സി​ദ്ധാ​പു​ര​യി​ൽ മൂ​ന്നു ദി​വ​സം ഭീ​തി പ​ര​ത്തികാ​ട്ടാ​ന; ​ഒടുവിൽ തളച്ച് വനംവകുപ്പ്

ബെംഗളൂരു : സി​ദ്ധാ​പു​ര​യി​ലെ വ​ന-​അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ൾ​ക്ക് സ​മീ​പം മൂ​ന്നു ദി​വ​സ​മാ​യി ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച് വി​ഹ​രി​ച്ച കാ​ട്ടാ​ന​യെ ആ​റു താ​പ്പാ​ന​ക​ളു​ടെ (പ​രി​ശീ​ല​നം ല​ഭി​ച്ച) ആ​ന​ക​ളും 150 അം​ഗ വ​നം​വ​കു​പ്പ് സം​ഘ​വും ചേ​ർ​ന്ന് ത​ള​ച്ചു.

സി​ദ്ധാ​പു​ര പ​ട്ട​ണ​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ല​ഞ്ഞു​തി​രി​ഞ്ഞ ആ​ന സാ​ധാ​ര​ണ ജീ​വി​തം ത​ട​സ്സ​പ്പെ​ടു​ത്തി​യി​രു​ന്നു. സ്കൂ​ളു​ക​ൾ​ക്കും അം​ഗ​ൻ​വാ​ടി​ക​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ക്കാ​ൻ അ​ധി​കാ​രി​ക​ളെ നി​ർ​ബ​ന്ധി​ത​രാ​ക്കി. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി വൈ​കീ​ട്ട് 6.30 ഓ​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടാ​നും ഉ​ത്ത​ര​വി​ട്ടു.

  ഇലക്ട്രോണിക് സിറ്റിയിലെ നിലാദ്രി റോഡിലൂടെയുള്ള യാത്ര നരകതുല്യം: ഉദ്യോഗസ്ഥരുടെയും പിജി നിവാസികളുടെ കഷ്ടപ്പാട് നോക്കൂ; വീഡിയോ

ചി​ക്ക​മ​ഗ​ളൂ​രു ആ​ന ക​ർ​മ സേ​ന (ഇ.​ടി.​എ​ഫ്), കു​ദ്രേ​മു​ഖ്, ശി​വ​മൊ​ഗ്ഗ വ​ന്യ​ജീ​വി ഡി​വി​ഷ​നു​ക​ൾ, കു​ന്താ​പു​രം സി​ദ്ധാ​പു​ര, അ​മ​സ്ബൈ​ലു, ന​ഗ​ര വ​ന്യ​ജീ​വി റേ​ഞ്ചു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്രാ​ദേ​ശി​ക വ​നം വ​കു​പ്പു​ക​ൾ, ശ​ങ്ക​ര​നാ​രാ​യ​ണ റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ആ​ന​യെ പി​ടി​കൂ​ടാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

നാ​ഗ​ർ​ഹോ​ള​യി​ൽ​നി​ന്നു​ള്ള ഭീ​മ, സ​ക്രെ​ബൈ​ലു​വി​ലെ ബ​ഹാ​ദൂ​ർ, ബാ​ല​ച​ന്ദ്ര, സോ​മ​ണ്ണ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള താ​പ്പാ​ന​ക​ളെ ദൗ​ത്യ​ത്തി​ൽ ഉ​പ​യോ​ഗി​ച്ചു.

പി​ടി​കൂ​ട​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ പാ​പ്പാ​ൻ​മാ​ർ, ഫോ​റ​സ്റ്റ് ഗാ​ർ​ഡു​ക​ൾ, മൃ​ഗ​ഡോ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ ഏ​കോ​പി​ച്ച് പ്ര​വ​ർ​ത്തി​ച്ചു. ആ​ന​യെ സ​ക്രെ​ബൈ​ലു ആ​ന ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഹൊ​സ​ങ്ക​ടി സം​സ്ഥാ​ന പാ​ത അ​ട​ച്ചി​ട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീതി ആവശ്യപ്പെട്ട് പോക്സോ പ്രതി ബെംഗളൂരുവിലെ 9 നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യത്തില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബയോഗ്യാസ് സംരംഭത്തിന് ബെംഗളൂരുവിൽ തുടക്കം കുറിക്കാൻ ബിഡബ്ല്യുഎസ്എസ്ബി
[masterslider id="10"]

Related posts

Click Here to Follow Us