തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി

ബെംഗളൂരു: അക്രമികള്‍ തട്ടിക്കൊണ്ടു പോയി ജീവനോടെ കുഴിച്ചിട്ട യുവതി അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോർട്ട്‌.

യോഗദധ്യാപികയാണ് യുവതി.

ദേവനഹള്ളിയില്‍ലാണ് സംഭവം.

അക്രമികള്‍ അദ്ധ്യാപികയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

ഇവരെ കാട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയും കൊല്ലാനായി കഴുത്ത് ഞെരിക്കുകയും ചെയ്തു.

കഴുത്ത് ഞെരിച്ചപ്പോള്‍ മരിച്ചതായി അദ്ധ്യാപികയ്ക്ക് അഭിനയിക്കാൻ കഴിഞ്ഞു. ശ്വാസക്രമം നിയന്ത്രിച്ചാണ് അവരിത് സാധിച്ചത്.

അദ്ധ്യാപിക മരിച്ചെന്ന് അക്രമികള്‍ കരുതുകയും, കുഴിയെടുത്ത് അതിലിട്ട് മൂടുകയും ചെയ്തു.

  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി

ഈ സമയത്തിനിടയില്‍ തനിക്ക് ശ്വാസോച്ഛ്വാസം ഉള്ളതായി തോന്നാതിരിക്കാൻ അവർ ശ്വസനതന്ത്രങ്ങള്‍ പ്രയോഗിച്ചു.

മണ്ണിട്ട് മൂടിയെങ്കിലും അത്ര കനത്തിലായിരുന്നില്ല അത് ചെയ്തത്.

സ്ഥലത്തു നിന്ന് അക്രമികള്‍ പോയപ്പോള്‍ അദ്ധ്യാപിക കുഴിയില്‍ നിന്ന് എഴുന്നേല്‍ക്കുകയും വീടുകളുള്ള ഭാഗത്തേക്ക് നടന്നെത്തുകയും ചെയ്തു.

ഇവിടെ ഒരു വീട്ടില്‍ നിന്ന് വസ്ത്രം മാറി. നേരെ ആശുപത്രിയില്‍ പോയി അഡ്മിറ്റാകുകയും ചെയ്തു. പോലീസ് കേസെടുത്തിട്ടുണ്ട്.

മനസ്സാന്നിധ്യവും, ശ്വാസം പിടിച്ചുവെച്ച്‌ ദീർഘനേരം കഴിയാനുള്ള തന്റെ കഴിവുകളുമാണ് രക്ഷപ്പെടാൻ സഹായിച്ചതെന്ന് യോഗാധ്യാപിക പോലീസിനോട് വെളിപ്പെടുത്തി.

  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

സംഭവത്തില്‍ ബിന്ദു, സതീഷ് റെഡ്ഢി (40), നാഗേന്ദ്ര റെഡ്ഢി (35), രവിചന്ദ്ര (27) എന്നിവർ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
[masterslider id="10"]

Related posts