നഗരത്തിൽ പേ ആൻഡ് പാർക്കിങ് സംവിധാനം പുനരാരംഭിക്കുന്നു; പാർക്കിങ് ഫീസ് ഈടാക്കുന്ന റോഡുകൾ അറിയാൻ വായിക്കാം

ബെംഗളൂരു∙ നഗരത്തിലെ പ്രധാന റോഡുകളിൽ പേ ആൻഡ് പാർക്കിങ് സംവിധാനം പുനരാരംഭിക്കാൻ ബിബിഎംപി. എംജി റോഡ്, ബ്രിഗേഡ് റോഡ് ഉൾപ്പെടെ 14 ഇടങ്ങളിലാണ് റോഡരികിൽ പാർക്കിങ് സൗകര്യം പുനരാരംഭിക്കുന്നത്.

നേരത്തെ ഉണ്ടായിരുന്ന ഡിജിറ്റൽ സ്മാർട്ട് പാർക്കിങ്ങിനു പകരമാണ് നേരിട്ട് പാർക്കിങ് ഫീസ് പിരിക്കാൻ ഏജൻസികൾക്ക് അനുമതി നൽകുന്നത്.

ഇരുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് 15 രൂപയും കാറുകൾക്ക് 30 രൂപയുമാണ് ഈടാക്കുക. നഗര ഗതാഗത ഡയറക്ടറേറ്റ് (ഡൽറ്റ്) നിർദേശിച്ച റോഡുകളിലാണ് പാർക്കിങ്ങിന് ബിബിഎംപി കരാർ നൽകിയത്.

  മൊബൈൽ ആപ്പുകൾ വഴി ഫുഡ് ഡെലിവറിയിൽ വൻ ചതി; ന​ഗരത്തിലെ ബിഗ് ബാസ്‌ക്കറ്റും സ്വിഗ്ഗിയും ഉൾപ്പെടെ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്!

7 കോടിരൂപയാണ് പ്രതിവർഷം വരുമാനമായി ബിബിഎംപിക്കു ലഭിക്കുക. 5 വർഷം മുൻപ് നടപ്പിലാക്കിയ സ്മാർട്ട് പാർക്കിങ് സംവിധാനം ബിബിഎംപിക്കു കനത്ത നഷ്ടം ഉണ്ടാക്കിയതോടെയാണു പഴയ രീതിയിലുള്ള പാർക്കിങ് പുനരാരംഭിക്കുന്നത്.

പാർക്കിങ് ഫീസ് ഈടാക്കുന്ന റോഡുകൾ എംജി റോഡ്, ബ്രിഗേഡ് റോഡ്, മ്യൂസിയം റോഡ്, കസ്തൂർബ റോഡ്, കാമരാജ് റോഡ്, ലാവല്ലെ റോഡ്, വുഡ് സ്ട്രീറ്റ്, കാസിൽ സ്ട്രീറ്റ്, മാഗരത്ത് റോഡ്, ലങ്ഫോഡ് റോഡ്, ഡിക്കിൻസൺ റോഡ്, ക്രസന്റ് റോഡ്, ചർച്ച് സ്ട്രീറ്റ്, ഡിസ്പെൻസറി റോഡ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു
[masterslider id="10"]

Related posts