ഭർത്താവിനെയും മക്കളെയും കൊല്ലാൻ ശ്രമം; യുവതി അറസ്റ്റിൽ 

ബെംഗളൂരു: രഹസ്യബന്ധം തുടരാൻ മക്കളെയും ഭർത്താവിനെയും ഭർത്താവിൻറെ വീട്ടുകാരെയും കൊല്ലാൻ ശ്രമിച്ചെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍.

കെരളൂരു വില്ലേജിലെ ഗജേന്ദ്രയുടെ ഭാര്യയെയാണ് ബേലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 11 വർഷം കഴിഞ്ഞു. 2 മക്കളുണ്ട്.

അടുത്തിടെയായി ചൈത്ര ഗമത്തിലെ ഒരു യുവാവുമായി അടുപ്പത്തിലായി. വിഷയം വീട്ടിലറിഞ്ഞപ്പോള്‍ വലിയ പ്രശ്നമായി. ചൈത്രയും ഭർത്താവും തമ്മില്‍ നിരന്തരം ഇതിനെ ചൊല്ലി വഴക്കായി.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

ഒടുവില്‍ തന്റെ രഹസ്യ ബന്ധം തുടരാനായി ചൈത്ര തിങ്കളാഴ്ച രാത്രി ഭർത്താവിനും മക്കള്‍ക്കും ഭർത്താവിന്റെ മാതാപിതാക്കള്‍ക്കും നല്‍കിയ ഭക്ഷണത്തില്‍ വിഷം കലർത്തുകയും ഇതില്‍ സംശയം തോന്നിയ ഭർത്താവ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് എത്തിയ പോലീസ് ചൈത്രയെ അറസ്റ്റു ചെയ്തു. ഭക്ഷണ സാമ്പിളുകള്‍ ലാബില്‍ പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

അതിന്റെ ഫലം അറിഞ്ഞ ശേഷം ആയിരിക്കും തുടർ നടപടിയെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
[masterslider id="10"]

Related posts