വിമാനത്താവളത്തിന് സമീപം സോളർ ഇവി ചാർജിങ് ഹബ് പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു : ബെംഗളൂരു വിമാനത്താവളത്തിനു സമീപം പ്രവർത്തനം ആരംഭിച്ച് സോളർ ഇവി ചാർജിങ് ഹബ്. ഇലക്ട്രിക് വാഹനങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മുന്നേറ്റം. ഒരേസമയം 23 വാഹനങ്ങൾക്ക് ഇവിടെ ചാർജ് ചെയ്യാനാകും. 18 ഫാസ്റ്റ് ചാർജിങ് സൗകര്യവും 5 സ്ലോ ചാർജിങ് സൗകര്യവുമാണുള്ളത്. 45 കിലോവാട്ട് സോളർ പവർ സിസ്റ്റവും 100 കിലോവാട്ട് ലൈഫ് ബാറ്ററി സംഭരണശേഷിയും ഉള്ളതാണ് ഈ ചാർജിങ് കേന്ദ്രം. വിമാനത്താവളത്തിലെ ടാക്സികൾ കൂടുതലും ഇലക്ട്രിക് ആകുന്ന സാഹചര്യത്തിലാണു വിമാനത്താവളത്തിനു സമീപം ഇവി ചാർജിങ് ഹബ് ആരംഭിച്ചതെന്ന് ഊർജമന്ത്രി കെ.ജെ.ജോർജ് വ്യക്തമാക്കി.…

Read More
Click Here to Follow Us