ഭർത്താവിനെയും മക്കളെയും കൊല്ലാൻ ശ്രമം; യുവതി അറസ്റ്റിൽ 

ബെംഗളൂരു: രഹസ്യബന്ധം തുടരാൻ മക്കളെയും ഭർത്താവിനെയും ഭർത്താവിൻറെ വീട്ടുകാരെയും കൊല്ലാൻ ശ്രമിച്ചെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍. കെരളൂരു വില്ലേജിലെ ഗജേന്ദ്രയുടെ ഭാര്യയെയാണ് ബേലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 11 വർഷം കഴിഞ്ഞു. 2 മക്കളുണ്ട്. അടുത്തിടെയായി ചൈത്ര ഗമത്തിലെ ഒരു യുവാവുമായി അടുപ്പത്തിലായി. വിഷയം വീട്ടിലറിഞ്ഞപ്പോള്‍ വലിയ പ്രശ്നമായി. ചൈത്രയും ഭർത്താവും തമ്മില്‍ നിരന്തരം ഇതിനെ ചൊല്ലി വഴക്കായി. ഒടുവില്‍ തന്റെ രഹസ്യ ബന്ധം തുടരാനായി ചൈത്ര തിങ്കളാഴ്ച രാത്രി ഭർത്താവിനും മക്കള്‍ക്കും ഭർത്താവിന്റെ മാതാപിതാക്കള്‍ക്കും നല്‍കിയ ഭക്ഷണത്തില്‍ വിഷം…

Read More

പൊലീസ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ പരിപാടി നടത്താൻ നിർദേശം; സിദ്ധരാമയ്യയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ നീക്കി

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് കൂട്ടമായി സസ്പെൻഷൻ നൽകി ഒരു ദിവസം പൂർത്തിയാകും മുന്നേ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ. ഗോവിന്ദരാജിനെ സ്ഥാനത്ത് നിന്ന് നീക്കി. ദുരന്തത്തിന് മണിക്കൂറുകൾക്ക് മുന്നേ ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ, പൊലീസ് കമീഷണറുടെ എതിർപ്പ് വകവെക്കാതെ വിജയാഘോഷം സംഘടിപ്പിക്കാൻ നിർബന്ധിച്ചതിനാണ് പൊളിറ്റിക്കൽ സെക്രട്ടറിയെ നീക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിധാൻസൗധയിലും ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിപാടി നടത്തണമെന്ന് കമീഷണറോട് ഗോവിന്ദരാജ് നിർദേശിച്ചെന്നാണ്…

Read More

വിജയം നേടിയത് ആർ.സി.ബി; നഗരം കുടിച്ച് തീർത്തത് 157 കോടിയുടെ മദ്യം!

ബെംഗളൂരു: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നേടിയ വിജയം വലിയ രീതിയിലാണ് നഗരത്തിലെ ആരാധകർ ആഘോഷിച്ചത്. തുടന്നുണ്ടായ ദുരന്ത സംഭവങ്ങളും 11 പേരുടെ മരണത്തിനിടയായ സാഹചര്യവും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണല്ലോ. ഈ സമയത്ത് പുറത്ത് വരുന്ന മറ്റൊരു വാർത്ത ടീമിൻ്റെ ജയത്തെതുടർന്ന് നഗരത്തിൽ ഉണ്ടായ മദ്യവിൽപനയുടെ അളവിനെ കുറിച്ചാണ്. ഫൈനൽ മൽസരം കഴിഞ്ഞ അടുത്ത ദിവസം ചൊവ്വാഴ്ച്ച നഗരത്തിൽ വിൽപ്പന നടന്നത് 157. 94 കോടിയുടെ മദ്യം കഴിഞ്ഞ വർഷം ഇതേ ദിവസം ഉണ്ടായ മദ്യവിൽപന യുമായി താരതമ്യപ്പെടുത്തുമ്പോൾ വർധനവ്…

Read More

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്തു; യുവാവിന്‍റെ കാൽപ്പാദങ്ങൾ ഫ്ലാറ്റ്ഫോമിന് ഇടയിൽപ്പെട്ടു

കോഴിക്കോട്: ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്‌ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു. വൈകീട്ട് 5.20ന് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പരശുറാം എക്സ്പ്രസിന്‍റെ ഡി1 കോച്ചിലെ സ്റ്റെപ്പിൽ കാലുകൾ പുറത്തേക്കിട്ട് ഇരുന്ന് യാത്രചെയ്തയാൾക്കാണ് സാരമായി പരിക്കേറ്റത്. ട്രെയിൻ കൊയിലാണ്ടി സ്റ്റേഷനിൽ പ്രവേശിച്ചതോടെ കാൽപാദങ്ങൾ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. ട്രെയിനിൽ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നത് നിയമവിരുദ്ധവും പിഴയീടാക്കാവുന്ന കുറ്റവുമാണ്. എന്നാൽ, ദിവസവും നിരവധി പേർ ഇത്തരത്തിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്ര ചെയ്യുന്നതായി കാണുന്നുണ്ടെന്ന് യാത്രക്കാർ പറഞ്ഞു.

Read More

ബെംഗളൂരു ദുരന്തം: എഫ്. ഐ.ആർ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് കെ. എസ്.സി. എ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ ദുരന്തത്തിൽ പൊലീസ് എടുത്ത കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ. അസോസിയേഷൻ പ്രസിഡൻറ് ഉൾപ്പടെയുള്ളവരാണ് കോടതിയെ സമീപിച്ചത്. അറസ്റ്റ് ഭയന്നാണ് ഇവരുടെ നീക്കമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ആർ. സി. ബി, ഡി. എൻ. എ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്നിവരെയും ബംഗളുരു പോലീസ് പ്രതിയാക്കിയിരുന്നു. ഇവരുടെ അറസ്റ്റിന് മടിക്കേണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ നീക്കം. നേരത്തെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് റോയൽ ചലഞ്ചേഴ്‌സ്…

Read More

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ കൊ​ല​ക്കേ​സി​ൽ മൂന്നു പേ​ർ​ക്കു​കൂ​ടി ജാ​മ്യം

ബെംഗളൂരു : ന​ഗ​ര​ത്തി​ന്റെ പ്രാ​ന്ത​പ്ര​ദേ​ശ​ത്ത് ന​ട​ന്ന ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ മ​ല​പ്പു​റം വേ​ങ്ങ​ര​യി​ലെ അ​ഷ്റ​ഫ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ​ക്കു​കൂ​ടി അ​ഡീ. ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി (ര​ണ്ട്) വ്യാ​ഴാ​ഴ്ച ജാ​മ്യം അ​നു​വ​ദി​ച്ചു. ഏ​പ്രി​ൽ 27ന് ​കു​ഡു​പ്പു​വി​ൽ ന​ട​ന്ന ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക സം​ഭ​വ​ത്തി​ൽ സ​ന്ദീ​പ് (14ാം പ്ര​തി), ദീ​ക്ഷി​ത് (15ാം പ്ര​തി), സ​ച്ചി​ൻ (19ാം പ്ര​തി) എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 31ന് ​ഇ​തേ കോ​ട​തി രാ​ഹു​ലി​നും കെ. ​സു​ശാ​ന്തി​നും ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച​ത്തെ ഉ​ത്ത​ര​വോ​ടെ, കേ​സി​ൽ മൊ​ത്തം പ്ര​തി​ക​ൾ​ക്കും ഇ​പ്പോ​ൾ ജാ​മ്യം ല​ഭി​ച്ചു.

Read More

“ബ​ലി​പെ​രു​ന്നാ​ൾ മു​ന്നോ​ടി​യാ​യി ക​ന്നു​കാ​ലി സം​ര​ക്ഷ​ണ നി​യ​മം ന​ട​പ്പാ​ക്ക​ണം” : ബ​ജ്‌​റം​ഗ്ദ​ൾ ക​ർ​ണാ​ട​ക ഘ​ട​കം

ബെംഗളൂരു : ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി ക​ന്നു​കാ​ലി സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​ജ്‌​റം​ഗ്ദ​ളി​ന്റെ ക​ർ​ണാ​ട​ക ഘ​ട​കം പ്രാ​ദേ​ശി​ക പൊ​ലീ​സ് സ്റ്റേ​ഷ​ൻ മേ​ധാ​വി​ക​ൾ​ക്ക് നി​വേ​ദ​നം ന​ൽ​കും. 2020ലെ ​ക​ർ​ണാ​ട​ക ക​ശാ​പ്പ് നി​രോ​ധ​ന,ക​ന്നു​കാ​ലി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ബ​ജ്‌​റം​ഗ്ദ​ൾ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പ്ര​സ്താ​വ​ന ന​ൽ​കി. മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്ക് പോ​ലും പ​ശു​ക്ക​ളെ​യും അ​വ​യു​ടെ സ​ന്ത​തി​ക​ളെ​യും കൊ​ല്ലു​ന്ന​ത് നി​യ​മം നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഉ​ത്സ​വ​കാ​ല​ത്ത് ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പി​നാ​യി നി​യ​മ​വി​രു​ദ്ധ​മാ​യി കൊ​ണ്ടു​പോ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പ​ശു​ക്ക​ളെ ക​ശാ​പ്പ് ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പൊ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കാ​നും നി​യ​മ​വി​രു​ദ്ധ​മാ​യി…

Read More

ബെം​ഗളൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു

ബെം​ഗളൂരു : നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച കാര്‍ ബെം​ഗളൂരുവിന് അടുത്തുവച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന് പുലർച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം. എറണാകുളത്തുനിന്ന് ബെംഗളൂരുവിന് പോവുകയായിരുന്നു കുടുംബം. അപകടത്തില്‍ ഷൈന്‍ ടോമിന്‍റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഷൈന്‍ ടോമിനും അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറില്‍ ഉണ്ടായിരുന്നു. സഹായിയാണ് കാര്‍ ഓടിച്ചിരുന്നത്. ഇവരെ ധര്‍മ്മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

കർണാടകയിൽ ഒറ്റ ദിവസം കൊണ്ട് വിറ്റത് 157.94 കോടി രൂപയുടെ മദ്യം 

ബെംഗളൂരു: പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) തങ്ങളുടെ ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎല്‍) കിരീടം ഉയർത്തിയപ്പോള്‍, കർണാടകയിലുടനീളം ആഘോഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. അത് അവസാനിച്ചത് ദുരന്തത്തിലും ആയിരുന്നു. എന്നാല്‍ ഈ സമയത്ത് കര്‍ണാടകയില്‍ നടന്നത് റെക്കോർഡ് മദ്യവില്പനയാണ്. ജൂണ്‍ മൂന്നിന് 157.94 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ഒറ്റദിന വില്‍പ്പന വരുമാനമാണിത്. താരതമ്യപ്പെടുത്തുമ്ബോള്‍, കഴിഞ്ഞ വർഷം ഇതേ ദിവസം വെറും 36,000 പെട്ടികള്‍ മാത്രമാണ് വിറ്റഴിച്ചത്, ഇത് ₹6.29 കോടി നേടി.…

Read More

ഷൈന്‍ ടോം ചാക്കോയുടെ കാർ അപകടത്തിൽ പെട്ടു; പിതാവ് മരിച്ചു

കൊച്ചി: വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. സേലത്തിന് സമീപം വെച്ച് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് വിവരം. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് അപകടത്തില്‍ പരിക്കേറ്റു. പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അപകടം. നടന്‍ ഷൈന്‍ ടോം ചാക്കോയെ ബംഗലൂരുവില്‍ ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഷൈനിന്റെ അസിസ്റ്റന്റാണ് വാഹനം ഓടിച്ചിരുന്നത്. കാറില്‍ ഷൈനിന്റെ അച്ഛനും അമ്മയും സഹോദരനുമാണ് ഉണ്ടായിരുന്നത്. ഷൈന്‍ ടോം ചാക്കോ കാറിന്റെ പിന്നില്‍ കിടന്നുറങ്ങുകയായിരുന്നു. അപകടത്തില്‍ ഷൈന്‍ ടോം…

Read More
Click Here to Follow Us