കേ​ര​ള​ത്തി​ലേയ്​ക്കു​ള്ള ട്രെ​യി​ൻ സ​ർ​വി​സു​ക​ളി​ൽ ക്ര​മീ​ക​ര​ണം

ബെംഗളൂരു : കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ർ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തിൻ്റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​ൻ സ​ർ​വി​സു​ക​ളി​ല്‍ ഉ​ൾ​പ്പെ​ടെ ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ല്‍വേ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി.

എ​റ​ണാ​കു​ളം ഇ​ന്റ​ർ സി​റ്റി, ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് എ​ന്നീ ര​ണ്ട് ട്രെ​യി​നു​ക​ൾ അ​ട​ക്കം പു​റ​പ്പെ​ടു​ക​യും എ​ത്തി​ച്ചേ​രു​ക​യും ചെ​യ്യു​ന്ന സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റം വ​രു​ത്തു​ന്ന​ത്. ഈ ​ട്രെ​യി​നു​ക​ള്‍ ആ​ഗ​സ്റ്റ് 15 മു​ത​ൽ 2026 ജ​നു​വ​രി 16 വ​രെ 153 ദി​വ​സം ബൈ​യ്യ​പ്പ​ന​ള്ളി എ​സ്.​എം.​വി.​ടി ടെ​ർ​മി​ന​ലി​ൽ നി​ന്നാ​വും പു​റ​പ്പെ​ടു​ക​യെ​ന്ന് റെ​യി​ൽ​വേ വ്യക്തമാക്കി. .

  ആലപ്പുഴയിൽ 10 പേർക്ക് കോവിഡ്; രോഗവ്യാപനമുണ്ടായിട്ടില്ലെന്ന് നിഗമനം

ഈ ​ര​ണ്ടു ട്രെ​യി​നു​ക​ളു​ടെ സ​ർ​വി​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തും ബൈ​യ്യ​പ്പ​ന​ള്ളി എ​സ്.​എം.​വി.​ടി ടെ​ർ​മി​ന​ലി​ലാ​യി​രി​ക്കും.എ​റ​ണാ​കു​ളം കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് (12678) ആ​ഗ​സ്റ്റ് 15 മു​ത​ൽ ജ​നു​വ​രി 15 വ​രെ കാ​ര്‍മ​ല​രാം വ​ഴി ബൈ​യ്യ​പ്പ​ന​ള്ളി എ​സ്.​എം.​വി.​ടി ടെ​ർ​മി​ന​ലി​ൽ എ​ത്തി​ച്ചേ​രും. കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് (12677) ആ​ഗ​സ്റ്റ് 16 മു​ത​ൽ ജ​നു​വ​രി 16 വ​രെ രാ​വി​ലെ 6 30ന് ​ബൈ​യ്യ​പ്പ​ന​ള്ളി എ​സ്.​എം.​വി.​ടി ടെ​ർ​മി​ന​ലി​ൽ നി​ന്ന് പു​റ​പ്പെ​ടും.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു, ക​ന്റോ​ൺ​മെ​ന്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്റ്റോ​പ്പ് ഒ​ഴി​വാ​ക്കും. മം​ഗ​ളൂ​രു വ​ഴി ക​ണ്ണൂ​രി​ലേ​ക്കു​ള്ള കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് (16512) ആ​ഗ​സ്റ്റ് 15 മു​ത​ൽ ജ​നു​വ​രി 15 വ​രെ യ​ശ്വ​ന്ത​പു​രം, ഹെ​ബ്ബാ​ൾ, ബാ​ന​സ​വാ​ഡി വ​ഴി, ബൈ​യ്യ​പ്പ​ന​ള്ളി എ​സ്.​എം.​വി.​ടി ടെ​ർ​മി​ന​ലി​ൽ എ​ത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യക്ക് അഞ്ച് ലക്ഷം ഡോളർ നഷ്ടം; മാമ്പഴ കയറ്റുമതി നിരോധിച്ച് യുഎസ്, കാരണം ഇതാണ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബജ്റംഗദൾ നേതാവിനെ ആറംഗ സംഘം വെട്ടിക്കൊന്നു

Related posts

Click Here to Follow Us