താമരശ്ശേരി ചുരത്തിൽ സഞ്ചാരികൾക്ക് നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രണം നീളും.

വ്യൂ പോയിൻറുകളിൽ ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാനോ ചുരത്തിൽ കൂട്ടംകൂടാനോ അനുവദിക്കില്ല.

പെരുന്നാൾ ആഘോഷവും, അവധിദിനവും പ്രമാണിച്ച് വയനാട്ടിലേക്ക് വിനോദ സഞ്ചാരികൾ കൂട്ടത്തോടെ എത്താറുണ്ട്.

ഇവരുടെ വാഹനങ്ങൾ റോഡരികിൽ നിർത്തുന്നതും, കൂട്ടംകൂടുന്നതും ചുരത്തിൽ ഗതാഗത തടസ്സത്തിന് ഇടയാക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.

ചുരത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ആളുകൾ കൂട്ടംകൂടുന്നതിനും ശനിയാഴ്ച വൈകീട്ട് ഏഴുമണി മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഈ നിയന്ത്രണം ഇന്ന് കൂടി തുടരനാണ് തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts