ബംഗളൂരു: വിപണി കീഴടക്കി ചരിത്രം കുറിച്ച് കർണാടക സർക്കാറിൻ്റെ അഭിമാന ഉൽപ്പന്നം മൈസൂർ സാൻഡൽ സോപ്പ്.
പുതിയ ബ്രാൻഡ് അംബാസഡറായി തെലുങ്ക്-തമിഴ് നടി തമന്ന ഭാട്ടിയയെ നിയമിച്ചതിനെത്തുടർന്നുള്ള ആദ്യ കണക്കെടുപ്പാണിത്.
ചന്ദന സോപ്പിൻ്റെ പൊതുമേഖല നിർമാതാക്കളായ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെ.എസ്.ഡി.എൽ) മെയ് മാസത്തിൽ 186 കോടി രൂപയുടെ ഏറ്റവും ഉയർന്ന പ്രതിമാസ വിറ്റുവരവ് രേഖപ്പെടുത്തി – 108 വർഷ ചരിത്രത്തിലെ നാഴികക്കല്ലായ നേട്ടം.
മെയ് മാസത്തിൽ കമ്പനി 151.5 കോടി രൂപയുടെ വില്പനയാണ് ലക്ഷ്യം വെച്ചിരുന്നതെന്നും എന്നാൽ പ്രതീക്ഷകളെ മറികടന്ന് 35 കോടി രൂപയുടെ അധിക വിൽപന നടത്തി ലക്ഷ്യത്തിൻ്റെ 125 ശതമാനം കൈവരിക്കുകയും 15 ശതമാനം വളർച്ച രേഖപ്പെടുത്തുകയും ചെയ്തതായി വൻകിട, ഇടത്തരം വ്യവസായ മന്ത്രി എം.ബി. പാട്ടീൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]