ബെംഗളൂരു : ശിവമോഗ ജില്ലയിൽ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻശ്രമിച്ച പ്രതിയെ വെടിവെച്ചുകൊന്നു. ശിവമോഗ സ്വദേശി കൽക്കരെ മഞ്ചയെ(72) പോലീസിന് സ്വരക്ഷാർഥം വെടിവെക്കേണ്ടിവരുകയായിരുന്നെന്ന് എസ്‌പി ജി.കെ. മിഥുൻകുമാർ അറിയിച്ചു. മോഷണം, വഞ്ചന, കൊലപാതകശ്രമം എന്നിവയടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഇയാൾ. വെള്ളിയാഴ്ച അറസ്റ്റുചെയ്യാനെത്തിയപ്പോൾ ഇയാൾ പോലീസിനെ ആക്രമിച്ചു. തുടർന്ന് എസ്‌ഐ നവീൻകുമാർ തിരിച്ച് വെടിവെക്കുകയായിരുന്നു. പോലീസ് ജീപ്പിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്നും എസ്‌പി അറിയിച്ചു.
Read MoreMonth: June 2025
ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി സ്കൂട്ടറിൽ യാത്ര ചെയ്‌തു ; പൊലീസിൻ്റെ ചോദ്യത്തിൽ കുഴങ്ങി, ഭർത്താവ് പിടിയിൽ
ബെംഗളൂരു : കോടാലി ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ വെട്ടിയെടുത്ത തലയുമായി ബൈക്കിൽ പോയ ഭർത്താവിനെ അറസ്റ്റ് ചെയ്‌ത് പൊലീസ്. ചന്ദപുരയ്ക്കടുത്തുള്ള ഹീലാലിഗെ ഗ്രാമത്തിലാണ് സംഭവം. കാച്ചനക്കനഹള്ളി നിവാസിയായ ശങ്കറാണ് (28), ഭാര്യ ഹെബ്ബഗോഡി നിവാസിയായ മാനസയെ (26) കൊലപ്പെടുത്തിയത്. ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. രക്തത്തിൽ കുളിച്ച വസ്ത്രവുമായി ചന്ദനപുര അനേക്കൽ പ്രധാനപാതയിൽ ഒരാൾ സ്കൂട്ടറിൽ സഞ്ചരിക്കുന്നത് പെട്രോളിങ്ങിനിടെ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടു. വസ്ത്രത്തിൽ രക്തം എന്തുകൊണ്ടാണ് എന്ന് ചോദിച്ചുകൊണ്ട് സ്കൂട്ടർ നിർത്താൻ ആവശ്യപ്പെട്ടു. സ്കൂട്ടർ നിർത്തിയപ്പോഴാണ് ഒരു മനുഷ്യ തല…
Read Moreസാഹിത്യോത്സവവും, അവാർഡ് വിതരണവും നാളെ; കൈരളി കലാസമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാരം എൻ.എസ് മാധവന് സമർപ്പിക്കും
ബെംഗളൂരു : കൈരളി കലാസമിതി സാഹിത്യോത്സവവും പ്രഥമ സാഹിത്യ പുരസ്കാരം സമർപ്പണവും ഞായറാഴ്ച വിമാനപുര കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന ഉദ്ഘാടന സെഷനിൽ സാഹിത്യകാരന്മാരായ എൻ.എസ് മാധവൻ, സുഭാഷ് ചന്ദ്രൻ, ഇ.പി രാജഗോപാലൻ തുടങ്ങിയവർ പങ്കെടുക്കും. മലയാള നോവൽ ‘ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തിൽ സുഭാഷ് ചന്ദ്രനും ‘കഥയുടെ ജീവിതം’ എന്ന വിഷയത്തിൽ ഇ.പി. രാജഗോപാലനും ‘ഡിജിറ്റൽ കാലത്തെ സാഹിത്യം’ എന്ന വിഷയത്തിൽ എൻ.എസ് മാധവനും സംസാരിക്കും. തുടർന്ന് മലയാള നാടകവേദിയുടെ ഭൂതവും വർത്തമാനവും ചർച്ച ചെയ്യുന്ന ‘നാടകത്തിലെ…
Read Moreബെംഗളൂരുവിലെ നിലവിലെ സാഹചര്യം ദുഷ്‌കരം ; കമീഷണർ സീമന്ത് സിങ്
ബെംഗളൂരു: ദുഷ്കരമായ സാഹചര്യമാണ് ബംഗളൂരുവിൽ നിലവിലുള്ളതെന്ന് കഴിഞ്ഞ ദിവസം ചുമതലയേറ്റ പുതിയ സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് മാധ്യമങ്ങളോട് പറഞ്ഞു. സഹ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തും പൊതുജനങ്ങളും മാധ്യമങ്ങളും മറ്റുള്ളവരും നൽകുന്ന ഫീഡ്ബാക്ക് ശ്രദ്ധിച്ചും ഇത് മറികടക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്തുകയും അവർക്ക് ഇവിടെ താമസിക്കാൻ സമാധാനപരമായ അന്തരീക്ഷം ഒരുക്കുകയും ചെയ്യുക എന്നതിനാണ് മുൻഗണനയെന്ന് സിങ് കൂട്ടിച്ചേർത്തു. ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് 11 പേർ കൊല്ലപ്പെടുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കൃത്യനിർവഹണ വീഴ്ച…
Read Moreഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞു; ഉത്തരവ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും ഭാരവാഹികളും നൽകിയ ഹർജിയിൽ
ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കാനിടയായ സംഭവത്തിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് കർണാടക ഹൈക്കോടതി താത്കാലികമായി തടഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് രഘുറാം ഭട്ടും ഏതാനും ഭാരവാഹികളും നൽകിയ ഹർജിയിൽ ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറിന്റേതാണ് ഉത്തരവ്. അടുത്തതവണ വാദം കേൾക്കുംവരെയാണ് ഉത്തരവിന്റെ കാലാവധി. അന്വേഷണത്തിന് ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്ന ഉപാധിയോടെയാണിത്. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ നടത്തിപ്പുകാരാണ് കർണാടക ക്രിക്കറ്റ് അസോസിയേഷൻ.
Read Moreമുല്ലപെരിയാർ സമര നായകൻ റസൽ ജോയിയെ അജ്ഞാത വാഹനം ഇടിച്ചു
മുല്ലപ്പെരിയാർ അണക്കെട്ട് സമര നായകൻ അഡ്വ റസൽ ജോയിയേ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ നീക്കം. അജ്ഞാത വാഹനം അദ്ദേഹത്തിന്റെ തോൾ ഭാഗത്ത് ഇടിച്ച് കടന്ന് പോയകുകയും തലനാരിഴക്ക് രക്ഷപെടുകയുമായിരുന്നു. ഇപ്പോൾ അഡ്വ റസൽ ജോയി ചികിൽസയിലാണ്. ആശുപത്രിയിൽ എത്തി പോലീസ് അദ്ദേഹത്തിന്റെ മൊഴി എടുത്തു. അഡ്വ റസൽ ജോയിക്കെതിരെ ഉണ്ടായ ആക്രമണം മുല്ലപ്പെരിയാർ സമരക്കാരേ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
Read Moreസിദ്ധാപുരയിൽ മൂന്നു ദിവസം ഭീതി പരത്തികാട്ടാന; ഒടുവിൽ തളച്ച് വനംവകുപ്പ്
ബെംഗളൂരു : സിദ്ധാപുരയിലെ വന-അതിർത്തി ഗ്രാമങ്ങൾക്ക് സമീപം മൂന്നു ദിവസമായി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ച് വിഹരിച്ച കാട്ടാനയെ ആറു താപ്പാനകളുടെ (പരിശീലനം ലഭിച്ച) ആനകളും 150 അംഗ വനംവകുപ്പ് സംഘവും ചേർന്ന് തളച്ചു. സിദ്ധാപുര പട്ടണത്തിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞ ആന സാധാരണ ജീവിതം തടസ്സപ്പെടുത്തിയിരുന്നു. സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി പ്രഖ്യാപിക്കാൻ അധികാരികളെ നിർബന്ധിതരാക്കി. മുൻകരുതൽ നടപടിയായി വൈകീട്ട് 6.30 ഓടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാനും ഉത്തരവിട്ടു. ചിക്കമഗളൂരു ആന കർമ സേന (ഇ.ടി.എഫ്), കുദ്രേമുഖ്, ശിവമൊഗ്ഗ വന്യജീവി ഡിവിഷനുകൾ, കുന്താപുരം സിദ്ധാപുര, അമസ്ബൈലു,…
Read Moreസംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണം ഏഴായി
ബെംഗളൂരു : ദാവണഗരെയിൽ 65 വയസ്സുള്ള ഒരാൾ മരിച്ചതിനെ ത്തുടർന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. വെള്ളിയാഴ്ചവരെ കർണാടകയിൽ ഈ വർഷം 837 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ നിലവിൽ ചികിത്സയിലുള്ളത് 444 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41 പേർക്ക് ഫലം പോസിറ്റീവായി.
Read Moreശിവമൊഗ്ഗ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; മുൻ ചെയർമാൻ്റെ 14 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി
ബെംഗളൂരു : ശിവമോഗ ജില്ല സഹകരണ ബാങ്കിൽ നടന്ന 63 കോടി രൂപയുടെ സ്വർണ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബാങ്ക് മുൻ ചെയർമാൻ ആർ.എം. മഞ്ചുനാഥ ഗൗഡയുടേയും, ഭാര്യയുടെയും 14 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ ഫെഡറൽ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡുകൾക്ക് ശേഷം ഏപ്രിലിൽ ഗൗഡയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലാണ്. സഹകരണ ബാങ്കിൻ്റെ സിറ്റി ബ്രാഞ്ചിൽ നടന്ന സ്വർണ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഗൗഡയുടെയും, ഭാര്യയുടെയും ഉടമസ്ഥതയിലുള്ള…
Read Moreപ്രസവത്തിനിടെ യുവതി മരിച്ച സംഭവം ; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ
ബെംഗളൂരു : പ്രസവാനന്തരം ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ അനാസ്ഥയെന് കുടുംബം. അമിത രക്തസ്രാവത്തെത്തുടർന്നാണ് മരിച്ചത്. ബെൽത്തങ്കടി നരാവി ഗ്രാമത്തിലെ നുജോഡി മാപാല വീട്ടിൽ ശേഖർ മലേകുഡിയയുടെ ഭാര്യയും സമ്പാജെ മധുരയാണ് (29) മരിച്ചത്. പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം കുടുംബത്തിന് കൈമാറിയത് മെഡിക്കൽ അനാസ്ഥ കൊണ്ടാണെന്നും കുടുംബം ആരോപിച്ചു. വീട്ടിൽ അന്ത്യകർമങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ കർണാടക മലേകുടിയ അസോസിയേഷൻ പ്രസിഡന്റ് ശ്രീധർ ഈദു ഉൾപ്പെടെയുള്ളവർ ഈ വിഷയം ജില്ല ആരോഗ്യ, പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. ഉദ്യോഗസ്ഥൻ്റെ ഇടപെടലിനെ തുടർന്ന് പോസ്റ്റ്‌മോർട്ടം നടത്തി.…
Read More