ബെംഗളൂരു : ചാമരാജനഗർ ജില്ലയിലെ സർക്കാർ വിദ്യാലയം അയിത്താചരണത്തെത്തുടർന്ന് അടച്ചുപൂട്ടൽ ഭീഷണിയിൽ. ദളിത് വിഭാഗത്തിൽനിന്നുള്ള സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെതുടർന്ന് ഹോമ ഗ്രാമത്തിലെ ഗവ. ഹയർ പ്രൈമറി സ്കൂളിൽ രക്ഷിതാക്കൾ വിദ്യാർഥികളെ കൂട്ടത്തോടെ പിൻവലിക്കുകയായിരുന്നു.
നിലവിൽ ഒരു കുട്ടി മാത്രമാണ് വിദ്യാലയത്തിൽ ശേഷിക്കുന്നത്. സ്കൂളിൽ ചേർന്ന 22 വിദ്യാർഥികളിൽ 21 പേരുടെയും രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ നിന്നും മാറ്റി. ആഹാരം പാചകം ചെയ്യുന്നതിനായി ദളിത് ജീവനക്കാരിയെ നിയമിച്ചതോടെ ഏഴ് പേർ മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്.
2024-25 അധ്യയനവർഷത്തിൽ സ്കൂളിൽ 22 വിദ്യാർഥികളുണ്ടായിരുന്നു. ഇതിൽ 12 പേർ ഇതിനകം ടി.സി വാങ്ങി. ശേഷിക്കുന്ന വിദ്യാർഥികൾക്കായി അപേക്ഷകൾ സമർപ്പിച്ചു. പിന്നാലെ ഒരാൾ മാത്രമായി സ്ഥിരമായി വരുന്നത്.
നിലവിൽ സ്കൂളിൽ ഒരു വിദ്യാർഥിയും രണ്ട് അധ്യാപകരും മാത്രമാണുള്ളത്. വിഷയം വിവാദമായതിന് പിന്നാലെ ജില്ല അധികൃതർ സ്കൂളിലെത്തി അധ്യാപകരുമായും രക്ഷിതാക്കളുമായും ചർച്ച നടത്തി.
ചർച്ചയുടെയും, ബോധവൽക്കരണത്തിൻ്റെയും ഭാഗമായി എട്ട് കുട്ടികളെ സ്കൂളിലേയ്ക്ക് തിരിച്ച് അയക്കാമെന്ന് രക്ഷിതാക്കൾ സമ്മതിച്ചതായി അധ്യാപകർ പറഞ്ഞു.
അതെസമയം ദളിത് യുവതിയെ പാചകക്കാരിയായി നിയമിച്ചത് കൊണ്ടല്ല തങ്ങൾ കുട്ടികളെ സ്കൂളിൽ നിന്നും മാറ്റിയതെന്നും സ്കൂളിലെ അധ്യാപന നിലവാരം മോശമായതിനാലാണ് കുട്ടികളെ സ്കൂളിൽനിന്ന് പിൻവലിച്ചതെന്നാണ് മാതാപിതാക്കളുടെ വിശദീകരണം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.