില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പത്തുപേരെ കാണാതായി. കുളു ജില്ലയില്‍ 3 പേരെ കാണാതായെന്നാണ് റിപ്പോർട്ട്. നിരവധി വീടുകളും റോഡുകളും പാലങ്ങളും ഒലിച്ചുപോയി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ‘ഇതുവരെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാന്‍ഗ്രയില്‍ ഒഴുകിപ്പോയ ആളുകളെ കണ്ടെത്താനുളള ശ്രമം തുടരുകയാണ്. ധര്‍മ്മശാലയ്ക്ക് സമീപമുളള ഇന്ദിര പ്രിയദര്‍ശിനി ജലവൈദ്യുത പദ്ധതിക്കായി ജോലി ചെയ്തിരുന്നവരെയാണ് കാണാതായ’തെന്ന് കാന്‍ഗ്ര ഡെപ്യൂട്ടി കമ്മീഷണര്‍ ഹേംരാജ് ബൈരവ പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍…

Read More

റെയില്‍വേ ട്രാക്കിലൂടെ എട്ടുകിലോമീറ്റര്‍ കാര്‍ ഓടിച്ച് ഐടി ജീവനക്കാരിയായ യുവതി; വിഡിയോ വൈറല്‍ പക്ഷെ യുവതി കസ്റ്റഡിയിൽ

ഐടി ജീവനക്കാരിയായ യുവതിയുടെ അഭ്യാസം കാരണം ഏറെ നേരെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഹൈദരബാദിലെ ശങ്കര്‍പ്പള്ളിക്കടുത്തുള്ള റെയില്‍വേ ട്രാക്കിലൂടെ എട്ടുകിലോമീറ്ററോളം ദൂരം യുവതി കാര്‍ ഓടിച്ചതിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. സംഭവത്തില്‍ യുവതിക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. യുവതിയുടെ കാര്‍ ഓടിക്കലിനെ തുടര്‍ന്ന് രണ്ട് ഗുഡ്‌സ് ട്രെയിനുകളും രണ്ട് പാസഞ്ചര്‍ ട്രെയിനുകളും അരമണിക്കൂറോളം നേരം തടസ്സപ്പെട്ടതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു 34കാരിയായ വോമിക സോണി ഉത്തര്‍ പ്രദേശുകാരിയാണ്. ട്രാക്കിലൂടെ കാര്‍ ഓടിക്കുന്നത് കണ്ട് റെയില്‍വേ ജീവനക്കാര്‍ യുവതിയെ തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍…

Read More

വാൽപ്പാറയിൽ ആറുവയസ്സുകാരിയെ കൊന്ന നരഭോജി പുലി പിടിയിൽ

തമിഴ്നാട്ടിലെ വാൽപ്പാറയിൽ ആറുവയസ്സുകാരിയെ കൊന്ന നരഭോജി പുലി പിടിയിൽ. തമിഴ്നാട് വനം വകുപ്പ് പച്ചമല എസ്‌റ്റേറ്റിന്‌ സമീപം സ്ഥാപിച്ച കൂടിലാണ് പുലി കുടുങ്ങിയത്. കുട്ടിയുടെ മൃതദേഹം കിട്ടിയ ഭാഗത്തും വീടിനു സമീപവുമായി സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത് കഴിഞ്ഞദിവസമാണ് വീട്ടുമുറ്റത്ത് നിന്ന് കുട്ടിയെ പുലി പിടികൂടി കാട്ടിൽ എത്തിച്ചു ഭക്ഷിച്ചത്. പച്ചമല എസ്റ്റേറ്റിലെ തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണ്‌ പുലി കൊന്നത്. വെള്ളിയാഴ്‌ച വൈകിട്ട്‌ 4.30 ഓടെയായിരുന്നു സംഭവം. വീടിനുമുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി വലിച്ചുകൊണ്ട് പോകുന്നതു കണ്ട തൊഴിലാളികളാണ്…

Read More

കനത്ത മഴ; എറണാകുളം ആലുവ ശിവക്ഷേത്രം പൂർണമായി മുങ്ങി

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുക ആണ്. മഴ കനത്തതോടെ എറണാകുളം ആലുവ ശിവക്ഷേത്രം പൂർണമായി മുങ്ങി. അണക്കെട്ടുകളിൽ നിന്നും കൂടുതൽ ജലം തുറന്നു വിട്ടതോടെ ആണ് ക്ഷേത്രം മുങ്ങിയത്. പിതൃ തർപ്പണച്ചടങ്ങുകൾ കരയിലേയ്ക്ക് മാറ്റി. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ആലുവ ശിവക്ഷേത്രം പൂർണമായി വെള്ളത്തിൽ മുങ്ങുന്നത്. വിവിധ അണക്കെട്ടുകളിൽ നിന്നുള്ള ജലം തുറന്നുവിട്ടതോടെ പെരിയാറിലെ ജല നിരപ്പ് ഉയർന്നതാണ് ക്ഷേത്രം മുങ്ങാൻ കാരണം.

Read More

നഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത;

ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത. ജൂൺ 26 ന് തീരദേശ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ടും ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. അതുപോലെ, ജൂൺ 27, 28 തീയതികളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് (കർണാടക കാലാവസ്ഥ). തീരദേശ ജില്ലകൾ, ബെൽഗാം, ധാർവാഡ്, ഹവേരി, ഗദഗ്, ബാഗൽകോട്ട്, കോപ്പൽ, ബിദാർ, കലബുറഗി, വിജയപുര, റായ്ച്ചൂർ, യാദ്ഗിർ എന്നിവയുടെ വടക്കൻ ഉൾപ്രദേശങ്ങളിൽ ഇടിമിന്നലിനു സാധ്യതയുണ്ട്. ചിക്കമംഗളൂരു, കുടക്, ശിവമോഗ, ബാംഗ്ലൂർ…

Read More

ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദൻ വർധമാനെ പിടികൂടിയ പാക്‌ സൈനികൻ താലിബാനുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വർദ്ധമാനെ പിടികൂടിയതെന്ന് അവകാശപ്പെടുന്ന പാക് സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ തെക്കൻ വസീരിസ്ഥാന് സമീപത്തെ സരാരോഗയിൽ വച്ച് പാക് താലിബാൻ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് മേജർ സയ്യിദ് മോയിസ് അബ്ബാസ് ഷാകൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്റർ സർവീസ് പബ്ലിക് റിലേഷൻ പുറത്ത് വിട്ട പ്രസ്താവനയിലാണ് അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയ പാക് സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി വ്യക്തമാക്കിയിട്ടുള്ളത്. പാക് സൈന്യം 11 താലിബാൻ ഭീകരരെ വധിച്ചതായും ഏറ്റുമുട്ടലിൽ 7 പേർക്ക് പരിക്കേറ്റതായുമാണ് ഐഎസ്പിആർ വ്യക്തമാക്കുന്നത് റാവൽപിണ്ടിയിലെ ചക്ലാല…

Read More
Click Here to Follow Us