ബെംഗളൂരു: ബൈക്ക് ടാക്സി നിരോധനമേർപ്പെടുത്താൻ സർക്കാറിന് അധികാരമില്ലെന്ന് ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഉബർ. കർണാടക ഹൈകോടതി മുമ്പാകെയാണ് ഉബർ നിലപാട് അറിയിച്ചത്. ചീഫ് ജസ്റ്റിസ് വി.കാമേശ്വർ റാവു, ജസ്റ്റിസ് സി.എം.ജോഷി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഉബറിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ശ്രീനിവാസ രാഘവൻ കോടതിയിൽ ഹാജരായി. കേസ് അടുത്തയാഴ്ച പരിഗണിക്കാനായി കോടതി മാറ്റിവെച്ചു. ബൈക്ക് ടാക്സി നിരോധിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ഹരജികളാണ് കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. റോഡുകളിൽ നിന്ന് വാഹനങ്ങൾ ഒഴിവാക്കുന്നതിൽ ബൈക്ക് ടാക്സികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന്…
Read MoreAuthor: WebDesk
മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; 53കാരന് ജീവപര്യന്തം
ബെംഗളൂരു : മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 53കാരന് ജീവപര്യന്തം ശിക്ഷ. ശ്രീരംഗപട്ടണ സ്വദേ ശിവണ്ണക്കാണ് ശിക്ഷ. മാണ്ഡ്യ ജില്ല ആൻഡ് സെഷൻസ് കോടതിയുടേതാണ് ശിക്ഷ വിധി. 2023 ഡിസംബർ 11നാണ് കേസിനാസ്പദമായ സംഭവം. വീടിനരികെ കളിക്കുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞ് കളഞ്ഞാൽ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. കുഞ്ഞ് മാതാപിതാക്കളോട് വിവരം പറഞ്ഞതിന് പിന്നാലെ രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു. രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് ശ്രീരംഗപട്ടണ പൊലീസ് പോക്സോ വകുപ്പും ഐ.പി.സി വകുപ്പും ഉൾപ്പെടുത്തി കേസ്…
Read Moreഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തം: കണ്ടെത്തിയത് ഗുരുതര ഉദ്യോഗസ്ഥ അനാസ്ഥ
ഗുജറാത്ത് : വഡോദരയില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തത്തിന് കാരണം ഉദ്യോഗസ്ഥരുടെ ഗുരുതര അനാസ്ഥയെന്ന് കണ്ടെത്തൽ. ഉന്നത സമിതി സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ നാല് എന്‍ജിനീയര്‍മാരെയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. പാലത്തിൻ്റെ ബല പരിശോധന, അറ്റകുറ്റപ്പണികള്‍ എന്നിവ പരിശോധിച്ച ശേഷമാണ് ഉന്നത സമിതി അപാകത ചൂണ്ടികാണിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടി കൃത്യസമയത്ത് സ്വീകരിച്ചില്ല എന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. നിലവിൽ തകർന്നത് ഒരു പാലമാണെങ്കിലും സംസ്ഥാനത്തെ മറ്റു പാലങ്ങളുടെ അവസ്ഥയെക്കുറിച്ചും വിശദമായി പരിശോധിക്കാന്‍ മുഖ്യമന്ത്രി നിർദേശിച്ചിരിക്കുകായണ്. അതെസമയം പാലം നിർമാണത്തിൽ അനാസ്ഥ കാട്ടിയ…
Read Moreസ്വകാര്യ എൻജിനീയറിങ് കോളജ് സീറ്റ് ഫീസ് വർധന; സർക്കാർ ക്വോട്ടയിൽ 7.5 ശതമാനം
ബെംഗളൂരു : കർണാടകയിൽ 2025-26 അധ്യയന വര്‍ഷത്തെ എൻജിനീയറിങ് കോഴ്സുകളിലെ സർക്കാർ ക്വോട്ട സീറ്റുകള്‍ക്ക് 7.5 ശതമാനം ഫീസ് വര്‍ധനക്ക് അനുമതി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ, സ്വകാര്യ പ്രഫഷനല്‍ കോളജ് മാനേജ്മെന്റുകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഫീസ വർധനവിൽ ധാരണയായത്. കര്‍ണാടക യുനൈഡഡ് പ്രൈവറ്റ് എൻജിനീയറിങ് കോളജ് അസോസിയേഷന് ഭാരവാഹികള്‍ ഫീസ് വർധനവ് സംബന്ധിച്ച കാര്യം മുഖ്യമന്ത്രിയെ കണ്ട് ധരിപ്പിച്ചിരുന്നു. പിന്നാലെയാണ് 7.5 ശതമാനം ഫീസ് വര്‍ധന ആവശ്യം അംഗീകരിച്ചത്. അധ്യാപകരുടെ…
Read Moreമുഡ ഭൂമി കേസ്; സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് ഹാജരാകാൻ കർണാടക ഹൈകോടതി നോട്ടീസ്
ബെംഗളൂരു : മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് ഹാജരാകാൻ കർണാടക ഹൈകോടതിയുടെ നോട്ടീസ്. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സ്നേഹമയി കൃഷ്ണ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് നോട്ടീസ് അയക്കാൻ നിർദേശിച്ചത്. ബി.എം. പാർവതിക്ക് പുറമെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, പാർവതിയുടെ സഹോദരൻ, പഴയ ഭൂവുടമ എന്നിവരും എതിർ കക്ഷികളാണ്. കേസിൽ സിദ്ധരാമയ്യ ഒന്നാം പ്രതി, ഭാര്യ പാർവതി രണ്ടാം പ്രതി എന്നിങ്ങനെയാണ്. ഹരജിയുമായി ബന്ധപ്പെട്ട് മുന്നേ നോട്ടീസിന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ…
Read Moreസ്വത്ത് തർക്കം; പിതാവിനെയും,സഹോദരനെയും കൊലപ്പെടുത്തി : പ്രതി പിടിയിൽ
ബെംഗളൂരു : സ്വത്ത് തർക്കത്തിന് പിന്നാലെ പിതാവിനെയും, സഹോദരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്‌ത് പൊലീസ്. ഹോളേനരസിപുര സ്വദേശി ദേവഗൗഡ (70), മകൻ മഞ്ജുനാഥ് ഗൗഡ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദേവഗൗഡയുടെ മകൻ മോഹൻ ഗൗഡയെ (45) പൊലീസ് അറസ്റ്റ് ചെയ്‌തു. ഇടക്കാലത്ത് ദേവഗൗഡ തൻ്റെ സ്വത്ത് വിറ്റിരുന്നു. എന്നാൽ തനിക്കും കൂടെ അവകാശപ്പെട്ട സ്വത്ത് പിതാവ് വിറ്റതിൽ മകൻ അസ്വസ്ഥനായിരുന്നു. ഈ കാരണം പറഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ മോഹൻ പിതാവിനെയും മൂത്ത സഹോദരനെയും ആയുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാതാവ്…
Read Moreമുഖ്യമന്ത്രി പദവിയിൽ മാറ്റമില്ല; അഭ്യൂഹങ്ങൾ തള്ളി സിദ്ധരാമയ്യയും, ഡി.കെ. ശിവകുമാറും
ബെംഗളൂരു : മുഖ്യമന്ത്രി പദവിയിൽ മാറ്റമുണ്ടായേക്കുമെന്ന വാർത്തകൾ തള്ളി സിദ്ധരാമയ്യ. മുഖ്യമന്ത്രി സ്ഥാനമാറ്റം സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചയുണ്ടായിട്ടില്ലെന്നാണ് സിദ്ധരാമയ്യ ഡൽഹിയിൽ വ്യക്തമാക്കിയത്. ഉപമുഖ്യമന്ത്രി സ്‌ഥാനത്ത് തന്നെ തുടരുമെന്ന് ഡി.കെ. ശിവകുമാർ തന്നെ വ്യക്തമാക്കിയതാണെന്നും ഹൈകമാൻഡ് എടുക്കുന്ന തീരുമാനം എന്തായാലും രണ്ടുപേരും അത് അനുസരിക്കുമെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് സംസാരിക്കവെ നിലപാട് വ്യക്തമാക്കി. സിദ്ധരാമയ്യയ്ക്ക് പിന്നാലെ എനിക്ക് പാര്‍ട്ടി എം.എൽ.എമാരുടെ ശിപാർശ വേണ്ടെന്നും പാര്‍ട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് തൻ്റെ ജോലിയെന്നും പറഞ്ഞ ശിവകുമാർ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളും 2028 നിയമസഭ തെരഞ്ഞെടുപ്പുമാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.…
Read More14കാരിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ പിടിയിൽ, മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതം
ബെംഗളൂരു : ബെംഗളൂരു സൗത്തിലെ താവരകരെയിൽ 14കാരിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവ ദിവസം പെൺകുട്ടി സ്കൂളിൽ പോയില്ലെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കൾ അന്നേ ദിവസം വീട്ടിലുണ്ടായിരുന്നില്ല. മാതാപിതാക്കളില്ലാത്ത തക്കം വീട്ടിലെത്തിയ സംഘം പെൺകുട്ടിയെ ആക്രമിച്ചുകൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മാതാപിതാക്കളാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളിലൊരാളായ യെല്ലപ്പ എന്നയാളെ പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തതായും മറ്റു പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നതായും അന്വേഷണ സംഘം അറിയിച്ചു. മറ്റ് പ്രതികളെ…
Read Moreസുവർണാവസരം : ഇന്ത്യൻ റെയിൽവേയിൽ 50,000 തൊഴിലവസരങ്ങൾ മികച്ച പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം
ന്യൂഡൽഹി: റെയിൽവേയിൽ ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യപകുതിയിൽ 9000 പേർക്ക് നിയമന ഉത്തരവ് കൈമാറിയെന്ന് വ്യക്തമാക്കി റെയിൽവേ റിക്രൂട്മെന്റ് ബോർഡ്. 50,000ത്തിലേറെ പേർക്ക് 2025-26 സാമ്പത്തിക വർഷം തൊഴിൽ നൽകുമെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു . 2024 നവംബർ മുതൽ 55,197 ഒഴിവുകളിലേക്കായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ സംഘടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏഴ് വ്യത്യസ്ത വിജ്ഞാപനങ്ങളാണ് ഇറക്കിയത്. വലിയ ആസൂത്രണത്തോടെയും സജ്ജീകരണ സംവിധാനങ്ങളോടെയുമാണ് പരീക്ഷകൾ സംഘടിപ്പിച്ചത്. 1.86 കോടിയിലേറെ പേരാണ് ഈ തസ്തികകളിലേക്ക് അപേക്ഷിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ 2025-26 സാമ്പത്തിക വർഷം 50,000…
Read Moreടെന്നീസ് താരം രാധിക യാദവിനെ വെടിവെച്ചു കൊന്നു; പിതാവ് അറസ്റ്റിൽ
യുവ ടെന്നീസ് താരം രാധിക യാദവ് വെടിയേറ്റു മരിച്ചു. ഗുരുഗ്രാമിലെ വീട്ടിൽ വെച്ചാണ് സംഭവം. രാധികയുടെ പിതാവ് തന്നെയാണ് വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. അഞ്ച് തവണയാണ് രാധികകയ്‌ക്ക് നേരെ പൊലീസ് വെടിയുതിർത്തത്. മൂന്ന് ബുള്ളറ്റുകള്ളാണ് രാധികയുടെ ശരീരത്തില്‍ തറച്ച് കയറിയത്. മകളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം, ഇൻസ്റ്റാഗ്രാം ഉപയോഗം, റീൽസ് ചെയ്യുന്നതിലെ തർക്കം എന്നിവയാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുപത്തിയഞ്ചുകാരിയായ രാധിക ടെന്നീസിലെ സ്റ്റേറ്റ് താരമാണ്. ചെറിയ പ്രായത്തിൽ തന്നെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയ താരമാണ്…
Read More