ഛത്തീസ്ഗഢിൽ പെൺകുട്ടികൾക്ക് നേരെ ആക്രമണം; വിരൽ കടിച്ച് മുറിച്ച് ക്രൂരത

റായ്പൂർ: ഛത്തീസ്ഗഢിൽ പെൺകുട്ടികൾക്ക് നേരെ ആൺകുട്ടികളുടെ ആക്രമണം. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഛത്തീസ്ഗഢിലെ റായ്പൂരിലെ മഹാദേവ് ഘാട്ടിലാണ് ആക്രമണമുണ്ടായത്. അക്രമിസംഘം പെൺകുട്ടികളിൽ ഒരാളുടെ വിരലിൽ കടിച്ചു മുറിച്ചു.

ബിലാസ്പൂരിൽ നിന്നും കാർബയിൽ നിന്നും എത്തിയവരാണ് പെൺകുട്ടികളെന്നാണ് വിവരം. പിറന്നാൾ ആഘോഷം കഴിഞ്ഞ മടങ്ങുന്നതിനിടെയാണ് ആക്രമണം. ആക്രമണത്തിന് പിന്നാലെ പെൺകുട്ടികൾ പൊലീസിൽ പരാതി നൽകി. അതെസമയം സംഭവത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

പെൺകുട്ടികളിലൊരാളെ ആൺകുട്ടി ആക്രമിക്കാൻ ശ്രമിക്കുന്നതും അവർ അത് ചെറുക്കുന്നതും വീഡിയോയിൽ കാണാം. ആൺകുട്ടിക​ളിലൊരാൾ പെൺകുട്ടികളിലൊരാളുടെ മുടിയിൽ പിടിച്ച് വലിക്കുകയാണ്. അതെസമയം ആക്രമണം നടത്തിയവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഉടൻ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
[masterslider id="10"]

Related posts