ബെംഗളൂരു : ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി നിരവധി പേരിൽ നിന്നായി 100 കോടി രൂപയുമായി മുങ്ങിയ മലയാളിദമ്പതിമാരെപ്പറ്റി ഇനിയും ഒരു വിവരവും ലഭിക്കാതെ പൊലീസ്. രാമമൂർത്തിനഗർ പോലീസിനാണ് കേസിൻ്റെ അന്വേഷണച്ചുമതല. ബെംഗളൂരു രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫിനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവരാണ് സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയത്. ഇവർ എങ്ങോട്ടാണ് കടന്ന് കളഞ്ഞതെന്നോ, എവിടെയാണ് നിലവിൽ ഉള്ളതെന്നോ ഇതുവരെയും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബുധനാഴ്ചമുതലാണ് ഇരുവരെയും കാണാതായത്. വീടും,…
Read MoreAuthor: WebDesk
ബെംഗളൂരു സ്റ്റേഡിയം ദുരന്തം: അനുമതിയില്ലാതെ ചാർജ് ഷീറ്റ് ഫയൽ ചെയ്യരുത് -ഹൈകോടതി
ബെംഗളൂരു: ജൂൺ നാലിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും ആളുകൾ മരിച്ച സംഭവത്തിൽ അനുമതിയില്ലാതെ ചാർജ് ഷീറ്റ് സമർപ്പിക്കരുതെന്ന് സർക്കാറിനോട് ഹൈകോടതി. ജസ്റ്റിസ് എസ്.ആർ കൃഷ്ണകുമാറാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. റോയൽ ചലഞ്ചേഴ്സ് നൽകിയ ഹരജിയിലാണ് നടപടി. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇതിനിടയിൽ ചാർജ് ഷീറ്റ് സമർപ്പിച്ചാൽ വലിയ നഷ്ടമുണ്ടാകുമെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ പറഞ്ഞു. എന്നാൽ അടുത്ത പത്ത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളുണ്ടാവില്ലെന്ന് സംസ്ഥാന സർക്കാറും കോടതിയെ അറിയിച്ചു. അന്വേഷണം പൂർത്തിയാവാൻ ഒരു മാസത്തെ സമയമെങ്കിലും വേണ്ടിവരുമെന്നാണ് സംസ്ഥാന സർക്കാറിന്റെ…
Read More‘അനധികൃത കുടിയേറ്റം നാടുകടത്തിയത് 200 ബംഗ്ലാദേശികളെ ‘-കര്‍ണാടക ആഭ്യന്തരമന്ത്രി
ബെംഗളൂരു : അനധികൃതമായി കർണാടകയിൽ താമസിച്ച 200 ബംഗ്ലാദേശികളെ നാടുകടത്തി. ആഭ്യന്തര മന്ത്രി ഡോ.ജി. പരമേശ്വരയാണ് ഈ കാര്യം വ്യക്തമാക്കിയത്. കുടിയേറ്റക്കാര്‍ മിക്കവരും സംസ്ഥാനത്ത് നിർമാണ തൊഴിലാളികളായി ജോലി ചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാടുകടത്തല്‍. സംസ്ഥാനത്ത് അനധികൃതമായി താമസിച്ച് വരുന്നവരെ കണ്ടെത്തിയാല്‍ ഉടന്‍ നാടുകടത്തുമെന്നും, ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമല്ല ഇതൊരു തുടര്‍ച്ചയായ പ്രക്രിയയാണെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഈ കാര്യം വ്യക്തമാക്കിയത്.
Read Moreതെരുവ്നായ പേടിയിൽ ഭട്കൽ പട്ടണം ; മൂന്നു ദിവസത്തിൽ കടിയേറ്റത് 15 പേർക്ക്
ബെംഗളൂരു : ഉത്തര കന്നട ജില്ലയിലെ ഭട്കൽ ടൗണിൽ തെരുവ് നായ്ക്കളെക്കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ. കഴിഞ്ഞ 70 മണിക്കൂറിനുള്ളിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 15 ലധികം പേർക്കാണ് പരിക്ക് പറ്റിയത്. താമസ സ്ഥലങ്ങൾ, കടകൾ എന്നിവിടങ്ങളിലായി നടന്ന് പോകുന്ന ആളുകളെയാണ് നായകൾ ഇത്തരത്തിൽ ആക്രമിക്കുന്നത്. കടിയേറ്റവരിൽ കുട്ടികളും പ്രായമായവരുമാണ് ഇരകളിൽ ഭൂരിഭാഗവും പരിക്കേറ്റവർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണ്. ചികിത്സയുടെ ഭാഗമായി റാബിസ് വാക്സിനേഷനും നൽകി കഴിഞ്ഞു. തെരുവ് നായ്ക്കളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ നാട്ടുകാർ പരാതി നൽകിയിരുന്നതായും എന്നാൽ നഗരസഭകൾ ഇത് അവഗണിച്ചതായും ജനങ്ങൾ…
Read Moreആര്‍ക്കും മനസിലാകാത്ത കുറിപ്പടി വേണ്ട ഡോക്ടറേ… ; കർശന നിര്‍ദേശവുമായി ഉപഭോക്തൃ കോടതി
ഡോക്ടര്‍ രോഗികൾക്ക് എഴുതി നൽകുന്ന മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതായിരിക്കണമെന്ന നിര്‍ദേശവുമായി ഉപഭോക്തൃ കോടതി. മെഡിക്കൽ രേഖകൾ കൃത്യസമയത്ത് രോഗികള്‍ക്ക് ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി. എറണാകുളം പറവൂര്‍ സ്വദേശി നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതിയുടെ നിർണായക ഇടപെടല്‍. എറണാകുളം സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ടാണ് പറവൂര്‍ സ്വദേശി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ആരോഗ്യരംഗത്ത് സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്തുന്നതിന് ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്ന രീതിയില്‍ എഴുതണമെന്നാണ് കോടതി കർശനമായി നിർദേശിച്ചിരിക്കുന്നത്. രോഗികള്‍ക്ക് മെഡിക്കല്‍ രേഖകള്‍ കിട്ടുന്നതിനുള്ള കാലതാമസം പരിഹരിക്കണമെന്നും കൂട്ടിച്ചേർത്തു. ഭരണഘടന…
Read More‘ബെംഗളൂരു ടു കേരളം’ പതിവ് ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാക്കനി; ഓണയാത്ര ആശങ്കയിൽ
ബെംഗളൂരു : ഓണത്തിന് വേഗത്തിൽ നാട്ടിലെത്താൻ മിതമായ നിരക്കിൽ ടിക്കറ്റ് തേടിയുള്ള ഓട്ടത്തിലാണ് ബെംഗളുരു മലയാളികൾ. സെപ്റ്റംബർ അഞ്ചിനാണ് തിരുവോണം. മുന്നേയുള്ള 3,4 ദിവസങ്ങളിൽ കേരളത്തിലേക്കുള്ള സ്ഥിരം ട്രെയിനുകളിലെ ടിക്കറ്റുകൾ ബുക്കിങ് ആരംഭിച്ച് നിമിഷ നേരത്തിനുള്ളിൽ തന്നെ തീർന്നു. നിലവിലെ ടിക്കറ്റ് ഒഴിവ് **************************** കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസിൽ ഉത്രാടദിനത്തിൽ (4ന്) സ്ലീപ്പറിൽ 125, തേഡ് എസിയിൽ 69, സെക്കൻഡ് എസിയിൽ 35, മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസിലെ സ്ലീപ്പറിൽ 65, ത്രി ടയർ എസിയിൽ 37, മലബാറിലേയ്ക്ക് സേലം വഴിയുള്ള യശ്വന്തപുര–കണ്ണൂർ എക്സ്പ്രസിലെ സ്ലീപ്പറിൽ…
Read Moreടോമിയും, ഷൈനിയും വാഗ്‌ദാനം ചെയ്‌തത് ഉയർന്ന പലിശ; മുതലെടുത്ത് ചിട്ടിയിലെ 20 വർഷത്തെ വിശ്വാസം, ആശങ്കയോടെ നിക്ഷേപകർ
ബെംഗളൂരു : 100 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ പരാതിയിൽ തട്ടിപ്പ് കാർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട്സ് നടത്തിയിരുന്ന ടോമി എ. വർഗീസ്, ഭാര്യ ഷൈനി ടോമി എന്നിവർക്കെതിരെയാണ് കേസ്. ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് ഇവർ കോടികൾ പലരിൽ നിന്നായി വാങ്ങിയത്. പണം പിരിച്ചത് കൂടുതലും മലയാളി അസോസിയേഷനുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ചായിരുന്നു. 20 വർഷമായി ബെംഗളൂരു ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമിയും ഷൈനിയും രാമമൂർത്തിനഗറിലാണു താമസം. ആദ്യം അഞ്ച് ലക്ഷം വരെയുള്ള…
Read Moreആൾക്കൂട്ട ആക്രമണം: കൊല്ലപ്പെട്ട അഷ്റഫിൻ്റെ കുടുംബത്തിന് 15 ലക്ഷം നൽകി കർണാടക മന്ത്രിയും, സ്പീക്കറും
ബെംഗളൂരു : ഹിന്ദുത്വ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മലപ്പുറം വേങ്ങര സ്വദേശി അഷ്റഫിൻ്റെ കുടുംബത്തിന് 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി കർണാടക മന്ത്രിയും സ്പീക്കറും. കർണാടക ന്യൂനപക്ഷ, വഖഫ്, ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷം, നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപ സ്വന്തം നിലയിൽ എന്നിങ്ങനെയാണ് നൽകിയത്. കുടുംബത്തിന് നൽകാനായി കർണാടക സർക്കാർ 25 ലക്ഷം രൂപ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചടങ്ങിൽ അഷ്‌റഫിൻ്റെ കൊലപാതകത്തെ കുറിച്ച് പി.യു.സി.എൽ കർണാടക, എ.പി.സി.ആർ കർണാടക,…
Read More‘കൗമാരക്കാരിൽ വർധിക്കുന്ന ‘ഡിജിറ്റല്‍ ആസക്തി’ ജാഗ്രതയോടെ കാണേണ്ട വിഷയം’ -നിംഹാന്‍സ്
ബെംഗളൂരു : സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം, ലൈവ് സ്ട്രീമിങ്, ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങിയവയുടെ ചതിക്കുഴിയില്‍ അകപ്പെടുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നതായി കണ്ടെത്തൽ. നിംഹാന്‍സ് ആശുപത്രി അധികൃതരുടേതാണ് കണ്ടെത്തൽ. ഇതിൽ നിന്ന് മോചനം ആവശ്യപ്പെട്ട് സഹായം അഭ്യർത്ഥിച്ച് എത്തുന്നവരും നിരവധിയാണ്. സാങ്കേതിക ആസക്തി ചികിത്സിക്കുന്ന സര്‍വിസ് ഫോര്‍ ഹെല്‍ത്തി യൂസ് ഓഫ് ടെക്നോളജി (ഷട്ട്) ക്ലിനിക്കിൻ്റെ കണക്കുകൾ പ്രകാരം ഏറെ ശ്രദ്ധിക്കേണ ഒന്നാണിത്. കൗമാരക്കാരില്‍ ഗെയിമിങ് ഡിസോര്‍ഡര്‍ കണ്ടുവരുന്നുവെങ്കിലും പുത്തന്‍ സാങ്കേതിക വിദ്യകളായ സമൂഹ മാധ്യമങ്ങള്‍, ഫാന്‍ അധിഷ്ഠിത ലൈവ് സ്ട്രീമിങ് എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍…
Read Moreആർ.സി.ബി താരത്തിനെതിരെ ലൈംഗിക പീഡനത്തിന് കേസ്
ഗാസിയാബാദ്: റോയൽ ചലഞ്ചേഴ്സ് താരം യഷ് ദയാലിനെതിരെ ലൈംഗിക പീഡന കേസ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. പരാതിക്കാരിയുടേയും ദയാലിന്റേയും മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്ദ്രിപുരം പൊലസാണ് യഷ് ദയാലിനെതിരെ കേസെടുത്തത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂൺ 21നാണ് യുവതി പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ജൂൺ 24ന് പെൺകുട്ടി തന്നെ പരാതിയുടെ വിവരങ്ങൾ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ജൂൺ 27ന്…
Read More