സാമൂഹിക മാധ്യമങ്ങളിൽ കോൺഗ്രസ് മുൻ എംപിയുടെ ഭാര്യയാണെന്ന് പോസ്റ്റിട്ട അധ്യാപിക അറസ്റ്റിൽ

ബെംഗളൂരു : കോൺഗ്രസ് മുൻ എംപി ഡി.കെ. സുരേഷിന്റെ ഭാര്യയാണെന്ന് പറഞ്ഞ് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട യുവതിയെ രാമനഗര സൈബർ ക്രൈം പോലീസ് അറസ്റ്റുചെയ്തു.

പ്രൈമറി സ്കൂൾ അധ്യാപിക പവിത്ര ദൊഡ്ഡലഹള്ളി (30) ആണ് അറസ്റ്റിലായത്. ഡി.കെ. സുരേഷിന്റെ ഭാര്യയാണെന്ന് പറഞ്ഞാണ് ഇവർ ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

എംപിയുടെ ഫോട്ടോ യുവതിയുടെ ചിത്രത്തിനൊപ്പം വെച്ചും പോസ്റ്റ് ചെയ്തതായി പരാതിയിൽ പറഞ്ഞു.

ഡി.കെ. സുരേഷിന്റെ ഭാര്യയായതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ് ഏപ്രിൽ എട്ടിന് യുവതി ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീഡിയോയും ഇട്ടിരുന്നു.

ഡി.കെ. സുരേഷിന്റെപേരും പറഞ്ഞ് യുവതി ആളുകളെ കബളിപ്പിച്ചിരുന്നതായും പരാതിയിൽ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts