ബെംഗളൂരു: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നേടിയ വിജയം വലിയ രീതിയിലാണ് നഗരത്തിലെ ആരാധകർ ആഘോഷിച്ചത്. തുടന്നുണ്ടായ ദുരന്ത സംഭവങ്ങളും 11 പേരുടെ മരണത്തിനിടയായ സാഹചര്യവും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണല്ലോ. ഈ സമയത്ത് പുറത്ത് വരുന്ന മറ്റൊരു വാർത്ത ടീമിൻ്റെ ജയത്തെതുടർന്ന് നഗരത്തിൽ ഉണ്ടായ മദ്യവിൽപനയുടെ അളവിനെ കുറിച്ചാണ്. ഫൈനൽ മൽസരം കഴിഞ്ഞ അടുത്ത ദിവസം ചൊവ്വാഴ്ച്ച നഗരത്തിൽ വിൽപ്പന നടന്നത് 157. 94 കോടിയുടെ മദ്യം കഴിഞ്ഞ വർഷം ഇതേ ദിവസം ഉണ്ടായ മദ്യവിൽപന യുമായി താരതമ്യപ്പെടുത്തുമ്പോൾ വർധനവ്…
Read MoreMonth: June 2025
ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്തു; യുവാവിന്‍റെ കാൽപ്പാദങ്ങൾ ഫ്ലാറ്റ്ഫോമിന് ഇടയിൽപ്പെട്ടു
കോഴിക്കോട്: ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്‌ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു. വൈകീട്ട് 5.20ന് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പരശുറാം എക്സ്പ്രസിന്‍റെ ഡി1 കോച്ചിലെ സ്റ്റെപ്പിൽ കാലുകൾ പുറത്തേക്കിട്ട് ഇരുന്ന് യാത്രചെയ്തയാൾക്കാണ് സാരമായി പരിക്കേറ്റത്. ട്രെയിൻ കൊയിലാണ്ടി സ്റ്റേഷനിൽ പ്രവേശിച്ചതോടെ കാൽപാദങ്ങൾ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. ട്രെയിനിൽ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നത് നിയമവിരുദ്ധവും പിഴയീടാക്കാവുന്ന കുറ്റവുമാണ്. എന്നാൽ, ദിവസവും നിരവധി പേർ ഇത്തരത്തിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്ര ചെയ്യുന്നതായി കാണുന്നുണ്ടെന്ന് യാത്രക്കാർ പറഞ്ഞു.
Read Moreബെംഗളൂരു ദുരന്തം: എഫ്. ഐ.ആർ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് കെ. എസ്.സി. എ
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ ദുരന്തത്തിൽ പൊലീസ് എടുത്ത കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ. അസോസിയേഷൻ പ്രസിഡൻറ് ഉൾപ്പടെയുള്ളവരാണ് കോടതിയെ സമീപിച്ചത്. അറസ്റ്റ് ഭയന്നാണ് ഇവരുടെ നീക്കമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ആർ. സി. ബി, ഡി. എൻ. എ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്നിവരെയും ബംഗളുരു പോലീസ് പ്രതിയാക്കിയിരുന്നു. ഇവരുടെ അറസ്റ്റിന് മടിക്കേണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ നീക്കം. നേരത്തെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് റോയൽ ചലഞ്ചേഴ്സ്…
Read Moreആൾക്കൂട്ട ആക്രമണ കൊലക്കേസിൽ മൂന്നു പേർക്കുകൂടി ജാമ്യം
ബെംഗളൂരു : നഗരത്തിന്റെ പ്രാന്തപ്രദേശത്ത് നടന്ന ആൾക്കൂട്ട ആക്രമണത്തിൽ മലപ്പുറം വേങ്ങരയിലെ അഷ്റഫ് കൊല്ലപ്പെട്ട കേസിൽ മൂന്ന് പ്രതികൾക്കുകൂടി അഡീ. ജില്ല സെഷൻസ് കോടതി (രണ്ട്) വ്യാഴാഴ്ച ജാമ്യം അനുവദിച്ചു. ഏപ്രിൽ 27ന് കുഡുപ്പുവിൽ നടന്ന ആൾക്കൂട്ട കൊലപാതക സംഭവത്തിൽ സന്ദീപ് (14ാം പ്രതി), ദീക്ഷിത് (15ാം പ്രതി), സച്ചിൻ (19ാം പ്രതി) എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം 31ന് ഇതേ കോടതി രാഹുലിനും കെ. സുശാന്തിനും ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ചത്തെ ഉത്തരവോടെ, കേസിൽ മൊത്തം പ്രതികൾക്കും ഇപ്പോൾ ജാമ്യം ലഭിച്ചു.
Read More“ബലിപെരുന്നാൾ മുന്നോടിയായി കന്നുകാലി സംരക്ഷണ നിയമം നടപ്പാക്കണം” : ബജ്റംഗ്ദൾ കർണാടക ഘടകം
ബെംഗളൂരു : ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി കന്നുകാലി സംരക്ഷണ നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബജ്റംഗ്ദളിന്റെ കർണാടക ഘടകം പ്രാദേശിക പൊലീസ് സ്റ്റേഷൻ മേധാവികൾക്ക് നിവേദനം നൽകും. 2020ലെ കർണാടക കശാപ്പ് നിരോധന,കന്നുകാലി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ബജ്റംഗ്ദൾ ഉദ്ധരിച്ച് മാധ്യമങ്ങൾക്ക് പ്രസ്താവന നൽകി. മതപരമായ ചടങ്ങുകൾക്ക് പോലും പശുക്കളെയും അവയുടെ സന്തതികളെയും കൊല്ലുന്നത് നിയമം നിരോധിച്ചിട്ടുണ്ട്. ഉത്സവകാലത്ത് കന്നുകാലികളെ കശാപ്പിനായി നിയമവിരുദ്ധമായി കൊണ്ടുപോകാനുള്ള സാധ്യത കൂടുതലാണ്. പശുക്കളെ കശാപ്പ് ചെയ്യുന്നത് തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. പട്രോളിങ് ശക്തമാക്കാനും നിയമവിരുദ്ധമായി…
Read Moreബെംഗളൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു
ബെംഗളൂരു : നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച കാര്‍ ബെംഗളൂരുവിന് അടുത്തുവച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന് പുലർച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം. എറണാകുളത്തുനിന്ന് ബെംഗളൂരുവിന് പോവുകയായിരുന്നു കുടുംബം. അപകടത്തില്‍ ഷൈന്‍ ടോമിന്‍റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഷൈന്‍ ടോമിനും അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറില്‍ ഉണ്ടായിരുന്നു. സഹായിയാണ് കാര്‍ ഓടിച്ചിരുന്നത്. ഇവരെ ധര്‍മ്മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Moreകർണാടകയിൽ ഒറ്റ ദിവസം കൊണ്ട് വിറ്റത് 157.94 കോടി രൂപയുടെ മദ്യം
ബെംഗളൂരു: പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) തങ്ങളുടെ ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎല്‍) കിരീടം ഉയർത്തിയപ്പോള്‍, കർണാടകയിലുടനീളം ആഘോഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. അത് അവസാനിച്ചത് ദുരന്തത്തിലും ആയിരുന്നു. എന്നാല്‍ ഈ സമയത്ത് കര്‍ണാടകയില്‍ നടന്നത് റെക്കോർഡ് മദ്യവില്പനയാണ്. ജൂണ്‍ മൂന്നിന് 157.94 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ഒറ്റദിന വില്‍പ്പന വരുമാനമാണിത്. താരതമ്യപ്പെടുത്തുമ്ബോള്‍, കഴിഞ്ഞ വർഷം ഇതേ ദിവസം വെറും 36,000 പെട്ടികള്‍ മാത്രമാണ് വിറ്റഴിച്ചത്, ഇത് ₹6.29 കോടി നേടി.…
Read Moreഷൈന്‍ ടോം ചാക്കോയുടെ കാർ അപകടത്തിൽ പെട്ടു; പിതാവ് മരിച്ചു
കൊച്ചി: വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. സേലത്തിന് സമീപം വെച്ച് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് വിവരം. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് അപകടത്തില്‍ പരിക്കേറ്റു. പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അപകടം. നടന്‍ ഷൈന്‍ ടോം ചാക്കോയെ ബംഗലൂരുവില്‍ ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഷൈനിന്റെ അസിസ്റ്റന്റാണ് വാഹനം ഓടിച്ചിരുന്നത്. കാറില്‍ ഷൈനിന്റെ അച്ഛനും അമ്മയും സഹോദരനുമാണ് ഉണ്ടായിരുന്നത്. ഷൈന്‍ ടോം ചാക്കോ കാറിന്റെ പിന്നില്‍ കിടന്നുറങ്ങുകയായിരുന്നു. അപകടത്തില്‍ ഷൈന്‍ ടോം…
Read Moreസർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ നടന്ന ലോകായുക്ത റെയ്‌ഡിൽ സ്വർണവും പണവും പിടിച്ചെടുത്തു
ബെംഗളൂരു : വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഇവരുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലും ലോകായുക്തയുടെ പരിശോധന. ലോകായുക്ത എസ്‌പി ഹനുമന്ത്രയയുടെ നേതൃത്വത്തിൽനടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും സ്വർണവും പിടിച്ചെടുത്തിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ധാർവാഡ്, ഉഡുപ്പി, ബെളഗാവി, ബാഗൽകോട്ട്, ബല്ലാരി, ഗദഗ്, ദാവണഗരെ എന്നീ ഏഴുജില്ലകളിലെ വിവിധയിടങ്ങളിലായിരുന്നു പരിശോധന. ദേവരാജ് അരശ് ഡിവലപ്‌മെന്റ് കോർപ്പറേഷൻ മാനേജർ സിദ്ധലിംഗപ്പയുടെ ബെളഗാവിയിലുള്ള വീട്, പൊതുമരാമത്തുവകുപ്പ് ചീഫ് എൻജിനിയർ എച്ച്.സി. സുരേഷിന്റെ ധാർവാഡിലുള്ള വീട്, ഗദഗുള്ള പൊതുമരാമത്ത് പ്രോജക്ട് ഡയറക്ടർ ഗംഗാധറുടെ വീട്, സൂപ്രണ്ടിങ് എൻജിനിയർ അമീൻ മുക്താറുമായി ബന്ധപ്പെട്ടയിടങ്ങൾ…
Read Moreകേരളത്തിൽ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം
തിരുവനന്തപുരം: കേരളത്തിൽ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ)യാണ് നിരോധനം. 52 ദിവസമാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Read More