ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിനു സമീപം പ്രവർത്തനം ആരംഭിച്ച് സോളർ ഇവി ചാർജിങ് ഹബ്. ഇലക്ട്രിക് വാഹനങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മുന്നേറ്റം.
ഒരേസമയം 23 വാഹനങ്ങൾക്ക് ഇവിടെ ചാർജ് ചെയ്യാനാകും. 18 ഫാസ്റ്റ് ചാർജിങ് സൗകര്യവും 5 സ്ലോ ചാർജിങ് സൗകര്യവുമാണുള്ളത്.
45 കിലോവാട്ട് സോളർ പവർ സിസ്റ്റവും 100 കിലോവാട്ട് ലൈഫ് ബാറ്ററി സംഭരണശേഷിയും ഉള്ളതാണ് ഈ ചാർജിങ് കേന്ദ്രം.
വിമാനത്താവളത്തിലെ ടാക്സികൾ കൂടുതലും ഇലക്ട്രിക് ആകുന്ന സാഹചര്യത്തിലാണു വിമാനത്താവളത്തിനു സമീപം ഇവി ചാർജിങ് ഹബ് ആരംഭിച്ചതെന്ന് ഊർജമന്ത്രി കെ.ജെ.ജോർജ് വ്യക്തമാക്കി.
ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡും (ബെസ്കോം) ജർമൻ കോർപറേഷൻ ഫോർ ഇന്റർനാഷനൽ കോർപറേഷനും ചേർന്നാണ് ഇവി ഹബിന് തുടക്കം കുറിച്ചത്.
2017ൽ രാജ്യത്ത് ആദ്യമായി ഇലക്ട്രിക് വാഹന നയം കൊണ്ടുവന്നത് സിദ്ധരാമയ്യ സർക്കാരാണ്. അതെസമയം നിലവിൽ ഏറ്റവും കൂടുതൽ പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ കർണാടകയിലാണുള്ളത്.
കേരളം, കർണാടക സംസ്ഥാനങ്ങൾ തൊട്ട് പിറകിലുണ്ട്.