ഇനി മള്‍ട്ടിപ്ലെക്സുകളില്‍ ശീതള പാനീയങ്ങള്‍ ഇല്ല;ഇളനീര്‍ മാത്രം.

ബെംഗളൂരു ∙ ശീതളപാനീയങ്ങൾ ഇനി മൈസൂരുവിലെ മൾട്ടിപ്ലക്സ് അടക്കമുള്ള തിയറ്ററുകൾക്കു പുറത്ത്. പകരം ഇളനീര് വിറ്റാൽ മതിയെന്ന് കലക്ടർ ഡി.രൺദീപ്. കടക്കെണിയിലായ കേരകർഷകർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഉത്തരവ്. സംസ്ഥാനം വരൾച്ചയിൽ ദുരിതമനുഭവിക്കുമ്പോൾ പ്രകൃതിദത്തമായ ഇളനീരിനെ പ്രോൽസാഹിപ്പിക്കുന്നത് കർഷകർക്ക് സഹായമാകും.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

ചിക്കമഗളൂരുവിൽ നിന്നുള്ള എം.കെ. പ്രാണേഷ് എംഎൽസി സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലും ഇളനീർ വിൽപന നിർബന്ധമാക്കാൻ ഹോർട്ടികൾച്ചർ വകുപ്പിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഈ ആശയം ശ്രദ്ധയിൽപ്പെടുത്തി എല്ലാ കലക്ടർമാർക്കും സർക്കാർ സർക്കുലർ അയച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts