പ്രതിരോധവകുപ്പ് ജീവനക്കാരനായ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കൊടല്‍ നടക്കാവ് നെച്ചിയില്‍ സ്വദേശി ‘കരുണ’ വീട്ടില്‍ അശ്വിൻ (27) ആണ് ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചത്. ബെംഗളൂരുവില്‍ പ്രതിരോധവകുപ്പില്‍ സിവിലിയൻ അപ്പർ ഡിവിഷൻ ക്ലാർക്കായി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ രാമദാസിൻ്റെയും ബിന്ദുവിൻ്റെയും മകനാണ്. സഹോദരി: അംഗിത. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍
Read MoreMonth: June 2025
ബെംഗളൂരു ഇനി ഏഷ്യയിലെ ഏറ്റവും വലിയ ടെക് നഗരം
ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനമായി അറിയപ്പെടുന്ന ബെംഗളൂരു നഗരം, ഇപ്പോൾ ആഗോള ടെക് ഭൂപടത്തിൽ തൻ്റെ സ്ഥാനം കൂടുതൽ ശക്തമാക്കിയിരിക്കുന്നു. അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് കൺസൽട്ടൻസി സ്ഥാപനമായ സി.ബി.ആർ.ഇ. പുറത്തിറക്കിയ ‘ഗ്ലോബൽ ടെക് ടാലൻ്റ് ഗൈഡ്ബുക്ക് 2025’ (Global Tech Talent Guidebook 2025) പ്രകാരം, ബെംഗളൂരുവിലെ വിവരസാങ്കേതികവിദ്യാ (ഐ.ടി.) തൊഴിലാളികളുടെ എണ്ണം 10 ലക്ഷം അഥവാ ഒരു മില്യൺ കവിഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു. ഈ ചരിത്രപരമായ നേട്ടം ബെംഗളൂരുവിനെ ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും വലിയ ടെക് ടാലൻ്റ് മാർക്കറ്റായി മാറ്റിയിരിക്കുകയാണ്. ഇന്ത്യയുടെ സാങ്കേതികവിദ്യാ രംഗത്തെ…
Read Moreകുഴിമടത്തിന് അരികിൽ നിന്നും പോകാൻ കൂട്ടാക്കാതെ ജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച ഭൂമികിന്റെ അച്ഛൻ
ബെംഗളൂരു: ഐപിഎല്‍ കിരീടനേട്ടത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച തന്റെ മകന്റെ കുഴിമാടത്തില്‍നിന്നും വിട്ടുപോരാന്‍ തയ്യാറാകാത്ത ഒരച്ഛന്റെ വിലാപമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ നിറയുന്നത്. ഹസ്സന്‍ ജില്ലയില്‍നിന്നുള്ള ബി.ടി. ലക്ഷ്മണ്‍ എന്ന അച്ഛന്റെ വിലാപം വലിയ അലയൊലികളാണ് സൃഷ്ടിക്കുന്നത്. 21-കാരനായ മകന്‍ ഭൂമിക് ലക്ഷ്മണിന്റെ കുഴിമാടത്തില്‍ വീണുകിടന്ന് പൊട്ടിക്കരയുന്ന ലക്ഷ്മണിനെയാണ് ദൃശ്യങ്ങളില്‍ കാണാനാവുക. ‘എനിക്കെവിടേയും പോകേണ്ട, എനിക്കിവിടെ തന്നെ നിന്നാല്‍മതി,’ ലക്ഷ്മണിന്റെ വിലാപം വീഡിയോ കാണുന്ന എല്ലാവരുടേയും കണ്ണ് നനയിക്കുന്നതാണ്. ‘എന്റെ മകന് സംഭവിച്ചത് ആര്‍ക്കും സംഭവിക്കാന്‍ പാടില്ല. ഞാന്‍…
Read Moreസംസ്ഥാനത്ത് അടുത്ത നാല് ദിവസം കനത്ത മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ബെംഗളൂരു: സംസ്ഥാനത്തെ തീരദേശ, മലനാട്, ഉൾനാടൻ ജില്ലകളിൽ അടുത്ത ഒരു ആഴ്ച വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ട്. അതനുസരിച്ച് ജൂൺ 9 മുതൽ 11 വരെ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 8 ന് തീരദേശ ജില്ലകൾ, കലബുറഗി, ബാഗൽകോട്ട്, ഗദഗ്, ബെൽഗാം, ധാർവാഡ്, വിജയപുര, ബീദർ, റായ്ച്ചൂർ, യാദ്ഗിരി, കൊപ്പൽ, ഹാവേരി എന്നീ വടക്കൻ ഉൾനാടൻ ജില്ലകളിലും ശിവമോഗ, ഹാസൻ, കുടക്, ബെല്ലാരി, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ അർബൻ, ചിക്കബല്ലാപൂർ, ചാമരാജനഗർ, ചിക്കമഗളൂരു, മണ്ഡ്യ, രാമനഗര, കോലാർ, ചിത്രദുർഗ, ദാവണഗെരെ, മൈസൂരു…
Read Moreതിക്കിലും തിരക്കിലും 65 ആർസിബി ആരാധകർക്ക് പരിക്കേറ്റതായി അന്വേഷണത്തിൽ കണ്ടെത്തി
ബെംഗളൂരു: നഗരത്തിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ കല്ലേറിൽ 65 പേർക്ക് പരിക്കേറ്റതായും നഗരത്തിലെ 10 വ്യത്യസ്ത സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും മജിസ്റ്റീരിയൽ അന്വേഷണത്തിൽ വ്യക്തമായി. 65 പേരിൽ 43 പേർ ഇതിനകം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടുവെന്നും 22 പേർ ചികിത്സയിലാണെന്നും അന്വേഷണത്തിൽ വ്യക്തമായി. തിക്കിലും തിരക്കിലും പരിക്കേറ്റവരെ ഉടൻ തന്നെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുള്ള ബൗറിംഗ്, ലേഡി കഴ്‌സൺ, വൈദേഹി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ, പോലീസ് അന്വേഷണത്തിൽ പരിക്കേറ്റവർ നഗരത്തിലെ 10 പ്രമുഖ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണെന്നും കണ്ടെത്തി.
Read Moreതാമരശ്ശേരി ചുരത്തിൽ സഞ്ചാരികൾക്ക് നിയന്ത്രണം
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രണം നീളും. വ്യൂ പോയിൻറുകളിൽ ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാനോ ചുരത്തിൽ കൂട്ടംകൂടാനോ അനുവദിക്കില്ല. പെരുന്നാൾ ആഘോഷവും, അവധിദിനവും പ്രമാണിച്ച് വയനാട്ടിലേക്ക് വിനോദ സഞ്ചാരികൾ കൂട്ടത്തോടെ എത്താറുണ്ട്. ഇവരുടെ വാഹനങ്ങൾ റോഡരികിൽ നിർത്തുന്നതും, കൂട്ടംകൂടുന്നതും ചുരത്തിൽ ഗതാഗത തടസ്സത്തിന് ഇടയാക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. ചുരത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ആളുകൾ കൂട്ടംകൂടുന്നതിനും ശനിയാഴ്ച വൈകീട്ട് ഏഴുമണി മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.…
Read Moreനഗരത്തിൽ പുതിയ ജൈവവൈവിധ്യ പാർക്ക് ആരംഭിക്കാനുള്ള നടപടികൾക്ക് തുടക്കം.
ബെംഗളൂരു : നഗരത്തിന്റെ വടക്കൻമേഖലയിൽ ജീവശ്വാസമേകുന്നതിനുള്ള പുതിയ ജൈവവൈവിധ്യ പാർക്ക് ആരംഭിക്കാനുള്ള നടപടികൾക്ക് തുടക്കം. യെലഹങ്കയിലെ മദപ്പനഹള്ളിയിലെ 153.4 ഏക്കർ സ്ഥലത്താണ് ബെംഗളൂരുവിലെ മൂന്നാമത്തെ ജൈവപ്പാർക്ക് വരുന്നത്. കർണാടക വനംവികസന കോർപ്പറേഷന്റെ ഉടമസ്ഥയിലുള്ളസ്ഥലം പാർക്കിനായി കൈമാറി. വിശദമായ പദ്ധതിരൂപരേഖ രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കി നിർമാണ പ്രവർത്തനം ആരംഭിക്കുമെന്ന് വനം മന്ത്രി ഈശ്വർ ഖൻഡ്രെ അറിയിച്ചു. നഗരത്തിൽ 150 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു ജൈവവൈവിധ്യ പാർക്ക് ആരംഭിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് 1870-ൽ കബ്ബൺ പാർക്ക് ആരംഭിച്ചതിന് ശേഷം പിന്നീട് ഇതുവരെ നഗരത്തിൽ ഒരു ജൈവവൈവിധ്യ പാർക്കുണ്ടായിട്ടില്ലായിരുന്നു.…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി; കാമുകന്റെ സുഹൃത്തുക്കൾ അറസ്റ്റിൽ
ബെംഗളൂരു : ബെൽഗാമിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും ക്രൂരമായ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഹാവേരി ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് പുരുഷന്മാർ ചേർന്ന് ശാരീരികമായി ആക്രമിച്ച സംഭവമാണ് അരങ്ങേറിയത്. ഹാവേരി ജില്ലയിലെ ഷിഗ്ഗാവ് താലൂക്കിലെ ബങ്കപുര പോലീസ് സ്റ്റേഷൻ പരിധിയിൽ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന ഒരു യുവാവിന്റെ രണ്ട് സുഹൃത്തുക്കൾ അവളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പറയപ്പെടുന്നത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഗോണിരുദ്ര ഷിഗ്ഗട്ടി (24), മഞ്ജുനാഥ് ഷിഗ്ഗട്ടി (23), ലക്ഷ്മണ കബനൂർ, മാരുതി ഷിഗ്ഗട്ടി എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ബങ്കാപൂർ പോലീസ് സ്റ്റേഷനിൽ…
Read Moreതിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഇരട്ടിയിലധികമായി വർദ്ധിപ്പിച്ച് സർക്കാർ
ബെംഗളൂരു: ആർസിബി വിജയാഘോഷത്തിന് ശേഷം ബുധനാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക 25 ലക്ഷം രൂപയായി ഉയർത്താൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു . നേരത്തെ, സംസ്ഥാന സർക്കാർ ഓരോരുത്തർക്കും 10 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ, ഈ നഷ്ടപരിഹാര തുക 25 ലക്ഷം രൂപയായി ഉയർത്തി. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകുമെന്നും സർക്കാർ പറഞ്ഞിരുന്നു. ആർസിബി ആരാധകരുടെ 18 വർഷത്തെ സ്വപ്നമാണ് ചൊവ്വാഴ്ച (ജൂൺ 3) സാക്ഷാത്കരിച്ചത്. പഞ്ചാബിനെതിരായ…
Read Moreടേക്കോഫിനു പിന്നാലെ സാങ്കേതിക തകരാർ അനുഭവപ്പെട്ടു ; ഹെലികോപ്റ്റർ നടുറോഡിലിറക്കി, ഒഴിവായത് വൻ ദുരന്തം
ഡെറാഡൂൺ: സാങ്കേതിക തകരാറിനെ തുടർന്ന് ഹെലികോപ്റ്റർ നടുറോഡിൽ ലാൻഡ് ചെയ്‌ത സംഭവമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഉത്തരാഖണ്ഡിലെ ഗുപ്തകാശിയിലാണ് സംഭവം. അഞ്ചുപേരുമായി കേദാർനാഥിലേക്ക് തിരിച്ച ഹെലികോപ്റ്ററിന് ടേക്കോഫിനു പിന്നാലെ സാങ്കേതിക തകരാർ അനുഭവപ്പെട്ടതോടെയാണ് പൈലറ്റ് സാഹസിക നീക്കം നടത്തിയത്. അതെസമയംവ ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും സുരക്ഷിതരാണ്. പരിക്കേറ്റ സമൂഹപൈലറ്റിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഹെലികോപ്റ്ററിന്‍റെ ടെയിൽ തകർന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഹെലിപാഡിൽനിന്ന് ഉയർന്നതിനു പിന്നാലെ സാങ്കേതിക തകരാർ മനസിലാക്കിയ പൈലറ്റ് ക്യാപ്റ്റൻ ആർ.പി.എസ്. സോധി ഉടൻതന്നെ താഴെയുള്ള റോഡിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.…
Read More