മധുരൈ: പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും എന്‍.ഡി.എ അടുത്ത വര്‍ഷം സര്‍ക്കാര്‍ രുപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മധുരൈയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. സ്റ്റാലിന്‍ പറയുന്നത് ശരിയാണ് അമിത് ഷാക്ക് ഡി.എം.കെയെ തോല്‍പ്പിക്കാന്‍ കഴിയില്ല. എന്നാല്‍, ജനങ്ങള്‍ക്ക് കഴിയും. 2025ല്‍ നമ്മള്‍ ഡല്‍ഹിയില്‍ അധികാരം പിടിച്ചു. ഇനി തമിഴ്‌നാട്ടിലും ബംഗാളിലും അധികാരം പിടിക്കും. ബി.ജെ.പി പ്രവര്‍ത്തകരുടെ യോഗം തമിഴ്‌നാട് സര്‍ക്കാറിന്റെ പതനത്തിന് തുടക്കം കുറിക്കും. തമിഴ്‌നാട്ടിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ഡി.എം.കെ എന്തായാലും തോല്‍ക്കുമെന്നും അമിത് ഷാ പറഞ്ഞു.
Read MoreMonth: June 2025
മണിപ്പൂര്‍ വീണ്ടും അശാന്തം; 10 ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചു
ഇംഫാല്‍: മെയ്‌തേയ് നേതാവിന്റെ അറസ്റ്റിന് പിന്നാലെ മണിപ്പൂര്‍ വീണ്ടും അശാന്തം. അരാംബായ് തെനഗോല്‍ എന്ന സംഘടനയുടെ നേതാവിനെ അഴിമതി വിരുദ്ധ ബ്രാഞ്ചും സി.ബി.ഐയും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. അസേം കാനന്‍ എന്നയാളാണ് പിടയിലായത് 2023ലെ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സി.ബി.ഐ അറിയിച്ചു.അറസ്റ്റിന് പിന്നാലെ വലിയ പ്രതിഷേധത്തിനാണ് മണിപ്പൂര്‍ സാക്ഷ്യം വഹിക്കുന്നത്. പ്രധാന റോഡുകള്‍ ബ്ലോക്ക് ചെയ്ത പ്രതിഷേധക്കാര്‍ ടയറുകള്‍ക്ക് തീയിടുകയും ചെയ്തു.അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ ഉപയോഗിച്ചു. പൊലീസിന്റെ ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ 13കാരന് പരിക്കേറ്റിട്ടുണ്ട്.…
Read Moreകാറിനുള്ളിൽ യുവ ഡോക്‌ടറെ മരിച്ച നിലയില്‍
ബിരുദാനന്തര ബിരുദം നേടിയിരുന്ന ഒരു യുവ ഡോക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ കൊടൈക്കനാലിനടുത്താണ് സംഭവം. കടക്കെണിയിലായിരുന്ന ഡോക്ടര്‍ സ്വയം ഇന്‍ട്രാവെനസ് ഫ്‌ലൂയിഡുകള്‍ കുത്തിവച്ച ശേഷം ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഡോ. ജോഷ്വ സാംരാജ് സേലത്ത് എംഡി പഠിക്കുകയും മധുരയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊടൈക്കനാലിനടുത്തുള്ള പൂമ്പാറൈയിലെ ഒരു വിദൂര വനപ്രദേശത്ത് മൂന്ന് ദിവസമായി അദ്ദേഹത്തിന്റെ കാര്‍ പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കാറില്‍ നിന്ന്…
Read Moreമഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: ഔദ്യോഗികമായി സമീപിച്ചാല്‍ രാഹുലിന്റെ ആരോപണങ്ങള്‍ക്ക് മറുപടി തെരഞ്ഞെടുപ്പ് കമീഷന്‍
ന്യൂഡല്‍ഹി: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളില്‍ അദ്ദേഹം ഔദ്യോഗികമായി സമീപിച്ചാല്‍ പ്രതികരിക്കാന്‍ തയാറാണെന്ന സൂചനകള്‍ നല്‍കി തെരഞ്ഞെടുപ്പ് കമീഷന്‍. ഡെക്കാന്‍ ഹെറാള്‍ഡാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സ്വന്തം പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ തന്നെയാണ് രാഹുല്‍ സംശയിക്കുന്നത്. ഇക്കാര്യത്തില്‍ രാഹുലിന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കാണുകയോ സംസാരിക്കുകയോ ചെയ്യാം. രാഹുല്‍ ഔദ്യോഗികമായി സമീപിച്ചാല്‍ വിവാദങ്ങളില്‍ മറുപടിയുണ്ടാവുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങളെ കുറിച്ച് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍…
Read Moreമലയാളി യുവതിയിൽ നിന്നും മൂന്നുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
മൂന്നു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി പിടിയില്‍. മലയാളിയായ നവമി രതീഷ് ആണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടിയിലായത്. പരിശോധനയില്‍ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം. ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ – കോയമ്പത്തൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സില്‍ എത്തിയ നവമിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആണ് പിടികൂടിയത്.
Read Moreവിധാന്‍സൗധക്ക് മുമ്പിലെ ആര്‍.സി.ബി ആഘോഷത്തെ കര്‍ണാടക പൊലീസ് എതിര്‍ത്തു; സര്‍ക്കാറിന് കത്തയച്ചു
ബെംഗളൂരു: വിധാന്‍ സൗധക്ക് മുന്നിലെ ആര്‍.സി.ബി ആഘോഷത്തെ കര്‍ണാടക പൊലീസ് എതിര്‍ത്തെന്ന് റിപ്പോര്‍ട്ട്. ആഘോഷത്തില്‍ ആശങ്കപ്രകടിപ്പിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കര്‍ണാടക സര്‍ക്കാറിന് കത്തെഴുതിയിരുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വിധാന്‍സൗധ സെക്യൂരിറ്റിയുടെ ചുമതലയുള്ള ഡി.സി.പി എം.എന്‍ കരിബാസവന ഗൗഡയാണ് പരിപാടിയില്‍ ആശങ്കപ്രകടിപ്പിച്ച് സംസ്ഥാന സര്‍ക്കാറിന് കത്തയച്ചത്. ജൂണ്‍ നാലിനായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള അദ്ദേഹത്തിന്റെ കത്ത്. 10 കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ കത്ത്. എന്നാല്‍, ഈ കത്ത് ഉള്‍പ്പടെ അവഗണിച്ചാണോ സിദ്ധരാമയ്യ സര്‍ക്കാര്‍ ആര്‍.സി.ബിയുടെ വിജയാഘോഷത്തിന് അനുമതി നല്‍കിയതെന്ന് വ്യക്തമല്ല. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ…
Read Moreകൗമാരക്കാരിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ
ബെംഗളൂരു: കൗമാരക്കാരിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പ്രതിയും പിടിയിൽ ആയവരിൽ ഉൾപെടുന്നു. ബിഹാറിലെത്തിയാണ് കർണാടക പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത് 17 കാരിയുടെ മൃതദേഹമടങ്ങിയ സ്യൂട്ട് കേസ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു. കഴിഞ്ഞ മേയ് 21ന് ബെംഗളൂരു നഗരപരിധിയിലെ ചന്ദാപ്പുര റെയില്‍വേ മേല്‍പ്പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി മുറിച്ച് പെട്ടിയിലാക്കിയാണ് ഉപേക്ഷിച്ചത്.
Read Moreകോളേജിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച മെഡിക്കൽ വിദ്യാർത്ഥിനി പിടിയിൽ
ബെംഗളൂരു: കോളേജിലേക്ക് വ്യാജ ബോംബ് സന്ദേശം അയച്ച സംഭവത്തിൽ വിദ്യാർഥിനി പിടിയിൽ. മംഗളൂരുവിലെ ഉള്ളാളിലെ ഒരു മെഡിക്കൽ കോളജിലാണ് സംഭവം. ഇതേ കോളേജിലെ വിദ്യാർത്ഥിയാണ് പിടിയിലായത്. സെമിനാർ അവതരിപ്പിക്കുന്നത് ഒഴിവാക്കാൻ പെൺകുട്ടി കോളേജിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് പറയുകയിരുന്നു. ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. രാവിലെ ഒമ്പത് മണിയോടെ കോളേജിലെ ഫോണിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. 11 മണിക്കുകളിൽ മെഡിക്കൽ കോളേജ് ഒഴിപ്പിച്ചില്ലെങ്കിൽ ബോംബ് പൊട്ടുമെന്നായിരുന്നു ഭീഷണി. മിനിട്ടുകളുടെ ഇടവേളയിൽ ഇത്തരം അഞ്ച് കോളുകൾ വന്നതോടെ കോളേജ് അതികൃതർ വിവരം പോലീസിനെ അറിയിച്ചു.…
Read Moreറോഡ് സേഫ്റ്റി അടുത്ത വർഷം മുതൽ കർണാടകയിൽ പാഠ്യവിഷയം
ബെംഗളൂരു: അടുത്ത അധ്യയന വർഷം മുതൽ റോഡ് സുരക്ഷയും ഗതാഗത നിയമങ്ങളും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് കർണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി. കർണാടക ട്രാഫിക് പൊലീസിനാണ് ഇതുസംബന്ധിച്ച ഉറപ്പ് നൽകിയത്. ബെംഗളൂരു ട്രാഫിക് പോലീസിന്റെ അഭ്യർഥനയ്ക്ക് മറുപടിയായി 2025-26 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ ഇതിനകം അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പാഠപുസ്തകങ്ങൾ പുനഃപരിശോധിക്കുമ്പോൾ ട്രാഫിക് പോലീസ് തയാറാക്കിയ ഉള്ളടക്കം ഉൾപ്പെടുത്തുമെന്നും കെ.ടി.ബി.എസ് അറിയിച്ചു “രണ്ട് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള വിഷയങ്ങൾ ഞങ്ങൾ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് പോലീസ് വകുപ്പ് തയ്യാറാക്കിയ പ്രത്യേക ഉള്ളടക്കം…
Read Moreഫൈനൽ മത്സരത്തിന് മുമ്പ് തന്നെ വിജയാഘോഷം നടത്താൻ ആർ.സി.ബിക്ക് അനുമതി നൽകി -എച്ച്.ഡി.കുമാരസ്വാമി
ബെംഗളൂരു : ഫൈനൽ മത്സരത്തിന് മുമ്പ് തന്നെ വിജയാഘോഷം നടത്താൻ ആർ.സി.ബിക്ക് അനുമതി നൽകിയെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഫൈനൽ നടക്കുന്ന ദിവസം ആറ് മണിക്ക് വിക്ടറി പരേഡിനുള്ള അനുമതി തേടി ആർ.സി.ബി അധികൃതർ അപേക്ഷ നൽകി. ഏഴരയോടെയാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. വിധാൻസൗധക്ക് മുമ്പിൽ പ്രതിഷേധം നടത്താനായിരുന്നു അനുമതി തേടിയത്. സർക്കാർ ഈ രീതിയിൽ പെരുമാറുന്നത് തുടർന്നാൽ ഉദ്യോഗസ്ഥർക്ക് പ്രവർത്തിക്കാൻ കഴിയില്ല. സ്വന്തം തെറ്റുകൾ മറയ്ക്കാൻ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കുന്നത് ശരിയല്ല. സർക്കാർ ജാഗ്രത പാലിക്കണമായിരുന്നു. സംഭവത്തിന്റെ മൂലകാരണം മറ്റൊന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ…
Read More