മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച കാൻസർബാധിതയുടെ ബന്ധുക്കൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

മുംബൈ : ഗോരേഗാവിലെ ആരേ കോളനിയിൽ ചവറുകൂനയ്ക്ക് സമീപം 60-കാരിയെ ഉപേക്ഷിച്ചനിലയിൽ പോലീസ് കണ്ടെത്തി.

വീട്ടുകാരെക്കുറിച്ചുള്ള വിവരം ലഭിക്കാൻ പോലീസ് ഇവരുടെ ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട്. യശോദ നൽകിയ രണ്ടു വിലാസങ്ങളിൽ പോലീസ് അന്വേഷിച്ചെങ്കിലും ബന്ധുക്കളെ കണ്ടെത്തിയില്ല.

ത്വക്‌കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിലായ യശോദ ഗായ്ക്‌വാഡിനെയാണ് പേരക്കുട്ടി ഉപേക്ഷിച്ചത്. സംഭവത്തിൽ ബന്ധുക്കളുടെപേരിൽ കേസെടുത്തു.

വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പിങ്കുനിറത്തിലുള്ള നൈറ്റ് ഡ്രസും ചാരനിറത്തിലുള്ള പെറ്റിക്കോട്ടും ധരിച്ച് നിസ്സഹായയായി കിടക്കുന്ന ഇവരെ കണ്ടെത്തുകയായിരുന്നു.

  അടുത്ത 48 മണിക്കൂറിനുള്ളി ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ 14 ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

മുഖത്ത് കാൻസർമൂലമുണ്ടായ ഗുരുതരമായ മുറിവും കവിളിലും മൂക്കിലും അണുബാധയും പ്രകടമായിരുന്നു. മലാഡിൽ പേരക്കുട്ടിയോടൊപ്പമായിരുന്നു താമസമെന്ന് അവർ പോലീസിനോട് പറഞ്ഞു.

പോലീസ് ഇവരെ ജോഗേശ്വരി ട്രോമ കെയർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ, സൗകര്യങ്ങളുടെ അഭാവം കാരണം അവിടെ പ്രവേശനം നിഷേധിച്ചു.

പരിശോധനയ്ക്കുശേഷം കൂപ്പർ ആശുപത്രിയും ആദ്യം ഇവരെ തിരിച്ചയച്ചു. ഏകദേശം എട്ടു മണിക്കൂർ കഴിഞ്ഞശേഷം പോലീസ് ഇടപെടലിനെത്തുടർന്നാണ് കൂപ്പർ ആശുപത്രി ഇവരെ ചികിത്സിച്ചത്.

  വന്ദേഭാരതിൽ ബെംഗളൂരിവിലേക്ക്!!! നിരക്ക്, റൂട്ട്, സമയം എന്നിവ അറിയാം 

മാലിന്യം തള്ളുന്ന സ്ഥലത്ത് ക്യാമറകൾ ഉണ്ടായിരുന്നില്ല. അതിനാൽ, സമീപത്തെ റോഡുകളിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഞ്ചുവർഷം മുഖ്യമന്ത്രിസ്ഥാനത്ത് തികയ്ക്കുമെന്ന് മാധ്യമങ്ങളോട് സിദ്ധരാമയ്യ

Related posts

Click Here to Follow Us