മയക്കുമരുന്ന് കേസ്; തമിഴ് നടൻ കൃഷ്ണയും പിടിയിൽ

ചെന്നൈ: മയക്കുമരുന്ന് ഉപയോഗ കേസിൽ തമിഴ് നടൻ കൃഷ്ണ കേരളത്തിൽ പിടിയിൽ. തമിഴ്‌നാട് സ്‌പെഷ്യൽ പൊലീസ് സംഘമാണ് നടനെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ നടൻ ശ്രീകാന്ത് നേരത്തെ അറസ്റ്റിലായിരുന്നു.

കൃഷ്ണനെ ചെന്നൈയിലെത്തിച്ച് രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണെന്നാണ് റിപ്പോർട്ട്. എഐഎഡിഎംകെ മുൻ എക്സിക്യൂട്ടീവ് അംഗം പ്രസാദ്, സേലം ജില്ലയിൽ നിന്നുള്ള പ്രദീപ് കുമാർ, പശ്ചിമാഫ്രിക്കയിലെ ഘാനയിൽ നിന്നുള്ള ജോൺ എന്നിവരെ മയക്കുമരുന്ന് കടത്ത് കേസിൽ നുങ്കമ്പാക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നടൻ ശ്രീകാന്ത് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചതായി വിവരം ലഭിച്ചത്.

  ഗ്രീനിലും പർപ്പിളിലും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ, യെല്ലോ ലൈനിൽ മാത്രം 14 മിനിറ്റ് കാത്തിരിപ്പ്; യാത്രക്കാർ രോഷത്തിൽ

ശ്രീകാന്തിനെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് നടൻ കഴിഞ്ഞ ഒരു വർഷമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും ജിപേ വഴി 4 ലക്ഷത്തിലധികം രൂപ മയക്ക് മരുന്നിനായി നൽകിയെന്നും വെളിപ്പെടുത്തിയത്. ശ്രീകാന്തിന് പുറമെ കൃഷ്ണയും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.

  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്
[masterslider id="10"]

Related posts