ജോലിയിൽ നിന്ന് വിരമിച്ചു; ബാങ്കിനോട് അടങ്ങാത്ത സ്നേഹം,അതേ ബാങ്കിൽ തൂ​ങ്ങി​മ​രി​ച്ച് വയോധികൻ

ബെംഗളൂരു : ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. രാംഭ​വ​ൻ കോം​പ്ല​ക്‌​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന​റാ ബാ​ങ്ക് ശാ​ഖ​യി​ലെ സ്റ്റോ​ർ റൂ​മി​ലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അ​ള​കെ സ്വ​ദേ​ശി ഗി​രി​ധ​ർ യാ​ദ​വാ​ണ് (61) മ​രി​ച്ച​ത്. 40 വ​ർ​ഷ​ത്തിലേറേയായി കൊ​ഡി​യ​ൽ​ ബെ​യ്‌​ലി​ലെ ക​ന​റാ ബാ​ങ്ക് ശാ​ഖ​യി​ൽ അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെയ്യുകയായിരുന്നു. അ​ടു​ത്തി​ടെ​യാ​ണ് ജോലിയിൽ നിന്നും വി​ര​മി​ച്ച​ത്. ബാങ്കിൽ നിന്ന് വിരമിച്ചതിന് ശേഷവും പതിവായി ഗി​രി​ധ​ർ അവിടെ സന്ദർശനം.നടത്തിയിരുന്നു ബു​ധ​നാ​ഴ്ച പ​തി​വു​പോ​ലെ ബാ​ങ്കി​ൽ പോ​യെ​ങ്കി​ലും വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ല്ല. തുടർന്ന് ഭാ​ര്യ ബ​ന്ദ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ, കാ​ണാ​താ​യ​താ​യി പ​രാ​തി ന​ൽ​കി.…

Read More

ദളിത് വനിതയെ പാ​ച​ക​ക്കാ​രി​യാ​യി നിയമിച്ചു; സ്കൂളിൽ നിന്ന് കുട്ടികളെ കൂട്ടത്തോടെ പിൻവലിച്ച് രക്ഷിതാക്കൾ

ബെംഗളൂരു : ചാ​മ​രാ​ജ​ന​ഗ​ർ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യം അ​യി​ത്താ​ച​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ. ദളിത് വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള സ്ത്രീ​യെ പാ​ച​ക​ക്കാ​രി​യാ​യി നി​യ​മി​ച്ച​തി​നെ​തു​ട​ർ​ന്ന് ഹോ​മ ഗ്രാ​മ​ത്തി​ലെ ഗ​വ. ഹ​യ​ർ പ്രൈ​മ​റി സ്കൂ​ളി​ൽ ര​ക്ഷി​താ​ക്ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ കൂ​ട്ട​ത്തോ​ടെ പിൻവലിക്കുകയായിരുന്നു. നിലവിൽ ഒ​രു കു​ട്ടി മാ​ത്ര​മാ​ണ് ​വി​ദ്യാ​ല​യ​ത്തി​ൽ ശേ​ഷി​ക്കു​ന്ന​ത്. സ്കൂ​ളി​ൽ ചേ​ർ​ന്ന 22 വി​ദ്യാ​ർ​ഥി​ക​ളി​ൽ 21 പേ​രു​ടെ​യും ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ സ്കൂളിൽ നിന്നും മാറ്റി. ആഹാരം പാചകം ചെയ്യുന്നതിനായി ദളിത് ജീവനക്കാരിയെ നിയമിച്ചതോടെ ഏഴ് പേർ മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്. 2024-25 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ സ്കൂ​ളി​ൽ 22 വി​ദ്യാ​ർ​ഥി​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ 12 പേ​ർ…

Read More

കെഎസ്ആർടിസിക്ക് 122 കോടി രൂപകൂടി അനുവദിച്ച് ധനവകുപ്പ്

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 72 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഈ സർക്കാരിന്റെ കാലത്ത്‌ 6523 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌. ഈ സാമ്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണ്‌ കോർപറേഷനുള്ള വകയിരുത്തൽ. ഇതിൽ 388 കോടി രൂപ മുന്നു മാസത്തിനുള്ളിൽ ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം…

Read More

കെട്ടിടത്തിന്റെ 13ാം നിലയില്‍ നിന്ന് വീണ് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത

ബെംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ 13-ാം നിലയിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. റീൽസ് ചിത്രീകരിക്കുന്നതിനിടെ ബംഗളൂരുവിലെ പരപ്പന അഗ്രഹാരയിലെ കെട്ടിടത്തിൽനിന്ന് താഴെ വീണാണ് ബിഹാർ സ്വദേശിനി നന്ദിനി (21) മരിച്ചത്. സുഹൃത്തുക്കളോടൊപ്പം പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവതി. റീൽസ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവമെന്നാണ് വിവരം. എന്നാൽ ഫോണിൽ നിന്ന് വീഡിയോകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വീഡിയോ എടുക്കുന്നതിനിടെ അബദ്ധത്തിൽ ലിഫ്റ്റ് നിർമിക്കുന്നതിനുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് യുവതി വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ നന്ദിനി മരിച്ചു. സംഭവത്തെ തുടർന്ന് യുവതിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു.…

Read More

സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ച് എം. സ്വരാജിന്റെ ഫേസ്ബുക് പോസ്റ്റ്

കേരള സാഹിത്യ അക്കാദമിയുടെ സി.ബി കുമാര്‍ എന്‍ഡോവ്‌മെന്റ് നിരസിക്കുന്നതായി അറിയിച്ചുകൊണ്ട് എം. സ്വരാജിന്റെ ഫേസ് ബുക് പോസ്റ്റ്സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’ എന്ന കൃതിക്കായിരുന്നു ഉപന്യാസവിഭാഗത്തിൽ നൽകുന്ന സി.ബി കുമാര്‍ എന്‍ഡോവ്‌മെന്റ് നിരസിക്കുന്നു എം. സ്വരാജിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: കേരള സാഹിത്യ അക്കാദമിയുടെ ഒരു അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടതായി അറിയുന്നു. ഇന്ന് മുഴുവന്‍ സമയവും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആയിരുന്നതിനാല്‍ ഇപ്പോള്‍ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ല എന്നത് വളരെ മുന്‍പുതന്നെയുള്ള നിലപാടാണ്. മുന്‍പ് ചില ട്രസ്റ്റുകളും സമിതികളും മറ്റും…

Read More

മയക്കുമരുന്ന് കേസ്; തമിഴ് നടൻ കൃഷ്ണയും പിടിയിൽ

ചെന്നൈ: മയക്കുമരുന്ന് ഉപയോഗ കേസിൽ തമിഴ് നടൻ കൃഷ്ണ കേരളത്തിൽ പിടിയിൽ. തമിഴ്‌നാട് സ്‌പെഷ്യൽ പൊലീസ് സംഘമാണ് നടനെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ നടൻ ശ്രീകാന്ത് നേരത്തെ അറസ്റ്റിലായിരുന്നു. കൃഷ്ണനെ ചെന്നൈയിലെത്തിച്ച് രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണെന്നാണ് റിപ്പോർട്ട്. എഐഎഡിഎംകെ മുൻ എക്സിക്യൂട്ടീവ് അംഗം പ്രസാദ്, സേലം ജില്ലയിൽ നിന്നുള്ള പ്രദീപ് കുമാർ, പശ്ചിമാഫ്രിക്കയിലെ ഘാനയിൽ നിന്നുള്ള ജോൺ എന്നിവരെ മയക്കുമരുന്ന് കടത്ത് കേസിൽ നുങ്കമ്പാക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നടൻ ശ്രീകാന്ത് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചതായി വിവരം ലഭിച്ചത്.…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 72,000ല്‍ താഴെ. പവന് 680 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 72000 രൂപയില്‍ താഴെയെത്തിയത്. 71,880 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കുറഞ്ഞത്. 8985 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നാലുദിവസത്തിനിടെ 2000 രൂപയാണ് കുറഞ്ഞത്. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് കുത്തനെ കുറയാന്‍ തുടങ്ങിയത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അയവ് വന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്

Read More

നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെപിടിസിഎൽയുടെ സബ് സ്റ്റേഷൻ പരിപാലന പ്രവൃത്തികളുടെ ഭാഗമായി, ജയനഗർ ഡിവിഷനിൽ പെടുന്ന നിരവധി പ്രദേശങ്ങളിൽ ജൂൺ 27, 2025 (വെള്ളി) ന് വൈദ്യുതി തടസ്സപ്പെടും എന്ന് വൈദ്യുതി വകുപ്പ് അറിയിപ്പ് . ജയനഗർ ഡിവിഷനിന്റെ കീഴിലുളള രാജരാജേശ്വരിനഗർ 66/11kV സബ് സ്റ്റേഷനിൽ നടക്കുന്ന അറ്റകുറ്റപ്പണി മൂലം, 10 മണിമുതൽ വൈകിട്ട് 4 മണിവരെ വൈദ്യുത വിതരണം താത്കാലികമായി തടസ്സപ്പെടും. പല പ്രദേശങ്ങൾക്ക് താൽക്കാലിക വൈദ്യുതി തടസ്സം: വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: യെലഹങ്ക ന്യൂ ടൗൺ, വദേരഹള്ളി, വൈമാക് സർക്കിൾ, നിസർഗ ലേഔട്ട്, ബിഎംഎസ്…

Read More

ഒരാഴ്ച മുൻപ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ കൊലപ്പെടുത്തി യുവാവ് . കർണാടക മാണ്ഡ്യ ജില്ലയിലെ താമസക്കാരനും എഞ്ചിനീയറുമായ പുനീത് ഗൗഡ(28)യെയാണ് പൊലീസ് പിടികൂടിയത്. ഹാസനിലെ ഹൊസകൊപ്പലു സ്വദേശിനിയും വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രീതി സുന്ദരേഷ് (28) ആണ് കൊല്ലപ്പെട്ടത്. ഫേസ്ബുക്കിലൂടെ ഇരുവരും പരിചയപ്പെട്ട് ഒരാഴ്ച കഴിയുമ്പോഴാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു ശനിയാഴ്ച ഹാസനിലാണ് കൊല നടന്നതെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് ഇവര്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഹാസനിലെ ഒരു ഫാം ഹൗസില്‍ വെച്ച് ഇരുവരും കാണാന്‍ തീരുമാനിച്ചു. ശനിയാഴ്ച ഫാം…

Read More

മദ്യലഹരിയിൽ ക്ഷേത്രജീവനക്കാരിക്കൊപ്പ അശ്ലീലനൃത്തം; ക്ഷേത്രപൂജാരിമാർക്കെതിരേ നടപടി

ചെന്നൈ : വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂർ പെരിയ മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരിമാർക്കെതിരേ ദേവസ്വംവകുപ്പിന്റെ നടപടി. മദ്യലഹരിയിൽ ക്ഷേത്രജീവനക്കാരിക്കൊപ്പം അശ്ലീല നൃത്തമാടിയ നാല്‌ പേര്ക്കെതിരേയാണ് നടപടിയെടുത്തത് വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂർ മാരിയമ്മൻ ക്ഷേത്രത്തിലെ സഹപൂജാരി ഗോമതി വിനായകം ഉൾപ്പെടെ നാലുപേരെയാണ് ക്ഷേത്രത്തിൽനിന്ന് നീക്കിയത്. ക്ഷേത്രാരാധനാകാര്യങ്ങളിൽ ഇനി ഇടപെടരുതെന്ന് അവർക്ക്‌ താക്കീതുനൽകി. ക്ഷേത്രത്തിലെ പ്രധാന പൂജാരി സുന്ദറിനെതിരേ നടപടിയെടുക്കുക ജൂലായ് രണ്ടിന് കുംഭാഭിഷേകച്ചടങ്ങുകൾക്കുശേഷമായിരിക്കും. സുന്ദർ ഇല്ലെങ്കിൽ ചടങ്ങുകളെ ബാധിക്കുമെന്ന്‌ കരുതിയാണിത്. സംഭവത്തിൽ ദേവസ്വം ബോർഡ് കൂടുതൽ അന്വേഷണം നടത്തി വരുകയാണ്.  

Read More
Click Here to Follow Us