പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി; കാമുകന്റെ സുഹൃത്തുക്കൾ അറസ്റ്റിൽ

ബെംഗളൂരു : ബെൽഗാമിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും ക്രൂരമായ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഹാവേരി ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് പുരുഷന്മാർ ചേർന്ന് ശാരീരികമായി ആക്രമിച്ച സംഭവമാണ് അരങ്ങേറിയത്.

ഹാവേരി ജില്ലയിലെ ഷിഗ്ഗാവ് താലൂക്കിലെ ബങ്കപുര പോലീസ് സ്റ്റേഷൻ പരിധിയിൽ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന ഒരു യുവാവിന്റെ രണ്ട് സുഹൃത്തുക്കൾ അവളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പറയപ്പെടുന്നത്.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ഗോണിരുദ്ര ഷിഗ്ഗട്ടി (24), മഞ്ജുനാഥ് ഷിഗ്ഗട്ടി (23), ലക്ഷ്മണ കബനൂർ, മാരുതി ഷിഗ്ഗട്ടി എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

ബങ്കാപൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts