രണ്ടാം വർഷ ഹയർ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയർ സെക്കന്‍ഡറി പരീക്ഷാഫലം മെയ് 21 ന് പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി വിഭ്യാഭ്യാസ വകുപ്പ് മന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായി. ടാബുലേഷൻ പ്രവൃത്തികള്‍ നടന്നുവരികയാണ്. നാലു ലക്ഷത്തി നാല്‍പത്തി നാലായിരത്തി എഴുന്നൂറ്റി ഏഴ് വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടും. ഒന്നാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിർണയം നടന്നു വരികയാണ്. നാല് ലക്ഷത്തി പതിമൂവായിരത്തി അഞ്ഞൂറ്റി എണ്‍പത്തിയൊമ്പത്…
Read MoreDay: 6 May 2025
ബെംഗളൂരു – എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിൽ നിന്നും തുടരും സിനിമ കണ്ട യുവാവിനെ പൊക്കി പോലീസ്
ട്രെയിൻ യാത്രക്കിടെ മൊബൈൽ ഫോണിൽ ‘തുടരും’ സിനിമ കണ്ട യുവാവിനെ തൃശൂർ റെയിൽവേ പോലിസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ താമസിക്കുന്ന റെജിൽ എന്ന മലയാളി യുവാവിനെയാണ് ബെംഗളൂരു-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിൽ നിന്നും പിടിച്ചത്. സഹയാത്രികനാണ് ഇയാൾ സിനിമ കാണുന്ന കാര്യം പൊലിസിനെ അറിയിച്ചത്. തൃശൂർ സ്റ്റേഷനിൽ റെയിൽവേ പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Read Moreനഗരത്തിൽ പേ ആൻഡ് പാർക്കിങ് സംവിധാനം പുനരാരംഭിക്കുന്നു; പാർക്കിങ് ഫീസ് ഈടാക്കുന്ന റോഡുകൾ അറിയാൻ വായിക്കാം
ബെംഗളൂരു∙ നഗരത്തിലെ പ്രധാന റോഡുകളിൽ പേ ആൻഡ് പാർക്കിങ് സംവിധാനം പുനരാരംഭിക്കാൻ ബിബിഎംപി. എംജി റോഡ്, ബ്രിഗേഡ് റോഡ് ഉൾപ്പെടെ 14 ഇടങ്ങളിലാണ് റോഡരികിൽ പാർക്കിങ് സൗകര്യം പുനരാരംഭിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ഡിജിറ്റൽ സ്മാർട്ട് പാർക്കിങ്ങിനു പകരമാണ് നേരിട്ട് പാർക്കിങ് ഫീസ് പിരിക്കാൻ ഏജൻസികൾക്ക് അനുമതി നൽകുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് 15 രൂപയും കാറുകൾക്ക് 30 രൂപയുമാണ് ഈടാക്കുക. നഗര ഗതാഗത ഡയറക്ടറേറ്റ് (ഡൽറ്റ്) നിർദേശിച്ച റോഡുകളിലാണ് പാർക്കിങ്ങിന് ബിബിഎംപി കരാർ നൽകിയത്. 7 കോടിരൂപയാണ് പ്രതിവർഷം വരുമാനമായി ബിബിഎംപിക്കു ലഭിക്കുക. 5…
Read Moreവേടനെതിരെ നടപടിയെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
വേടന്റെ വിവാദ ശരങ്ങളേറ്റ് റേഞ്ച് ഓഫിസര്‍ തെറിച്ചു. റാപ് ഗായകന്‍ വേടനെ (ഹിരണ്‍ദാസ് മുരളി) പുലിപ്പല്ലുമായി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ആര്‍. അതീഷിനെ സ്ഥലം മാറ്റാന്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉത്തരവിട്ടു. ആർ.അധീഷിനെ മലയാറ്റൂർ ഡിവിഷനു പുറത്തേക്കാണ് സ്ഥലം മാറ്റിയത്. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പരസ്യമാക്കിയതിനാണ് ഉദ്യോഗസ്ഥൻ നടപടി നേരിട്ടിരിക്കുന്നത്. വേടനെതിരെ വനംവകുപ്പ് അനാവശ്യ തിടുക്കം കാട്ടിയാണ് നടപടിയെടുത്തതെന്നു തുടക്കം മുതല്‍ അഭിപ്രായം ഉയർന്നിരുന്നു. തുടർന്ന് വകുപ്പു മന്ത്രി തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രംഗത്തുവരികയും…
Read Moreവ്യോമാക്രമണം ഉണ്ടായാൽ എന്ത് ചെയ്യണം; കേരളത്തിലെ 14 ജില്ലകളിലും നാളെ മോക് ഡ്രിൽ
എറണാകുളത്തും തിരുവനന്തപുരത്തും മാത്രമല്ല സംസ്ഥാനത്തെ മറ്റ് ജില്ലകളിലും നാളെ മോക്ഡ്രില്ലുകൾ നടത്തും. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്താണ് നാളെ സംസ്ഥാനത്തെ 14 ജില്ലകളിലും മോക്ഡ്രിൽ നടത്താനുള്ള തീരുമാനം. വൈകീട്ട് നാല് മണിക്കാണ് മോക്ഡ്രില്ലുകൾ ആരംഭിക്കുക. കേന്ദ്ര നിർദേശപ്രകാരമാണ് നാളെ കേരളത്തിലെ എല്ലാ ജില്ലകളിലും മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. വ്യോമാക്രമണം ഉണ്ടായാല്‍ എന്തൊക്കെ മുന്‍കരുതലുകള്‍ പാലിക്കണം എന്നകാര്യങ്ങളായിരിക്കും പരിശീലിപ്പിക്കുക. കേരളത്തില്‍ ഏറെ നാളുകള്‍ക്കുള്ളില്‍ ആദ്യമായാണ് സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തുന്നത്. സിവില്‍ ഡിഫന്‍സ് മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ…
Read Moreസാമൂഹിക മാധ്യമങ്ങളിൽ കോൺഗ്രസ് മുൻ എംപിയുടെ ഭാര്യയാണെന്ന് പോസ്റ്റിട്ട അധ്യാപിക അറസ്റ്റിൽ
ബെംഗളൂരു : കോൺഗ്രസ് മുൻ എംപി ഡി.കെ. സുരേഷിന്റെ ഭാര്യയാണെന്ന് പറഞ്ഞ് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട യുവതിയെ രാമനഗര സൈബർ ക്രൈം പോലീസ് അറസ്റ്റുചെയ്തു. പ്രൈമറി സ്കൂൾ അധ്യാപിക പവിത്ര ദൊഡ്ഡലഹള്ളി (30) ആണ് അറസ്റ്റിലായത്. ഡി.കെ. സുരേഷിന്റെ ഭാര്യയാണെന്ന് പറഞ്ഞാണ് ഇവർ ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്. എംപിയുടെ ഫോട്ടോ യുവതിയുടെ ചിത്രത്തിനൊപ്പം വെച്ചും പോസ്റ്റ് ചെയ്തതായി പരാതിയിൽ പറഞ്ഞു. ഡി.കെ. സുരേഷിന്റെ ഭാര്യയായതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ് ഏപ്രിൽ എട്ടിന് യുവതി ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീഡിയോയും ഇട്ടിരുന്നു. ഡി.കെ. സുരേഷിന്റെപേരും പറഞ്ഞ് യുവതി…
Read Moreനടന്‍ മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും ഇന്ന് 46-ാം വിവാഹ വാര്‍ഷികം; ആശംസയുമായി ദുല്‍ഖര്‍
നടന്‍ മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും ഇന്ന് 46-ാം വിവാഹ വാര്‍ഷികം. മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനാണ് ആശംസകള്‍ നേർന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ‘നിങ്ങള്‍ക്ക് സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു’ എന്ന് കുറിച്ച നടൻ ഇരുവരോടുമുള്ള സ്നേഹത്തെക്കുറിച്ചും ഇൻസ്റ്റയില്‍ കുറിച്ചു. ഏറ്റവും മനോഹരമായ ദമ്പതികള്‍, ഒരിക്കലും പറയപ്പെടാത്ത ഏറ്റവും മഹത്തായ പ്രണയകഥ എന്നീ ഹാഷ് ടാഗുകളോടെയാണ് ദുല്‍ഖർ ചിത്രം പങ്കുവച്ചത്. 1979-മെയ് ആറിനാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. 1982-ല്‍ ഇരുവര്‍ക്കും മകള്‍ ജനിച്ചു. സുറുമി എന്നാണ് മകളുടെ പേര്. 1986-ല്‍ മകന്‍ ദുല്‍ഖറിനേയും ഇരുവരും…
Read Moreനീറ്റ് പരീക്ഷാകേന്ദ്രത്തിൽ എത്തിയ വിദ്യാർത്ഥികളിൽ നിന്നും പൂണൂലഴിപ്പിച്ച സംഭവം: രണ്ട് ജീവനക്കാർ അറസ്റ്റിൽ
ബെംഗളൂരു : കലബുറഗിയിലെ ‘നീറ്റ്’ പരീക്ഷാകേന്ദ്രത്തിൽ ബ്രാഹ്മണവിദ്യാർഥിയുടെ പൂണൂലഴിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റുചെയ്തു. വിദ്യാർഥി നൽകിയ പരാതിയിലാണ് നടപടിയെന്ന് കലബുറഗി സിറ്റി പോലീസ് കമ്മിഷണർ എസ്.ഡി. ശരണപ്പ പറഞ്ഞു. പരീക്ഷാകേന്ദ്രത്തിൽ വിദ്യാർഥികളുടെ ശരീരപരിശോധനയ്ക്ക് നിയോഗിച്ച രണ്ട് ജീവനക്കാരെയാണ് അറസ്റ്റുചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചു. ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയുടെ കലബുറഗി സെയ്ന്റ് മേരീസ് സ്കൂളിലെ കേന്ദ്രത്തിലാണ് ബ്രാഹ്മണവിദ്യാർഥികളോട് പരീക്ഷാഹാളിൽ കടക്കുന്നതിനുമുൻപ് പൂണൂൽ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടത്. സംഭവത്തിൽ ബ്രാഹ്മണസമുദായാംഗങ്ങൾ പരീക്ഷാകേന്ദ്രത്തിനുമുമ്പിൽ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞമാസം 16-ന് നടന്ന കർണാടകത്തിലെ പ്രവേശനപരീക്ഷയായ കോമൺ…
Read Moreബന്ദിപുർ രാത്രിയാത്രാ നിരോധനം തുടരുമെന്ന് കേന്ദ്രം ഉറപ്പ് നൽകി; ആവാസവ്യവസ്ഥയെ അപകടപ്പെടുത്തുന്ന തീരുമാനങ്ങൾ എടുകറുത്; മൈസൂരു എംപി
ബെംഗളൂരു: ബന്ദിപുർ രാത്രിയാത്രാനിരോധനം തുടരുമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി മൈസൂരു എംപി യദുവീർ കൃഷ്ണദത്ത മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്ര പരിസ്ഥിതി, വനംമന്ത്രി ഭൂപേന്ദ്ര യാദവുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് എംപി അറിയിച്ചു. ബന്ദിപുരിലൂടെയുള്ള രാത്രികാല ഗതാഗതനിയന്ത്രണങ്ങളെ ന്യായീകരിച്ച് സുപ്രീംകോടതിയിൽ ഉചിതമായ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും എംപി അറിയിച്ചു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ സമ്മർദത്തിന് വഴങ്ങി ബന്ദിപുർ കടുവ സംരക്ഷണകേന്ദ്രത്തിനുള്ളിലെ രാത്രികാല ഗതാഗതനിരോധനം കർണാടക സർക്കാർ പിൻവലിക്കാൻ നീക്കംനടത്തുന്നുവെന്ന വിവരം മന്ത്രിയെ അറിയിച്ചു. കടുവകളുടെ ദീർഘകാല സംരക്ഷണത്തിനും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും കേന്ദ്രം മുൻഗണന നൽകുമെന്ന്…
Read Moreഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യത; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; വ്യോമക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കണം
സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്, വ്യോമക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കണം. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ സ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കാനും സംസ്ഥാനങ്ങളില്‍ മോക് ട്രില്ലുകള്‍ നടത്താനുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. മേയ് ഏഴാം തീയ്യതി വിവിധ സംസ്ഥാനങ്ങളില്‍ മോക് ഡ്രില്ലുകള്‍ നടത്താനാണ് നിര്‍ദേശം. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥാപിക്കാനാണ് പ്രധാന നിര്‍ദ്ദേശം. ആക്രമണമുണ്ടാകുന്ന പക്ഷം സ്വയരക്ഷ ഉറപ്പുവരുത്താനായി പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അവര്‍ക്ക് പരിശീലനം നല്‍കണം.…
Read More