നീറ്റ് പരീക്ഷാകേന്ദ്രത്തിൽ എത്തിയ വിദ്യാർത്ഥികളിൽ നിന്നും പൂണൂലഴിപ്പിച്ച സംഭവം: രണ്ട് ജീവനക്കാർ അറസ്റ്റിൽ

ബെംഗളൂരു : കലബുറഗിയിലെ ‘നീറ്റ്’ പരീക്ഷാകേന്ദ്രത്തിൽ ബ്രാഹ്മണവിദ്യാർഥിയുടെ പൂണൂലഴിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റുചെയ്തു.

വിദ്യാർഥി നൽകിയ പരാതിയിലാണ് നടപടിയെന്ന് കലബുറഗി സിറ്റി പോലീസ് കമ്മിഷണർ എസ്.ഡി. ശരണപ്പ പറഞ്ഞു.

പരീക്ഷാകേന്ദ്രത്തിൽ വിദ്യാർഥികളുടെ ശരീരപരിശോധനയ്ക്ക് നിയോഗിച്ച രണ്ട് ജീവനക്കാരെയാണ് അറസ്റ്റുചെയ്തത്.

ഇവരെ പിന്നീട് സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചു. ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയുടെ കലബുറഗി സെയ്ന്റ് മേരീസ് സ്കൂളിലെ കേന്ദ്രത്തിലാണ് ബ്രാഹ്മണവിദ്യാർഥികളോട് പരീക്ഷാഹാളിൽ കടക്കുന്നതിനുമുൻപ്‌ പൂണൂൽ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടത്.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

സംഭവത്തിൽ ബ്രാഹ്മണസമുദായാംഗങ്ങൾ പരീക്ഷാകേന്ദ്രത്തിനുമുമ്പിൽ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞമാസം 16-ന് നടന്ന കർണാടകത്തിലെ പ്രവേശനപരീക്ഷയായ കോമൺ എൻട്രൻസ് ട്രസ്റ്റിന്റെ ഒരു കേന്ദ്രത്തിലും ബ്രാഹ്മണവിദ്യാർഥികളോട് പൂണൂലഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടത് വലിയ പരാതിക്കിടയാക്കിയിരുന്നു.

സർക്കാർ ഇടപെടുകയും ഏതാനും ഉദ്യോഗസ്ഥരുടെപേരിൽ നടപടിയെടുക്കുകയും ചെയ്തിരുന്നു.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
[masterslider id="10"]

Related posts