സ്കൂളിൽ മുടി മുറിച്ചും, വൃത്തിയായി യൂണിഫോം ധരിച്ചും വരണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പിൽ; കുത്തിക്കൊന്ന് വിദ്യാർത്ഥികൾ

ഹരിയാന : സ്കൂളിൽ അച്ചടക്കം പാലിക്കുന്നതിൻ്റെ ഭാഗമായി മുടി മുറിച്ച് വൃത്തിയായി സൂക്ഷിക്കണമെന്നും, യൂണിഫോം ഇൻസൈഡ് ചെയ്യണമെന്നും നിർദേശിച്ച പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിക്കൊന്നു. ഹിസാർ കർതാർ മെമ്മോറിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജഗ്ബീർ സിങ് പന്നുവാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഹിസാറിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പ്രിൻസിപ്പലിനോട് ദേഷ്യമുള്ള 15 വയസ് പ്രായമുള്ള രണ്ടു വിദ്യാർഥികളാണ് ഇത് ചെയ്തതെന്ന് ഹാൻസി പൊലീസ് സുപ്രണ്ട് അമിത് യശ്വർധൻ വ്യക്തമാക്കി മുടി മുറിക്കുന്നതും ഷർട്ട് ടക്ക് ഇൻ ചെയ്യുന്നതും മര്യാദയുടെയും അച്ചടക്കത്തിൻ്റെയും ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ അച്ചടക്ക ലംഘനത്തിന്…

Read More

കള്ളപ്പണ ഇടപാട് ആരോപണം; കോൺഗ്രസ് എംഎൽഎയുടെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡ്

ബെംഗളൂരു : വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾ കൈവശം വെച്ചെന്ന ആരോപണത്തിൽ കർണാടക കോൺഗ്രസ് എംഎൽഎ എസ്എൻ സുബ്ബ റെഡ്ഡിയുടെയും മറ്റ് ചിലരുടെയും വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്ഡ്. റെഡ്ഡി, അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ എന്നിവരുടെ വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾ, എംഎൽഎ വിദേശ ബാങ്കുകളിലെ നിക്ഷേപം, മലേഷ്യ, ഹോങ്കോങ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ വാഹനങ്ങൾ വാങ്ങുന്നതിലും സ്ഥാവര വസ്തുക്കൾ വാങ്ങുന്നതിലും നടത്തിയ നിക്ഷേപം തുടങ്ങിയവ ഇഡിയുടെ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി കണക്കിൽ പെടാത്ത പണവും, സ്വത്തും സ്വന്തമാക്കിയിട്ടുണ്ടോ എന്നതിനെ സംബന്ധിച്ചും കൂടുതൽ പരിശോധന…

Read More

കാനഡയിൽ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കാനഡ : കാനഡയിൽ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശി ശ്രീഹരി സുരേഷ് (23) ആണ് മരിച്ചത്. അപകടത്തിൽ ശ്രീഹരിയുടെ സുഹൃത്തും സഹപാഠിയുമായ കാനഡ സ്വദേശി സാവന്ന മേ റോയ്‌സും മരിച്ചു. ഹാർവ്‌സ് എയർ പൈലറ്റ് സ്കൂളിലെ പൈലറ്റ് വിദ്യാർത്ഥിയായിരുന്നു ശ്രീഹരി. ടെക്ക് ഓഫ്, ലാൻഡിംഗ് പരിശീലനത്തിനിടെ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. കാനഡയിലെ മാനിറ്റോബയിലെ സ്റ്റൈൻബാക്ക് സൗത്ത് എയർപോർട്ടിന് സമീപമാണ് സംഭവം. റൺവേയിലേക്ക് ഒരേ സമയം ചെറുവിമാനങ്ങൾ പറന്നിറങ്ങാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. ആശയവിനിമയത്തിൽ സംഭവിച്ച…

Read More

ഹൃ​ദ​യാ​ഘാ​ത​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം; കർണാടകയിലെ സി​ല​ബ​സി​ല്‍ ഉ​ൾപെടുത്താൻ ധാരണ

ബെംഗളൂരു : കർണാടകയിൽ ഹൃ​ദ​യാ​ഘാ​ത​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം സി​ല​ബ​സി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ന്ന​തി​നാ​യി ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ. ഹൃ​ദ​യാ​ഘാ​ത പ​ഠ​നം എ​ന്ന വി​ഷ​യം സ്കൂ​ള്‍ പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​ഭ്യ​ര്‍ഥ​ന പ്ര​കാ​ര​മാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നിർണായക തീ​രു​മാ​നം. സി​ല​ബ​സ് രൂ​പ​വ​ത്ക​ര​ണ​ത്തി​നാ​യി ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഒ​രു സം​യു​ക്ത സ​മി​തി​യെ തന്നെ നി​യോ​ഗിക്കും. അ​ധ്യാ​യ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം, രൂ​പം എ​ന്നി​വ സ​മി​തി​യു​ടെ റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള ച​ര്‍ച്ച​യുടെ അടിസ്ഥാനത്തിലുമാണ് ത​യാ​റാ​ക്കുക. ഇവയ്ക്ക് പുറമേ ഏ​ത് ക്ലാ​സു​മു​ത​ല്‍ സി​ല​ബ​സ് ആരംഭിക്കണം എന്നതിനെ സംബന്ധിച്ചും ക​മ്മി​റ്റി…

Read More

മുഖ്യമന്ത്രി മാറ്റം; ചർച്ചകൾ സജീവം, വിട്ട് പറയാതെ ഡി.കെ. ശിവകുമാറും, സിദ്ധരാമയ്യയും

ബെംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി മാറുമെന്ന ഊഹാപോഹങ്ങൾക്കിടെ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ​കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​ർ ഡ​ൽ​ഹി​യി​ൽ. എ.​ഐ.​സി.​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​രു​മാ​യി ച​ർ​ച്ച​ നടത്തുമെന്നാണ് സൂചന. അതെസമയം കർണാടകയിലെ വികസന പദ്ധതികൾ ലക്ഷ്യം വെച്ചുള്ള ഔദ്യോഗികപരമായ കൂടിക്കാഴ്ചയും ചർച്ചയുമാണ് ഇതെന്നാണ് ഡി.കെ ശിവകുമാറും, സിദ്ധരാമയ്യും കൂടിക്കാഴ്ച്ചയെ വിശേഷിപ്പിച്ചത്. എനാൽ മുഖ്യമന്ത്രി മാറ്റം ചൂണ്ടിക്കാട്ടി കർണാടകയിൽ കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുൾപെടെ പരസ്യ പ്രസ്‌താവന ഉയർന്ന സാഹചര്യത്തിൽ അനുനയ നീക്കങ്ങൾക്കായി എ.​​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ൺ​ദീ​പ് സി​ങ്…

Read More

പ്രണയാഭ്യർത്ഥന നിരസിച്ചു; പെൺകുട്ടിക്ക് നേരേ യുവാവിൻ്റെ ആസിഡ് ആക്രമണം, കേസെടുത്ത് പൊലീസ്

ബെംഗളൂരു : വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിൽ 18 വയസ്സുള്ള പെൺകുട്ടിയെ ടോയ്‌ലറ്റ് ആസിഡ് ക്ലീനർ ഉപയോഗിച്ച് ആക്രമിച്ചു. പെൺകുട്ടിയുടെ ബന്ധുവായ ആനന്ദ് കുമാർ എന്നയാളാണ് ആക്രമിച്ചത്. വൈശാലി എന്ന പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ആനന്ദ് പ്രകടിപ്പിച്ചിരുന്നതായും എന്നാൽ ഈ ആഗ്രഹം പെൺകുട്ടി പറ്റില്ലെന്ന് പറഞ്ഞതോടെ യുവാവ് കഴിഞ്ഞദിവസം വീട്ടിലെത്തി ടോയ്‌ലറ്റ് ആസിഡ് ക്ലീനർ മുഖത്ത് ഒഴിച്ച് ഡീസൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമണത്തിനായി ഉപയോഗിച്ച വസ്തു അത്ര അപകടമില്ലാത്ത വസ്‌തു ആയതിനാൽ നേരിയ പരിക്കുകളോടെ പെൺകുട്ടി രക്ഷപ്പെട്ടു. അതെസമയം സംഭവത്തിൽ…

Read More

പരിപ്പ് കറിക്ക് പഴകിയ മണമെന്ന് ആരോപണം; ക്യാൻ്റീൻ ജീവനക്കാരനെ മർദിച്ച് ശിവസേന എംഎല്‍എ

ന്യൂഡല്‍ഹി: പരിപ്പ് കറിക്ക് ദുര്‍ഗന്ധമെന്ന് ആരോപിച്ച് ക്യാൻ്റീൻ ജീവനകാരൻന് നേരെ ശിവസേന എംഎല്‍എയുടെ മർദ്ദനം. ബുള്‍ധാന എംഎല്‍എ സഞ്ജയ് ഗെയ്ക്ക്‌വാദാണ് എംഎല്‍എ ക്യാന്റീൻ ജീവനക്കാരനെ ഉപദ്രവിച്ചത്. കറിക്ക് രുചിയില്ലെന്നും, നാറ്റം അനുഭവപ്പെടുന്നു എന്നും ആരോപിച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിൻ്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ എംഎൽഎയ്ക്ക് നേരെ ഉയരുന്നത്. അതെസമയം സംഭവം വിവാദമായതിന് പിന്നാലെ തനിക്ക് ഖേദമൊന്നുമില്ലെനന്നായിരുന്നു സഞ്ജയുടെ പ്രതികരണം. രണ്ട് തവണ ഭക്ഷണം മോശമാണെന്ന് താൻ താക്കീത് നൽകിയിട്ടും അത് കേൾക്കാൻ ജീവനക്കാരൻ തയ്യാറിയില്ല, ഭക്ഷണത്തിൽ മുടി കണ്ടെന്നുമാണ് എംഎൽഎയുടെ…

Read More

ഹിമാചലിൽ 65കാരിയെ ബലാത്സംഗം ചെയ്തത് കൊച്ചുമകൻ; പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണി, യുവാവ് അറസ്റ്റിൽ

ഷിംല: ഹിമാചലിൽ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത കൊച്ചുമകനെ അറസ്റ്റ് ചെയ്‌ത്‌ പൊലീസ്. ഷിംല റോഹ്രു സ്വദേശിയാണ് അറസ്റ്റിലായത്. ഭർത്താവിന്‍റെ മരണത്തിന് പിന്നാലെ തനിച്ച് താമസിക്കുകയായിരുന്നു ഇവർ. ജൂലൈ മൂന്നിന് കൊച്ചുമകൻ തൻ്റെ വീട്ടിലെത്തി ബലാത്സംഗം ചെയ്തതായി ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബലാത്സംഗം ചെയ്‌ത കാര്യം പുറത്ത് പറഞ്ഞാൽ കൊച്ചുമകൻ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്‌. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Read More

രാജസ്ഥാനില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണതായി സംശയം; രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ജയ്പൂര്‍: രാജസ്ഥാനിൽ വ്യോമ സേന വിമാനം തകർന്ന് വീണ് അപകടം. ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനമാണ് തകർന്ന് വീണത്. ചുരു ജില്ലയിലെ ഭനോഡ മേഖലയിലെ കൃഷിയിടത്തിലാണ് വിമാനം തക‍ർന്നു വീണത്. രണ്ട് പേർ സഞ്ചരിച്ച വിമാനമാണ് അപകടത്തിൽപ്പെട്ടത്. സൂറത്ത്‌നഗര്‍ വ്യോമ താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതാണ് വിമാനം. അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതെസമയം മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. വിമാനം തകര്‍ന്നുവീണ് സ്ഥലത്ത് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി നാഷണൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More

ബെംഗളൂരുവിൽ മാലമോഷണം നടത്തിയ സംഭവത്തിൽ ഐ.ടി കമ്പനി ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ മാലമോഷണം നടത്തിയ സംഭവത്തിൽ ഐ.ടി കമ്പനി ജീവനക്കാരൻ അറസ്റ്റിൽ. നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ശിവമോഗ്ഗ സ്വദേശിയായ കെ.എ മൂർത്തിയാണ് പിടയിലായത്. സോഫ്റ്റ്​വെയർ കമ്പനിയിൽ മികച്ച ശമ്പളത്തിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. എന്നാൽ, ഓൺലൈൻ ബെറ്റിങ്ങിൽ കമ്പം കയറിയതോടെ ഇയാൾ പ്രതിസന്ധിയിലായി. ലക്ഷക്കണക്കിന് രൂപയാണ് ഓൺലൈൻ ഗെയിമിങ്ങിലൂടെ ഇയാൾക്ക് നഷ്ടമായത്. പ്രതിസന്ധിയെ തുടർന്ന് ഇയാളുടെ പിതാവ് അന്നപ്പക്ക് വീട് വിൽക്കേണ്ടി വന്നിരുന്നു. നിലവിൽ അംഗല പരമേശ്വരി ക്ഷേത്രത്തിന് മുന്നിൽവെച്ച് മാലപൊട്ടിച്ച സംഭവത്തിലാണ് ഇയാൾ പിടയിലായത്. വീടുകളിൽ കൊള്ള…

Read More