നഗരത്തിൽ പുതിയ ജൈവവൈവിധ്യ പാർക്ക് ആരംഭിക്കാനുള്ള നടപടികൾക്ക് തുടക്കം.

ബെംഗളൂരു : നഗരത്തിന്റെ വടക്കൻമേഖലയിൽ ജീവശ്വാസമേകുന്നതിനുള്ള പുതിയ ജൈവവൈവിധ്യ പാർക്ക് ആരംഭിക്കാനുള്ള നടപടികൾക്ക് തുടക്കം.

യെലഹങ്കയിലെ മദപ്പനഹള്ളിയിലെ 153.4 ഏക്കർ സ്ഥലത്താണ് ബെംഗളൂരുവിലെ മൂന്നാമത്തെ ജൈവപ്പാർക്ക് വരുന്നത്.

കർണാടക വനംവികസന കോർപ്പറേഷന്റെ ഉടമസ്ഥയിലുള്ളസ്ഥലം പാർക്കിനായി കൈമാറി.

വിശദമായ പദ്ധതിരൂപരേഖ രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കി നിർമാണ പ്രവർത്തനം ആരംഭിക്കുമെന്ന് വനം മന്ത്രി ഈശ്വർ ഖൻഡ്രെ അറിയിച്ചു.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

നഗരത്തിൽ 150 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു ജൈവവൈവിധ്യ പാർക്ക് ആരംഭിക്കുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് 1870-ൽ കബ്ബൺ പാർക്ക് ആരംഭിച്ചതിന് ശേഷം പിന്നീട് ഇതുവരെ നഗരത്തിൽ ഒരു ജൈവവൈവിധ്യ പാർക്കുണ്ടായിട്ടില്ലായിരുന്നു.

240 ഏക്കറിലുള്ള ലാൽബാഗിലെ ബൊട്ടാനിക്കൽ ഗാർഡനാണ് ആദ്യത്തെ ജൈവപാർക്ക്.

നിലവിൽ യൂക്കാലി മരങ്ങളുള്ള സ്ഥലത്താണ് ഇപ്പോൾ പുതിയ പാർക്ക് ആരംഭിക്കുന്നത്.

ഈ മരങ്ങൾ വെട്ടിമാറ്റി മറ്റ് തദ്ദേശിയമരങ്ങൾക്ക് വളരുവാൻ സാഹചര്യം ഒരുക്കും.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts