ബെംഗളൂരു : കെ.എസ്.ആർ ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ യാർഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിൻ്റെ ഭാഗമായി കേരളത്തിലേക്കുള്ള ട്രെയിൻ സർവിസുകളില്‍ ഉൾപ്പെടെ ദക്ഷിണ പശ്ചിമ റെയില്‍വേ ക്രമീകരണം ഏർപ്പെടുത്തി. എറണാകുളം ഇന്റർ സിറ്റി, കണ്ണൂർ എക്സ്പ്രസ് എന്നീ രണ്ട് ട്രെയിനുകൾ അടക്കം പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന സ്റ്റേഷനുകളിലാണ് താൽക്കാലികമായി മാറ്റം വരുത്തുന്നത്. ഈ ട്രെയിനുകള്‍ ആഗസ്റ്റ് 15 മുതൽ 2026 ജനുവരി 16 വരെ 153 ദിവസം ബൈയ്യപ്പനള്ളി എസ്.എം.വി.ടി ടെർമിനലിൽ നിന്നാവും പുറപ്പെടുകയെന്ന് റെയിൽവേ വ്യക്തമാക്കി. . ഈ രണ്ടു ട്രെയിനുകളുടെ സർവിസ് അവസാനിപ്പിക്കുന്നതും…
Read MoreMonth: June 2025
തമന്ന ബ്രാൻഡിൽ ചന്ദന സോപ്പിന് വിപണിയിൽ വൻ കുതിപ്പ്
ബംഗളൂരു: വിപണി കീഴടക്കി ചരിത്രം കുറിച്ച് കർണാടക സർക്കാറിൻ്റെ അഭിമാന ഉൽപ്പന്നം മൈസൂർ സാൻഡൽ സോപ്പ്. പുതിയ ബ്രാൻഡ് അംബാസഡറായി തെലുങ്ക്-തമിഴ് നടി തമന്ന ഭാട്ടിയയെ നിയമിച്ചതിനെത്തുടർന്നുള്ള ആദ്യ കണക്കെടുപ്പാണിത്. ചന്ദന സോപ്പിൻ്റെ പൊതുമേഖല നിർമാതാക്കളായ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെ.എസ്.ഡി.എൽ) മെയ് മാസത്തിൽ 186 കോടി രൂപയുടെ ഏറ്റവും ഉയർന്ന പ്രതിമാസ വിറ്റുവരവ് രേഖപ്പെടുത്തി – 108 വർഷ ചരിത്രത്തിലെ നാഴികക്കല്ലായ നേട്ടം. മെയ് മാസത്തിൽ കമ്പനി 151.5 കോടി രൂപയുടെ വില്പനയാണ് ലക്ഷ്യം വെച്ചിരുന്നതെന്നും എന്നാൽ പ്രതീക്ഷകളെ മറികടന്ന്…
Read Moreമഹുവ മൊയ്ത്ര വിവാഹിതയായി ; വരൻ ബിജെഡി നേതാവ് പിനാകി മിശ്ര
ന്യൂഡൽഹി : തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജെഡി (ബിജു ജനതാദള്‍) നേതാവ് പിനാകി മിശ്രയാണ് വരൻ. മെയ് മൂന്നാം തീയതി വിദേശത്തുവെച്ചായിരുന്നു വിവാഹം. ഒഡീഷയിലെ പുരി മണ്ഡലത്തില്‍നിന്നുള്ള എംപിയായിരുന്നു പിനാകി മിശ്ര. അതെസമയം ജർമനിയിൽ വെച്ച് നടന്ന വിവാഹത്തിൽ ചുരുക്കം ചിലർ മാത്രമേ പങ്കെടുത്തുള്ളു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 1974 ഒക്ടോബര്‍ 12-ന് അസമില്‍ ജനിച്ച മഹുവ, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 2010-ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തി. 2019, 2024 തിരഞ്ഞെടുപ്പുകളില്‍ പശ്ചിമബംഗാളിലെ കൃഷ്ണനഗര്‍…
Read Moreരാസ ലഹരിയുമായി യുവാവ് പിടിയില്‍
അമ്പലപ്പുഴ: രാസ ലഹരിയുമായി യുവാവ് പിടിയില്‍. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15-ാം വാർഡില്‍ ഗണപതിവട്ടം കോമനയില്‍ സുനിതാ മൻസിലില്‍ റിയാസി ( 21 ) നെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ പൊലീസും ചേർന്ന് 6 ഗ്രാം ആംഫിറ്റാമിനുമായി പിടികൂടിയത്. തീരദേശ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പെട്രോളിംഗിനിടെ അമ്പലപ്പുഴ തീരദേശ റോഡില്‍ ഗണപതിവട്ടത്തിനടുത്ത് നടത്തിയ പരിശോധനയിലാണ് റിയാസിനെ പിടികൂടിയത്. നർക്കോട്ടിക് സെല്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റ് ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റ്…
Read Moreബെംഗളൂരു ദുരന്തം: ഡി. കെ ശിവകുമാർ രാജിവെക്കണം ശോഭ കരന്തലെജെ
ബെംഗളൂരു: ബെംഗളൂരു ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാർ രാജിവെക്കണമെന്ന് കേന്ദ്രമന്ത്രി ശോഭ കാരന്തലെജെ. സ്വകാര്യ കമ്പനിയുടെ ഇത്തരമൊരു പരിപാടിക്ക് എന്തിനാണ് അനുമതി നൽകിയതെന്ന് അവർ ചോദിച്ചു. ഇതൊരു സർക്കാർ പരിപാടിയണോ. ഒരു തരത്തിലുമുള്ള പ്ലാനിങ് ഇല്ലാതെയാണ് പരിപാടി നടന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ രണ്ടോ മൂന്നോ ഗേറ്റുകൾ മാത്രമാണ് തുറന്നത്. ഇവിടെയാണ് തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ചത്. ദുരന്തത്തിൻ്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും. സർക്കാറിൻ്റെ പരിപാടി അല്ലാ തിരുന്നിട്ടും സർക്കാറിൻ്റെ ആഘോഷം പോലെയാണ് അത് സംഘടിപ്പിച്ചതെന്നും അവർ കുറ്റപ്പെടുത്തി. ദുരന്തം…
Read Moreദേശീയപാത തകർന്നത് മണ്ണിൻ്റെ കുഴപ്പം കൊണ്ടെന്ന് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം
കൊച്ചി: ദേശീയപാത തകർന്നത് മണ്ണിൻ്റെ കുഴപ്പം കൊണ്ടെന്ന് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. ദൃഡതയില്ലാത്ത മണ്ണാണ് അടിസ്ഥാനമായി ഉപയോഗിച്ചതെന്നും സമീപത്ത് വെള്ളം കെട്ടിനിന്നത് മണ്ണിന്റെ ദൃഢത ഇല്ലാതാക്കിയെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ദേശീയപാത അതോറിറ്റി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ദേശീയപാത തകർന്നത് പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കരാറുകളിൽ നിന്നും നിലവിലെ കരാറുകളിൽ നിന്നും കമ്പനിയെ വിലക്കിയിട്ടുണ്ടെന്ന് NHAI ഹൈക്കോടതിയെ അറിയിച്ചു. പ്രൊജക്ട് കൺസൾട്ടന്റിനെയും വിലക്കിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു. ഐഐടി…
Read Moreഇംഗ്ലീഷ് അറിയാത്തിൻ്റെ പേരിൽ അപകർഷത വേണ്ട – ബാനു മുഷ്താഖ്
ബെംഗളൂരു: ഇംഗ്ലീഷ് അറിയാത്തതിൻ്റെ പേരിൽ അപകർഷത വേണ്ടെന്ന് ബുക്കർ സമ്മാന ജേതാവ് ബാനു മുഷ്താഖ്. ബെംഗളൂരു പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അവരുടെ പരാമർശം. കന്നഡ മീഡിയം വിദ്യാർഥികൾ ഇംഗ്ലീഷ് പറയാൻ ബുദ്ധിമുട്ടുകയാണെന്ന് ഇതു എങ്ങനെ മറികടക്കാമെന്നുമുള്ള ചോദ്യം ഉയർന്നപ്പോഴായിരുന്നു അവരുടെ മറുപടി. ഹൈസ്കൂൾ വരെ താനും കന്നഡ മീഡിയം സ്കൂളിലാണ് പഠിച്ചത്. ലണ്ടനിലൊക്കെ സന്ദർശനം നടത്തിയപ്പോൾ തനിക്ക് ഇംഗ്ലീഷ് പറയാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷേ അതിൻ്റെ പേരിൽ തനിക്കു ഒരിക്കലും അപമാനം തോന്നിയിട്ടിലെന്നും അവർ പറഞ്ഞു. കർണാടകയുടെ റൂറൽ മേഖലയിൽ നിന്നും വരുന്ന…
Read Moreആർസിബി കിരീടനേട്ട ആഘോഷത്തിനിടെ ദുരന്തം; അല്ലു അർജുനെ ഓർമിപ്പിച്ച് ആരാധകർ; ഉത്തരവാദി ആര്, ഡി.കെ. ശിവകുമാറിനെ അറസ്റ്റുചെയ്യുമോ എന്നും ആരാധകർ!!
ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎല്‍ കന്നിക്കിരീടനേട്ടത്തിന്റെ ആഘോഷം വലിയ ദുരന്തത്തിലായിരുന്നു കലാശിച്ചത്. കപ്പുമായെത്തിയ വിരാട് കോലി അടക്കമുള്ള താരങ്ങളെ കാത്തുനിന്ന ആരാധകര്‍ക്കിടയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 മരണമാണ് ബുധനാഴ്ചയുണ്ടായത്. ദുരന്തത്തിന്റെ ഉത്തരവാദി ആര് എന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. ഇതിനിടെയാണ് പഴയ അല്ലു അര്‍ജുന്റെ അറസ്റ്റ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ഭരണത്തിലുള്ളത്. തെലങ്കാനയില്‍ അല്ലു അര്‍ജുനെ അറസ്റ്റുചെയ്തപ്പോള്‍, കര്‍ണാടകയില്‍ ആരെയാണ് പഴിചാരാനും അറസ്റ്റുചെയ്യാനും പോവുന്നതുമെന്നുമാണ് സാമൂഹികമാധ്യമങ്ങളില്‍ പലരും ചോദിക്കുന്നത്. അപകടത്തിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി വലിയ രാഷ്ട്രീയവിവാദവുമുണ്ടായി. പിന്നാലെ പുഷ്പ 2 ദി…
Read Moreകെങ്കേരി റെയിൽവേ സ്റ്റേഷനിൽ പുതിയ പ്രവേശന കവാടം
ബെംഗളൂരു: കെങ്കേരി റെയിൽവേ സ്റ്റേഷനിലേക്കുള്ള പുതിയ പ്രവേശന കവാടത്തിന്റെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്, ഇത് ആയിരക്കണക്കിന് ദൈനംദിന യാത്രക്കാർക്ക് പ്രവേശനക്ഷമതയും സുരക്ഷയും മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെട്രോയ്ക്കും റെയിൽവേ സ്റ്റേഷനുകൾക്കുമിടയിൽ സഞ്ചരിക്കാൻ ട്രോളി പാത മുറിച്ചുകടക്കുന്ന നിരവധി യാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുന്ന ഒരു ദീർഘകാല പ്രശ്‌നം പരിഹരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പുതിയ എൻട്രി യാത്രാ ദൂരം 1.5 കിലോമീറ്ററിൽ നിന്ന് 500 മീറ്ററായി കുറയ്ക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് സ്റ്റേഷനുകൾക്കിടയിൽ സുഗമമായ കാൽനടയാത്രയ്ക്ക് ഇത് അവസരം നൽകും. പുനർവികസനത്തിന്റെ ഭാഗമായി, നോൺ-സബർബൻ ഗ്രൂപ്പ്-3 വിഭാഗത്തിൽ…
Read Moreഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് അധ്യാപിക പുഴയിലേക്ക് ചാടി
ചാലക്കുടി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് അധ്യാപിക പുഴയിലേക്ക് ചാടി. ചെറുതുരുത്തി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സിന്തോള്‍ പുഴയിലേക്ക് ചാടിയത്. നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍നിന്നാണ് ഇവര്‍ പുഴയിലേക്ക് ചാടിയത്. റെയില്‍വേ പാലത്തിന് മുകളില്‍നിന്നിരുന്ന യുവാക്കളാണ് സംഭവം കണ്ടത്. ഇവര്‍ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തി വരികയാണ്. ചാലക്കുടിയില്‍ ഇറങ്ങേണ്ട ഇവര്‍ അവിടെ ഇറങ്ങിയില്ല. തുടര്‍ന്ന് ചാലക്കുടി പുഴയ്ക്ക് മുകളിലൂടെയുള്ള മേല്‍പ്പാലത്തില്‍ ട്രെയിനെത്തിയപ്പോള്‍ ഇവര്‍ എടുത്ത് ചാടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
Read More