ബെംഗളൂരു : ക്ഷേത്രത്തിന് സമീപം നിരോധിത രാസലഹരി എം.ഡി.എം.എ കൈവശം വെച്ചതിനും വിൽപന നടത്തിയതിനും രണ്ട് പേരെ കുന്താപുരം പൊലീസ് അറസ്റ്റ് ചെയ്തു. കൗപ് താലൂക്കിൽ സുഭാഷ് നഗറിലെ സർക്കാർഗുഡ്ഡെ സ്വദേശി മുദാസിർ (23), ഉഡുപ്പി താലൂക്കിൽ ഉദ്യാവര സ്വദേശി ഏദൻ ലോബോ (18) എന്നിവരാണ് അറസ്റ്റിലായത്. എം.ഡി.എം.എ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. 2,49,440 രൂപ വിലമതിക്കുന്ന 124.72 ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് വിതരണത്തിലും പാക്കേജിങിലും ഉപയോഗിക്കുന്നതായി സംശയിക്കുന്ന നിരവധി വസ്തുക്കളും പൊലീസ് ഇവരിൽ നിന്നും കണ്ടെടുത്തു.
Read MoreMonth: June 2025
20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനീയർ അറസ്റ്റിൽ
ബെംഗളൂരു : കർണാടക ലോകായുക്തയുടെ സുസംഘടിതമായ ഓപ്പറേഷനിൽ ബ്രഹ്മാവർ മെസ്കോം ഓഫീസിലെ അസി. എക്സിക്യൂട്ടീവ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. എഞ്ചിനീയർ അശോക് പൂജാരിയാണ് കഴിഞ്ഞ ദിവസം പിടിയിലായത്. 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സംഭവം. ഔദ്യോഗിക ജോലിയാണെങ്കിലും ജോലി തുടരാൻ ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടു. എന്നാൽ പരാതിക്കാരൻ ഉഡുപ്പി ലോകായുക്ത പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ബ്രഹ്മാവറിലെ മെസ്കോം ഓഫീസിനുള്ളിൽ കൈക്കൂലി വാങ്ങുന്നതിനിടെ പൂജാരിയെ പിടികൂടുകയിരുന്നു. കർണാടക ലോകായുക്ത മംഗളൂരു പൊലീസ് സൂപ്രണ്ട് (ഇൻ-ചാർജ്) കുമാരചന്ദ്രയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ നടത്തിയത്.
Read Moreഛത്തീസ്ഗഢിൽ പെൺകുട്ടികൾക്ക് നേരെ ആക്രമണം; വിരൽ കടിച്ച് മുറിച്ച് ക്രൂരത
റായ്പൂർ: ഛത്തീസ്ഗഢിൽ പെൺകുട്ടികൾക്ക് നേരെ ആൺകുട്ടികളുടെ ആക്രമണം. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഛത്തീസ്ഗഢിലെ റായ്പൂരിലെ മഹാദേവ് ഘാട്ടിലാണ് ആക്രമണമുണ്ടായത്. അക്രമിസംഘം പെൺകുട്ടികളിൽ ഒരാളുടെ വിരലിൽ കടിച്ചു മുറിച്ചു. ബിലാസ്പൂരിൽ നിന്നും കാർബയിൽ നിന്നും എത്തിയവരാണ് പെൺകുട്ടികളെന്നാണ് വിവരം. പിറന്നാൾ ആഘോഷം കഴിഞ്ഞ മടങ്ങുന്നതിനിടെയാണ് ആക്രമണം. ആക്രമണത്തിന് പിന്നാലെ പെൺകുട്ടികൾ പൊലീസിൽ പരാതി നൽകി. അതെസമയം സംഭവത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പെൺകുട്ടികളിലൊരാളെ ആൺകുട്ടി ആക്രമിക്കാൻ ശ്രമിക്കുന്നതും അവർ അത് ചെറുക്കുന്നതും വീഡിയോയിൽ കാണാം. ആൺകുട്ടികളിലൊരാൾ പെൺകുട്ടികളിലൊരാളുടെ മുടിയിൽ പിടിച്ച് വലിക്കുകയാണ്. അതെസമയം ആക്രമണം…
Read Moreപത്ത് പേരെ വിവാഹം ചെയ്ത് മുങ്ങി; അടുത്ത വിവാഹത്തിന് ഒരുങ്ങി നിൽക്കവെ യുവതി പിടിയിൽ
ഓൺലൈനിൽ വിവാഹ പരസ്യം നൽകി വിവിധ ജില്ലകളിലായി പത്ത് പേരെ വിവാഹം കഴിച്ച് മുങ്ങിയ യുവതി പിടിയിൽ. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസുള്ള കുട്ടിയുടെ അമ്മയുമായ രേഷ്മയാണ് പിടിയിലായത്. ഇന്നലെ രാവിലെ അടുത്ത വിവാഹത്തിന് പോകാനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങുമ്പോഴാണ് രേഷ്മയെ പിടികൂടിയത് പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിലാണ് ആര്യനാട് പോലീസ് രേഷ്മയെ അറസ്റ്റ് ചെയ്തത്. 45 ദിവസം വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് രേഷ്മ പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് എത്തിയത്. ഇതുകൂടാതെ അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായും വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു…
Read Moreപൊതു ഇടങ്ങളിലെ മൃഗബലിക്കും, കശാപ്പ് ചെയ്യുന്ന വീഡിയോ പ്രചരിപ്പിക്കുന്നതിനും കർശന വിലക്കുമായി ഡൽഹി
ന്യൂഡൽഹി: പെരുന്നാൾ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പൊതുവിടങ്ങളിൽ മൃഗങ്ങളെ ബലി കഴിപ്പിക്കുന്നതും അവയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും നിരോധിച്ച് ഡൽഹി. പൊതു ശുചിത്വം നിലനിർത്താനും ആഘോഷങ്ങൾക്കിടയിലുള്ള വർഗീയ സംഘർഷങ്ങൾ ഒഴിവാക്കാനുമാണ് നടപടി. ഉത്തരവ് പാലിക്കാത്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് വികസനമന്ത്രി കപിൽ മിശ്രയുടെ ഓഫീസ് അറിയിച്ചു. പശു, കാളക്കുട്ടികൾ, ഒട്ടകങ്ങൾ, മറ്റു മൃഗങ്ങൾ തുടങ്ങിയവയെയോ സംരക്ഷിത വിഭാഗത്തിൽ വരുന്ന മൃഗങ്ങളെയോ നിയമവിരുദ്ധായി കശാപ്പ് ചെയ്യരുതെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960ലെ ആക്ട്, മൃഗങ്ങളെ വാഹനങ്ങളിൽ കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട 1978 ലെ ആക്ട്, കശാപ്പ്…
Read Moreലോകമെമ്പാടും ബലി പെരുന്നാള്‍ ആഘോഷ നിറവിൽ
ഇന്ന് ബക്രീദ്. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും മഹത്വം വിളിച്ചോതുന്നതാണ് ബലി പെരുന്നാൾ ദിനം. ആത്മീയ ശുദ്ധീകരണത്തിനായുള്ള ഈ ദിവസം ദൈവഹിതത്തോടുള്ള വിശ്വാസിയുടെ പ്രതിബദ്ധതയും ഓർമ്മിപ്പിക്കുന്നു. ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്‌മായില്‍ നബിയുടെയും ത്യാഗത്തിന്‍റെ ഓര്‍മ്മകളുമായി കേരളത്തിലെ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ദുൽഹജ്ജ് മാസത്തിലെ 10-ാം ദിവസമായ ഇന്ന് വിവിധ ജമാ-അത്തുകളുടെ നേതൃത്വത്തില്‍ ഈദ് ഗാഹുകളും പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരവും ആരംഭിച്ചു. രാവിലെ ഏഴുമുതലാണ് ഈദ്ഗാഹുകള്‍ ആരംഭിച്ചത്. ഈദുൽ അദ്ഹ, ബക്രീദ്, വലിയ പെരുന്നാൾ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ബലി പെരുന്നാൾ സഹനത്തിൻ്റെ…
Read Moreവിമാനത്താവളത്തിന് സമീപം സോളർ ഇവി ചാർജിങ് ഹബ് പ്രവർത്തനം ആരംഭിച്ചു
ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിനു സമീപം പ്രവർത്തനം ആരംഭിച്ച് സോളർ ഇവി ചാർജിങ് ഹബ്. ഇലക്ട്രിക് വാഹനങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മുന്നേറ്റം. ഒരേസമയം 23 വാഹനങ്ങൾക്ക് ഇവിടെ ചാർജ് ചെയ്യാനാകും. 18 ഫാസ്റ്റ് ചാർജിങ് സൗകര്യവും 5 സ്ലോ ചാർജിങ് സൗകര്യവുമാണുള്ളത്. 45 കിലോവാട്ട് സോളർ പവർ സിസ്റ്റവും 100 കിലോവാട്ട് ലൈഫ് ബാറ്ററി സംഭരണശേഷിയും ഉള്ളതാണ് ഈ ചാർജിങ് കേന്ദ്രം. വിമാനത്താവളത്തിലെ ടാക്സികൾ കൂടുതലും ഇലക്ട്രിക് ആകുന്ന സാഹചര്യത്തിലാണു വിമാനത്താവളത്തിനു സമീപം ഇവി ചാർജിങ് ഹബ് ആരംഭിച്ചതെന്ന് ഊർജമന്ത്രി കെ.ജെ.ജോർജ് വ്യക്തമാക്കി.…
Read Moreആർ.സി.ബി പ്രതിക്കൂട്ടിൽ; കർശന നടപടിയുമായി കർണാടക സർക്കാർ
ബെംഗളൂരു : ഐ.പി.എൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ കർശന നടപടിയുമായി കർണാടക സർക്കാർ. സംഭവത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) മാർക്കറ്റിങ് ആൻഡ് റവന്യൂ മേധാവി നിഖിൽ സോസാലെ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡി.എൻ.എ എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ മൂന്നു ജീവനക്കാർ എന്നിവരെ അറസ്റ്റ് ചെയ്തു. ദാരുണമായ ദുരന്തത്തിൽ സംഭവിച്ച ഗുരുതര ഇന്റലിജൻസ് വീഴ്ച ചൂണ്ടിക്കാട്ടി അഡീ. ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇന്റലിജൻസ്) ഹേമന്ത് നിംബാൽക്കറെ സ്ഥലം മാറ്റുകയും ചെയ്തു. ക്രൈംബ്രാഞ്ചും ബംഗളൂരു…
Read Moreഭർത്താവിനെയും മക്കളെയും കൊല്ലാൻ ശ്രമം; യുവതി അറസ്റ്റിൽ
ബെംഗളൂരു: രഹസ്യബന്ധം തുടരാൻ മക്കളെയും ഭർത്താവിനെയും ഭർത്താവിൻറെ വീട്ടുകാരെയും കൊല്ലാൻ ശ്രമിച്ചെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍. കെരളൂരു വില്ലേജിലെ ഗജേന്ദ്രയുടെ ഭാര്യയെയാണ് ബേലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 11 വർഷം കഴിഞ്ഞു. 2 മക്കളുണ്ട്. അടുത്തിടെയായി ചൈത്ര ഗമത്തിലെ ഒരു യുവാവുമായി അടുപ്പത്തിലായി. വിഷയം വീട്ടിലറിഞ്ഞപ്പോള്‍ വലിയ പ്രശ്നമായി. ചൈത്രയും ഭർത്താവും തമ്മില്‍ നിരന്തരം ഇതിനെ ചൊല്ലി വഴക്കായി. ഒടുവില്‍ തന്റെ രഹസ്യ ബന്ധം തുടരാനായി ചൈത്ര തിങ്കളാഴ്ച രാത്രി ഭർത്താവിനും മക്കള്‍ക്കും ഭർത്താവിന്റെ മാതാപിതാക്കള്‍ക്കും നല്‍കിയ ഭക്ഷണത്തില്‍ വിഷം…
Read Moreപൊലീസ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ പരിപാടി നടത്താൻ നിർദേശം; സിദ്ധരാമയ്യയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ നീക്കി
ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് കൂട്ടമായി സസ്പെൻഷൻ നൽകി ഒരു ദിവസം പൂർത്തിയാകും മുന്നേ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ. ഗോവിന്ദരാജിനെ സ്ഥാനത്ത് നിന്ന് നീക്കി. ദുരന്തത്തിന് മണിക്കൂറുകൾക്ക് മുന്നേ ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ, പൊലീസ് കമീഷണറുടെ എതിർപ്പ് വകവെക്കാതെ വിജയാഘോഷം സംഘടിപ്പിക്കാൻ നിർബന്ധിച്ചതിനാണ് പൊളിറ്റിക്കൽ സെക്രട്ടറിയെ നീക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിധാൻസൗധയിലും ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിപാടി നടത്തണമെന്ന് കമീഷണറോട് ഗോവിന്ദരാജ് നിർദേശിച്ചെന്നാണ്…
Read More