ബെംഗളൂരു : സർക്കാർതലത്തിൽ നടത്തുന്ന ആശയവിനിമയങ്ങൾ പൂർണമായും കന്നഡയിലാക്കുന്നതിനുള്ള നടപടി കർശനമാക്കി സംസ്ഥാന സർക്കാർ. ഫയലുകളിലെ കുറിപ്പുകൾ അടക്കം എല്ലാ ആശയവിനിമയങ്ങളും അറിയിപ്പുകളും കന്നഡയിലായിരിക്കണമെന്നാണ് ചീഫ് സെക്രട്ടറി ശാലിനി രജനീഷ് പുറപ്പെടുവിച്ച സർക്കുലറിലെ നിർദേശം. ഇത് പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഫയലുകൾ പൂർണമായും കന്നഡയിലായിരിക്കണം. അല്ലാതെയുള്ള ഫയലുകൾ തിരിച്ചയക്കുമെന്നും മുന്നറിയിപ്പ് നൽകി. മറ്റ് സംസ്ഥാനങ്ങളുമായും കേന്ദ്ര സർക്കാരുമായുമുള്ള ആശയവിനിമയമല്ലാതെയുള്ള എല്ലാ സർക്കാർ നടപടികളും കന്നഡയിൽ വേണമെന്ന് നേരത്തെ തന്നെ സർക്കാർ നിർദേശിച്ചിട്ടുള്ളതാണ്. എന്നാൽ ഇത് പൂർണമായും പാലിക്കുന്നില്ലെന്ന് കന്നഡ വികസന…
Read MoreMonth: June 2025
മൊബൈലിൽ നിന്ന് സ്ത്രീകളുടെ 13,000 ത്തോളം അശ്ലീല ഫോട്ടോകളും വീഡിയോകളും കണ്ടെത്തി; യുവാവ് അറസ്റ്റിൽ
ബെംഗളൂരു: വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടെയും നഗ്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്ന കുറ്റവാളിയെ ഒടുവിൽ ബെല്ലാരിയിലെ സന്ദൂരിൽ പിടികൂടി. ശുഭം കുമാർ മനോജ് പ്രസാദ് സിംഗ് (25) ആണ് അറസ്റ്റിലായത്. നഗ്ന ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്ത് സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതാണ് പ്രതിയുടെ പതിവ്. ഇതുസംബന്ധിച്ച് ഒരു വിദ്യാർത്ഥിയുടെ പരാതിയിൽ കേസെടുത്ത മുംബൈ പോലീസ് കുറ്റവാളി ശുഭമിനെ സന്ദൂരിൽ അറസ്റ്റ് ചെയ്യുന്നതിൽ വിജയിച്ചു. കസ്റ്റഡിയിലെടുത്തയാളുടെ മൊബൈൽ ഫോണിൽ സ്ത്രീകളുടെ 13,000-ത്തിലധികം അശ്ലീല ഫോട്ടോഗ്രാഫുകളും വീഡിയോകളും കണ്ടെത്തുകയായിരുന്നു . ഡൽഹിയിൽ ഡിപ്ലോമ…
Read Moreമുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 135 ആയി; 136 അടി എത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 135 അടിയായെന്ന് അറിയിപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് ഉയര്‍ന്നത്. നീരൊഴുക്ക് ശക്തമായതോടെയാണ് അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് തമിഴ്‌നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് നല്‍കിയത്. ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടർ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാൻ സാധ്യത ഉണ്ടെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. പെരിയാർ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം എന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. ഇടുക്കിയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറവുണ്ടെങ്കിലും ഇടവിട്ട് മഴ തുടരുകയാണ്.
Read Moreകർണാടക-ഗോവ റൂട്ടിലുള്ള നാല് റോഡുകൾ അടച്ചു
ബെംഗളൂരു : കനത്തമഴയിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് കർണാടകയിൽനിന്ന് ഗോവയിലേക്കുള്ള നാല് റോഡുകൾ അടച്ചിട്ടു. ബെളഗാവി ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 748-ന് കീഴിലുള്ള റോഡുകളാണ് അടച്ചിട്ടത്. ബെളഗാവി ജില്ലയിലൂടെയുള്ള ഖാനപുർ, ജാംബോട്ടി, ചോർള വഴിയുള്ള പാതകളാണ് അടച്ചത്. മേഖലയിലെ ചില ഭാഗങ്ങളും പാലങ്ങളും വെള്ളത്തിനടിയിലായതിനാലാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്. നിലവിൽ ജില്ലയിലെ ചന്ദ്ഗഢ് വഴിയുള്ള പാതയിലൂടെ മാത്രമേ വാഹനങ്ങൾക്ക് ഗതാഗത അനുമതിയുള്ളൂ. മഴയ്ക്ക് ശമനമായാൽ റോഡുകൾ രണ്ട് ദിവസത്തിനുള്ളിൽ തുറക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹാസൻ ജില്ലയിലെ സക്ലേഷ്‌പൂരിനടുത്തുള്ള ദേശീയപാത 75-ലെ മാരേനഹള്ളിയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ബുധനാഴ്ച അർധരാത്രി…
Read Moreസംസ്ഥാനത്ത് 15 മരുന്നുകളുടെയും സൗന്ദര്യവർദ്ധക വസ്തുക്കളും നിരോധിച്ച് സർക്കാർ ഉത്തരവ്
ബെംഗളൂരു: ‘നിലവാരമില്ലാത്തത്’ എന്ന് കണ്ടെത്തിയതിനെ തുടർന്ന് വിവിധ കമ്പനികളുടെ 15 മരുന്നുകളുടെയും സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ഉപയോഗം നിരോധിച്ചുകൊണ്ട് കർണാടക ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. വ്യാപാരികൾ, മൊത്തക്കച്ചവടക്കാർ, ഡോക്ടർമാർ, ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവർ നിരോധിത മരുന്നുകളുടെയും സൗന്ദര്യവർദ്ധക വസ്തുക്കളുടെയും സംഭരണം, വിൽപ്പന അല്ലെങ്കിൽ ഉപയോഗം എന്നിവയ്ക്ക് സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തിട്ടുണ്ടന്ന് ഡെപ്യൂട്ടി ഡ്രഗ് കൺട്രോളറും റെഗുലേറ്ററി ഓഫീസറുമായ ബി.പി. അരുൺ പറഞ്ഞു. ഗുണനിലവാര പരിശോധനയിൽ, മൈസൂരിലെ സൈക്കിൾ ബ്രാൻഡ് കമ്പനിയുടെ പോമോൾ-650 (പാരസെറ്റമോൾ), ഒ ശാന്തി ഗോൾഡ് കുങ്കും, വിവിധ…
Read Moreനഗരത്തിൽ കഞ്ചാവ് ചേർത്ത ജെല്ലി ചോക്ലേറ്റ് വില്പന നടത്തിയ രണ്ടുപേർ പിടിയിൽ
ബെംഗളൂരു: പുതിയ തരം ജെല്ലി കഞ്ചാവ് നഗരത്തിലേക്ക് എത്തി. മെഡിക്കൽ, എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആണ് ജെല്ലി ചോക്ലേറ്റ് കഞ്ചാവിൽ കലർത്തി വിൽക്കുന്നതെന്നാണ് നിഗമനം. ബട്ടരായണപുര പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ജെല്ലി കഞ്ചാവ് സംഘത്തെ അറസ്റ്റ് ചെയ്തു . മുഹമ്മദ് സാഹിദ്, ഇസ്മായിൽ അദ്നാൻ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിയെ പോലീസ് തിരയുന്നകയാണ്. ബട്ടരായണപുര ഇൻസ്പെക്ടർ കെ. ജീവന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന 1440 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.…
Read Moreക്രിക്കറ്റ് കളിയെച്ചൊല്ലി തർക്കം; 12കാരൻ 14കാരനെ കുത്തി കൊന്നു
മുംബൈ: ക്രിക്കറ്റ് കളിയെച്ചൊല്ലിയുണ്ടായ തർക്കം മഹാരാഷ്ട്രയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി. അഹമ്മദ്‌നഗർ നഗരത്തിലെ ബാഗദ്പട്ടി പ്രദേശത്തെ സീതാറാം സർദ സ്‌കൂളിലാണ് സംഭവം. ക്രിക്കറ്റ് കളിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് വിദ്യാർത്ഥി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇരുവരും തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്നും തുടർന്ന് കയ്യാങ്കളിയിലേക്ക് കടക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികളായ കുട്ടികൾ പറഞ്ഞു. കത്തികൊണ്ടുള്ള ആക്രമണത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ചെവിക്ക് പിന്നിൽ ഒന്നിലധികം പരിക്കുകൾ പറ്റിയിരുന്നു. കുട്ടിയെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടന്നതിനു പിന്നാലെ സ്കൂൾ അധികൃതരിൽ നിന്നും യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല.…
Read Moreവന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ റൂട്ട് മാറ്റം: വിവരങ്ങൾ ഇതാ
ബെംഗളൂരു: നാഗസമുദ്രം റെയിൽവേ സ്റ്റേഷനിലെ നിലവിലുള്ള ലൂപ്പ് ലൈൻ (റോഡ്-3) മെയിൻ ലൈൻ നിലവാരത്തിലേക്ക് ഉയർത്തുന്നതിനും OHE പോർട്ടലുകൾ മാറ്റിസ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ സാഹചര്യത്തിൽ, ജൂലൈ 2 മുതൽ 28 വരെ 27 ദിവസത്തേക്ക് ലൂപ്പ് ലൈൻ അടച്ചിടും. ഇക്കാരണത്താൽ, വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ റൂട്ടിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് . ഏതൊക്കെ ട്രെയിനുകളാണ് റൂട്ട് മാറ്റിയത്? ട്രെയിൻ നമ്പർ 22231 കലബുറഗി മുതൽ എസ്എംവിടി ബാംഗ്ലൂർ വന്ദേ ഭാരത് എക്സ്പ്രസ് (വെള്ളിയാഴ്ച ഒഴികെ) അനന്തപൂർ, ധർമവാരം, ശ്രീ സത്യസായി പ്രശാന്തി…
Read Moreനെല്ലിയാമ്പതിയിൽ കരടി ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു
പാലക്കാട് : നെല്ലിയാമ്പതിയിൽ കരടി ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിലെ സുരേന്ദ്ര ബാബുവിനാണ് (57) പരിക്കേറ്റത്. ശരീരത്തില്‍ ആഴത്തില്‍ മുറിവുണ്ടായതായാണ് പ്രാഥമിക വിവരം. റാണിമേട് എസ്റ്റേറ്റിലെ തൊഴിലാളിയാണ് സുരേന്ദ്ര ബാബു. നെന്മാറ സിഎച്ച്‌സിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇയാളെ തൃശൂ൪ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി എട്ടു മണിയോടെയാണ് ആക്രമണമുണ്ടായത്. കൈക്കും കാലിനും ആഴത്തില്‍ മുറിവേറ്റു. എസ്റ്റേറ്റിലെ റൂഫിങ് ജോലിക്കായെത്തിയതായിരുന്നു സുരേന്ദ്രബാബു. താമസ സ്ഥലത്തോട് ചേ൪ന്ന ശുചുമുറിയിലേക്ക് പോകും വഴിയാണ് ആക്രമണമുണ്ടായത്.
Read Moreദമ്പതികൾ ജീവനൊടുക്കിയ നിലയിൽ
കൊച്ചി: പറവൂരിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. കടവത്ത് റോഡിൽ കണ്ണംപറമ്പിലെ വീട്ടിനുള്ളിൽ ആണ് ദമ്പതികളായ സുരേന്ദ്രനേയും സജിതയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെട്ടി ഓട്ടോറിക്ഷ ഡ്രൈവർ ആണ് സുരേന്ദ്രൻ. 2015ലെ നഗരസഭാ തിരഞ്ഞെടുപ്പിൽ വാർഡ് 22ൽ എൽഡിഫ് സ്ഥാനാർഥി ആയിരുന്നു സജിത. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് വിവരം. സുരേന്ദ്രനും സജിതയ്ക്കും പറവൂരിൽ രണ്ടു വീടുകളുണ്ടായിരുന്നു. ഇതിൽ അടച്ചിട്ട വീട്ടിൽ വച്ചാണ് ഇവർ ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് വീട് വൃത്തിയാക്കാനായി രണ്ടുപേരും അവിടെ എത്തിയിരുന്നു. രാത്രിയും ഇരുവരെയും ആ വീട്ടിൽ…
Read More